Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_right...

സൂര്യാഘാതമേറ്റവര്‍ക്കായി ആശുപത്രികള്‍ വരും

text_fields
bookmark_border
സൂര്യാഘാതമേറ്റവര്‍ക്കായി ആശുപത്രികള്‍ വരും
cancel

നിറംകെട്ട് നിര്‍വികാരമായ വേനലില്‍, ജീവിതം മണക്കുന്ന പച്ചയുടെ ആല്‍ബം തുറന്നുവെക്കുന്നു മലയാളത്തിന്‍റ നവകഥാകാരി ധന്യാരാജിന്‍റ ഓരോ കഥയും. തന്‍റ രചനകളില്‍ നനവിന്‍റ പ്രതീതി ലോകങ്ങള്‍ സൂക്ഷ്മരൂപത്തില്‍ സൂക്ഷിക്കുന്നുമുണ്ട് ഈ എഴുത്തുകാരി. സൂര്യാഘാതത്തിന്‍റ ഉഷ്ണ തീക്ഷ്ണതകളും മഴയോടും പച്ചപ്പിനോടുമുള്ള അടങ്ങാത്ത ആര്‍ത്തിയും

വിഷയമാകുന്ന ‘പച്ചയുടെ ആല്‍ബം’ എന്ന കഥയുടെ പേരാണ് പുസ്തകത്തിന് നല്‍കിയിരിക്കുന്നത്. സൂര്യാഘാതം ഹൃദയാഘാതംപോലെ നിത്യസംഭവമാകുന്ന ഇക്കാലത്ത് ഇത്തരം കഥകളുടെ വായന കൂടുതല്‍ പ്രസക്തമാകുന്നു.
മനുഷ്യന്‍ പഠിച്ചാലും ഇല്ളെങ്കിലും പ്രകൃതി അവനെ ഓരോരോ പാഠങ്ങള്‍ പഠിപ്പിച്ച് കൊണ്ടിരിക്കുന്നു. എത്ര കുടിച്ചാലും കുടിനീര് കിട്ടാതെ ജലനിരപ്പ് താഴുന്നതും മഴക്കാലം എന്ന സങ്കല്‍പ്പംതന്നെ ഇല്ലാതാകുന്നതും അവയില്‍ ചിലതുമാത്രം. ഇനിയും 30 വര്‍ഷം കഴിഞ്ഞ് നടക്കുന്ന കഥയാണ് പച്ചയുടെ ആല്‍ബമായി അവതരിപ്പിച്ചിട്ടുള്ളത്.ആധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രിയില്‍ സൂര്യാഘാതമേറ്റവര്‍ക്കുള്ള പ്രത്യേക വാര്‍ഡില്‍ മയങ്ങിക്കിടക്കുന്നവളുടെ പേര് ഹിമാനി. ശിവാനി, ഈശാനി എന്നിങ്ങനെയുള്ള ഇന്നത്തെ പെണ്‍പേരുകളുടെ തുടര്‍ച്ചപോലെ തോന്നിക്കും ഹിമാനി എന്ന പേര്. എന്നാല്‍ സമുദ്രത്തില്‍ ഒഴുകി നടക്കുന്ന കുറ്റന്‍ മഞ്ഞുമലയാണ് യഥാര്‍ത്ഥ ഹിമാനി എന്നത് കഥയുടെ സന്ദര്‍ഭത്തില്‍ പ്രധാനമാണ്.

തികച്ചും ശുഷ്ക്കവും വിരസവുമായ വര്‍ത്തമാനത്തില്‍ അടിഞ്ഞു കിടക്കുമ്പോഴും ഭൂതകാലത്തിന്‍റ തണുത്ത തിരകളില്‍ തെന്നിനീങ്ങുന്നു കഥയിലെ ഹിമാനി. സൂരജ് രവി എന്ന ഡോക്ടറുടെ സാന്നിദ്ധ്യം, സംസാരം എന്നിവയാകട്ടെ അയ്യാളുടെ പേരുപോലെ അവളെ ഉഷ്ണിപ്പിക്കുന്നുണ്ട്. സ്ഫടികചില്ല് കാപ്പ്സൂളുകള്‍, ബ്ളഡ്ബാങ്ക് ’വാട്ടര്‍ബെഡ്’ സംവിധാനം, മഴയുടെ അനുഭവം, കൃത്രിമമായി സൃഷ്ടിക്കുന്ന ഗുളികകള്‍ എന്നിവയിലൂടെ കടന്നുപോകുമ്പോള്‍ ഇവയൊന്നും നമുക്ക് അകലെയല്ല എന്നൊരു ആന്തല്‍ അറിയാതെ ഉണ്ടാകുന്നു. കുടിവെള്ളത്തെ നമ്മള്‍ കുപ്പിയിലാക്കി കഴിഞ്ഞു. ഇനിയെന്നുമുതല്‍ കുടിവെള്ള ഗുളികകള്‍ ഉപയോഗിച്ച് തുടങ്ങും എന്നേ അറിയേണ്ടു. ദാഹിക്കുമ്പോള്‍ സ്ഫടികചില്ല് ക്യാപ്സൂളുകള്‍ ആര്‍ത്തിയോടെ നമ്മള്‍ വാരികഴിക്കും. മഴകൊണ്ടതുപോലെ കുളിര്‍ന്ന് ഉറങ്ങിപ്പോകും. വരാനിരിക്കുന്ന കൊടും വേനലിനെ കുറിച്ചുള്ള പൊള്ളുന്ന ചില മുന്നറിയിപ്പുകളാണ് ഈ കഥയില്‍ തീക്കനല്‍പോലെ തിളങ്ങിനില്‍ക്കുന്നത്.

ശ്രദ്ധേയമായ ആഖ്യാനം കൊണ്ടും കൈകാര്യം ചെയ്തിരിക്കുന്ന വിഷയത്തിന്‍റ അസാധാരണത്വംകൊണ്ടും ‘സൂസന്ന സൂസന്ന’ വായനയുടെ ഒഴുക്ക് സമ്മാനിക്കുന്നു. കഥയുടെ തലക്കെട്ടില്‍ തന്നെയുണ്ട് പരദൂഷണ വ്യഗ്രമായ സമൂഹത്തിന്‍റ അടക്കിപ്പിടിച്ച അടക്കിപ്പിടിച്ച കുറ്റംപറച്ചിലിന്‍റ ഈണം. വിത്യസ്തമായ ജീവിതം നയിക്കുന്ന ഒരാള്‍, അത് സ്ത്രീയും അവിവാഹിതയുമാണെങ്കില്‍ തന്‍റരംഗത്ത് അവര്‍ സമര്‍ത്ഥ കൂടിയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് അപവാദം ഏല്‍ക്കേണ്ടി വരുന്നു. മറ്റുള്ളവരുടെ വ്യക്തി ജീവിതത്തില്‍ അഭിരമിക്കുന്ന പ്രവണത പലപ്പോഴും സാമാന്യ മര്യാദകളുടെ പരിധി തകര്‍ത്തെറിയാറുണ്ട്.ഇതില്‍ സ്ത്രിയും പുരുഷനും പങ്കാളികളാണെങ്കിലും പുരുഷന്‍റ പങ്ക് വലുതാണ്.സൂസന്നയെ കുറിച്ചുള്ള നുണക്കഥ ബാങ്കിലെ ഉദ്യോഗസ്ഥരിലുണര്‍ത്തിയ സര്‍ഗാത്മകതയെ കുറിച്ചും അതുണ്ടാക്കിയ ഊര്‍ജത്തെ കുറിച്ചും പറയുമ്പോള്‍ എഴൂത്തുകാരിയില്‍ നര്‍മ്മത്തിന്‍െറ ഉറവ പൊട്ടുന്നു. ഇര എന്ന കഥയും ശക്തമായ ആവിഷ്ക്കാരമാണ്.
ഉറുമ്പുകളെപ്പോലെ ചൂട് സഹിക്കാനാകതെ പിടഞ്ഞോടുന്നവര്‍ക്കായി തണുപ്പിന്‍െറ ചെറിയ ചെറിയ ലോകങ്ങള്‍ കാഴ്ച്ച വക്കുന്നുണ്ട് കഥാകാരി.‘ പച്ചയായ ആല്‍ബം’ പച്ചയായ മനസുകളുടെയും പച്ചയായ ജീവിതങ്ങളുടെയും ആല്‍ബം കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story