Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightമാരിവില്ലിൻ തേന്മലരേ,...

മാരിവില്ലിൻ തേന്മലരേ, മാഞ്ഞു പോകയോ..

text_fields
bookmark_border
മാരിവില്ലിൻ തേന്മലരേ, മാഞ്ഞു പോകയോ..
cancel
camera_alt???????????????? ??????????? ???????????? ?????????????????? ???? ????????? ??????

സംഘം ചേരലുകളും, ഉത്സവങ്ങളും ആഘോഷിച്ചിരുന്ന ശരാശരി മലയാളിയുടെ, ഗൃഹാതുരത ഉണർത്തുന്ന കൂട്ടായ്മക്കാലത്തെ ഓർമിപ ്പിച്ചു കൊണ്ടാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 26 മുതൽ മാർച്ച് മൂന്നാം തീയതി വരെ കുന്നംകുളം നാടകവേദിയുടെ ആഭിമുഖ്യത്തിൽ, നഗരത്തിൽ, ഏകാങ്കനാടക മേളയ്ക്ക് അരങ്ങൊരുങ്ങിയത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വഴിത്തിരിവുകളിലെത്തി നിൽക ്കുമ്പോഴും അത്രയൊന്നും നഗരവത്കരിക്കപ്പെടാത്ത പ്രാചീന സംസ്ക്കാര തനിമ നിലനിർത്തുന്ന, ഈ കൊച്ചു പട്ടണത്തിന്റെ ച രിത്രാതീതകാലം മുതലുള്ള പ്രത്യേകതകൾ അത്ഭുതപ്പെടുത്തുന്നതാണ്..

കുന്ദംകുളത്തെ ഏകാങ്കനാടകോത്സവം കാണാൻ തടിച്ചുകൂ ടിയ ജനാവലി

മനുഷ്യ ഹൃദയവ്യാപാരങ്ങളെ പ്രേക്ഷകരിലേക്ക്​ നേരിട്ടെത്തിക്കുന്ന നാടക കലയ്ക് ക് ഈ വാണിജ്യ നഗരത്തിലും പണ്ടേ സവിശേഷമായ സ്ഥാനം ഉണ്ടായിരുന്നു. കുന്നംകുളത്തിന്റെ നാടക ചരിത്രം പരിശോധിച്ചാൽ പൊ റാട്ടുനാടകങ്ങളും, സംഗീത നാടകങ്ങളും സാമൂഹിക ചരിത്ര നാടകങ്ങളും അരങ്ങിലെത്തിയ ഒരു രാഷ്ട്രീയ ബോധവത്കരണ, കലാ സാക് ഷാത്ക്കാര കാലഘട്ടം 1940 മുതൽക്കേ കുന്ദംകുളത്തിനുണ്ട്​.

പനക്കൽ മാപ്പിള വർഗ്ഗീസിനെ വായിക്കാതെ കുന്നംകുളത്തി ന്റെ നാടക രേഖകൾ പൊടി തട്ടിയെടുക്കാൻ പ്രയാസമാണ്... നാടകവേദിയുടെ ഹെർബർട്ട് റോഡിലുള്ള നാടകോത്സവ നഗരിയും അദ്ദേഹത് തിന്റെ പേരിലായിരുന്നു.

നാടകോത്സവത്തിൻറെ ഭാഗമായി ആദരിക്കുന്ന വേദിയിൽ ആദ്യകാല നാടക നടി നിലമ്പൂർ ആയ ിഷക്കൊപ്പം കവി റഫീക്ക്​ അഹമ്മദും വി.കെ. ശ്രീരാമനും

മനുഷ്യരെ ബോധവാനാക്കനുള്ള ഉപാധിയാണ് നാടകമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നിലമ്പൂർ ആയിഷ പറഞ്ഞു. കുന്നംകുളത്തെ ആദ്യകാല നാടകപ്രവർത്തകരായ മുപ്പത്തെട്ടു പ േരെ ആദരിക്കുകയുണ്ടായി. അതിലൊരാളും, പഴയക കാല നാടകപ്രവർത്തകനും, ഏകദേശം അൻപതിലേറെ നാടകങ്ങളിലെ അഭിനേതാവുമായിരുന ്ന, കാണിപ്പയ്യൂർ ഗോവിന്ദൻ നായർ, ആദരവ് സ്വീകരിച്ചതിന്റെ പിറ്റേന്നാൾ അവിചാരിതമായി വിടപറഞ്ഞത് മേളയുടെ ദു:ഖമായി.

ആറങ ്ങോട്ടുകര നാടകശാലയുടെ ‘തനതു ലാവണം’ നാടകത്തിൽ നിന്ന്​

അഞ്ചു ദിവസങ്ങളിലും നഗര സായന്തനങ്ങ ൾ കണ്ണുകളിൽ നക്ഷത്രങ്ങൾ മിനുക്കി, ഒരുകാലത്തെ ചേർത്തു പിടിച്ച പോലെ നാടകവേദിയെ ഹൃദ്യമായി വരവേറ്റു... നഷ്ടകാല സ്മ രണകൾ തിരിച്ചുപിടിക്കാനെന്ന പോലെ സോഷ്യൽ മീഡിയയും വാട്സപ്പും ഒക്കെ ടേണോഫ് ചെയ്ത് ആളുകൾ നാടകങ്ങൾ കാണാൻ തിരക്കിട ്ടെത്തിയതും താൽപര്യത്തോടെ ആദ്യന്തം കണ്ടിരുന്നതും ഇനിയും മറയാത്ത നാടക സ്വാധീനത്തി​​​െൻറ തെളിവായി.

ബ്ലാക്ക് കർട ്ടന്റെ സുപ്രഭാതം നാടകത്തിൽ നിന്ന്​

ലോക നാടകത്തിന്റെ തുടക്കം ഗ്രീസിലായിരുന്നു. അനുക രണ ശീലവും, സംഘം ചേർന്നുള്ള നൃത്തവുമൊക്കെ സംസ്ക്കരിക്കപ്പെട്ട് നാടകമെന്ന ജനപ്രീതിയാർജ്ജിച്ച കല ഉരുത്തിരിഞ്ഞ ു. അഭിനയത്തിലൂടെയും സംഭാഷണങ്ങളിലൂടെയും മനുഷ്യ വ്യാപാരത്തെ ജനങ്ങളിലെത്തിച്ച ഈ കല ലോകവ്യാപകമായി. റോം, റഷ്യ അമേരിക്ക, ചൈന, ഇംഗ്ലണ്ട് തുടങ്ങി എല്ലാ വിദേശ രാജ്യങ്ങളിലും പരീക്ഷണങ്ങളിലൂടെ നാടക കല വ്യാപകമായി സ്വീകരിക്കപ്പെട്ടു. ലോക നവോത്ഥാന കാലത്ത് മാത്രമല്ല ഇപ്പോഴും ഷേക്സ്പിയർ നാടകങ്ങൾ ആന്തരികവും ബാഹ്യവുമായി നാടക പാഠ്യക്കളരി തന്നെയാണ്. മോളിയറും ഇബ്സനും ആന്റൺ ചെക്കോവുമൊക്കെ കാല ദേശാചാര സംസ്ക്കാരാതീതമായി നാടകകലയിലൂടെ സമകാലിക പ്രശ്നങ്ങൾ അവതരിപ്പിച്ച് ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഇന്ത്യൻ നാടകങ്ങൾക്ക് വേദകാലപ്പഴമ അവകാശപ്പെടാം. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ മറക്കാവതല്ല. പിന്നീട് വൈദേശിക സംസ്ക്കാര സ്വാധീനം നമ്മുടെ നാടകങ്ങളിൽ ,നാടക സാഹിത്യത്തിൽ പ്രകടമായി കണ്ടു. കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തൊഴിലാളി നാടക സങ്കൽപ്പങ്ങളിലൂടെ, ആവിഷ്ക്കാരങ്ങളിലൂടെ നവോത്ഥാനാശയങ്ങൾ സാമൂഹിക പരിവർത്തന സമരങ്ങളായി അവതരിപ്പിച്ചു. കെ.പി.എ.സി, കലാനിലയം തുടങ്ങിയ നാടക ട്രൂപ്പുകളും തോപ്പിൽ ഭാസി, എസ്.എൽ. പുരം,, കെ ടി മുഹമ്മദ്, പരവൂർ ദേവരാജൻ തുടങ്ങിയ അനശ്വരനാടക പ്രതിഭകളും കേരള രാഷ്ട്രീയ സംസ്ക്കാര ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ച മഷി പടരാത്ത ലിപികളാണ്.

പറഞ്ഞു വന്നത് മറ്റൊന്നുമല്ല, എല്ലാ കാലത്തും സവിശേഷവും പരിമിതവുമായൊരു സദസ്സിലാണ് ലോകമെമ്പാടും നാടകങ്ങൾ അരങ്ങിലെത്തിയതെങ്കിലും, ആശയ സംവേദനങ്ങൾക്കും, സാമൂഹിക ബോധവത്ക്കരണത്തിനും, നാടകങ്ങളോളം ഫലപ്രദമായ മറ്റൊരു കലോപാധി ഇല്ല എന്നു തന്നെ പറയാം. കാരണം അനുകരണകലയിലൂടെ, കൺമുന്നിൽ തൽസമയം പ്രേക്ഷകന് സംവേദമാകുന്ന ആശയം, ദൃശ്യം, യാന്ത്രിക കലയായ സിനിമയേക്കാൾ എളുപ്പത്തിൽ അവന്റെ ചിന്താമണ്ഡലത്തെ സ്വാധീനിക്കുന്നു എന്നത് തന്നെയാണ്.. ആ തൽസമയ സംവേദനത്തിന്റെ ഊർജ്ജം, സത്യസന്ധത എന്നിവ തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാവാം കുന്നംകുളത്തെ നാടക സദസ്സിലേക്ക് എല്ലാ തിരക്കുകളും മാറ്റി വെച്ച് വ്യത്യസ്ത തുറകളിലുള്ള നൂറുകണക്കിന് മനുഷ്യർ ഓടിയെത്തിയത്​.

ആദരിക്കൽ ചടങ്ങിൽനിന്ന്​

അഞ്ചു ദിവസങ്ങളിലായി നടന്ന നാടകങ്ങൾക്ക്​ മു​േമ്പ വേദിയിൽ സാംസ്ക്കാരിക സമ്മേളനങ്ങളും പ്രഭാഷണങ്ങളും നടന്നിരുന്നു.പി.പി രാമചന്ദ്രൻ, പി. രാമൻ, ശിവജി ഗുരുവായൂർ, പ്രൊഫ. ശങ്കരനുണ്ണി, അൻവറലി തുടങ്ങിയവർ വിവിധ വിഷയങ്ങളെപ്പറ്റി സംസാരിച്ചു.

നാടകങ്ങൾ ആരംഭിക്കുന്നതിന​ു മു​േമ്പ ഉപകരണ, വോക്കൽ സംഗീത പ്രകടനങ്ങളും, തൃശൂർ തീയറ്റേഴ്സിന്റെ തിയറ്റർ സ്കെച്ചസും അരങ്ങേറി. സദസ്സിൽ നിന്നും ആൾക്കൂട്ടത്തിൽ നിന്നും അരങ്ങിൽ എത്തി വിസ്മയാവഹമായ അഭിനയം കാഴ്ചവെച്ച തൃശൂർ തിയറ്ററിലെ കലാകാരന്മാരുടെ അതുല്യ അഭിനയ പാടവം ഹൃദയാവർജകമായിരുന്നു.

പണ്ഡിതനായ ഒരു അധ്യാപകനോട് കുശലം ചോദിക്കാനെത്തിയ സാധാരണക്കാരനെ അദ്ദേഹം വ്യാകരണം പഠിപ്പിക്കാൻ ശ്രമിച്ച സംഭവം കാണികളെ ഏറെ ചിരിപ്പിച്ചു. നിരോധിത മേഖലയിൽ ചൂണ്ടയിടുന്ന ഭ്രാന്തനും പോലീസുകാരനും എന്ന പ്രമേയത്തിലൂടെ നിയമലംഘനത്തെ നിശിതഹാസ്യത്തിൽ ആവിഷ്ക്കരിച്ചു. ഈ നാടകത്തിൽ നടന്മാർ ഉപയോഗിച്ച ‘ബ്ലു..ബ്ലു..’ ഭാഷ പുതുമയുള്ളതായിരുന്നു. ജന്മി എന്തു പറഞ്ഞാലും കാര്യസ്ഥൻ റാൻ മൂളുന്ന സേവക ഭാവത്തെ ‘ശിങ്കിടി’ എന്ന സ്കെച്ചിലൂടെ ആവിഷ്ക്കരിച്ചത്​ അതീവ ഹൃദ്യമായി. രോഗികളെ മനശാസ്ത്ര സമീപനത്തിലൂടെ ഡോക്ടർ ചികിത്സിക്കുന്ന അവതരണവും നന്നായിരുന്നു...

അരങ്ങേറിയ നാടകങ്ങൾ ഏകാങ്കങ്ങൾ തന്നെയായിരുന്നു. ആറങ്ങോട്ടുകര പാഠശാലയുടെ ‘തളപ്പ്’, ‘തനതുലാവണം’, ബ്ലാക്ക് കർട്ടന്റെ ‘സുപ്രഭാതം’, ഞമനേങ്ങാട് തിയറ്റർ വില്ലേജിന്റെ ‘നിങ്ങൾ ക്യൂവിലാണ്’, ‘മീനാച്ചി’, ലോക നാടകവേദി കൊച്ചിയുടെ ‘മത്തായിയുടെ മരണം’, കോഴിക്കോട് കൊട്ടകയുടെ ‘മാവ്’, തിരുത്തിക്കാട് പെൺകുട്ടികൾ അവതരിപ്പിച്ച ‘കുതിരപ്പൊറാട്ട്’, പാർത്ഥസാരഥിയുടെ ‘ഊണിന് കാലണ മാത്രം, കൂടാതെ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിലെ തോൽപ്പാവക്കൂത്ത് തുടങ്ങിയവയാണ് വിവിധ ദിവസങ്ങളിലായി അവതരിപ്പിക്കപ്പെട്ടത്..

തൃശൂർ തീയേറ്റേഴ്സിന്റെ സ്കെച്ചസിൽ നിന്ന്

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അരങ്ങേറിയ തോൽപ്പാവക്കൂത്ത് എന്ന ആഗോളമിശ്ര സംസ്ക്കാര കല കണ്ടത് പുതു അനുഭവമായിരുന്നു. പ്രത്യേക വെളിച്ച സംവിധാനത്തിൽ അരങ്ങിലൊരുക്കിയ തിരശ്ശീലക്ക് പിന്നിൽ പാവവേഷങ്ങളെ ചടുലമായി ചലിപ്പിക്കുന്ന രീതി, ഏതൊരു കംപ്യൂട്ടർ ഗ്രാഫിക് സംവിധാനങ്ങളേയും വെല്ലുന്നതായിരുന്നു. ഇവിടെ കഥ രാമ രാവണയുദ്ധം ആയിരുന്നു. ഞൊടിയിടയിൽ മാറി മറയുന്ന പക്ഷികൾ, മാനുകൾ, പാമ്പുകൾ, മരങ്ങൾ, ആകാശം, മലകൾ, രാമ രാവണന്മാർ, സീത..! തമിഴ് കലർന്ന പ്രത്യേക സ്ലാങ്ങിൽ കവിത പോലെയുള്ള സംഭാഷണങ്ങൾ.. രാമചന്ദ്രപുലവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട ഏതു കാലഘട്ടത്തിലും പുതുമ മായാത്ത ഈ കലാരൂപം ഏറെ കൗതുകമുള്ളതായിരുന്നു.

ലോക നാടകവേദി മത്തായിയുടെ മരണം

പുതിയ സാമൂഹ്യ വ്യവസ്ഥയിൽ സ്ത്രീ മുന്നേറ്റം, മക്കൾ അവഗണിക്കുന്ന മാതാപിതാക്കളുടെ മരണത്തിലും സ്വൈര്യം കെടുത്തുന്ന പ്രതിസന്ധികൾ, ബാലവേല, കുടുംബ ജീവിതത്തിൽ മദ്യപാനത്തിന്റെ ദുരന്തഫലങ്ങൾ, യാന്ത്രിക സമൂഹത്തിൽ ബന്ധങ്ങൾക്ക് സ്ഥാനമില്ലാത്ത അവസ്ഥ, കീഴാളരെ അടിച്ചമർത്തുന്ന മേലാള സമൂഹത്തിനെതിരെയുള്ള പ്രതികരണം, അർത്ഥരഹിതമായ തർക്കങ്ങൾ സമകാലിക ജീവിതത്തെ, എങ്ങനെ നിഷ്പ്രയോജനമാക്കി മാറ്റുന്നു, തുടങ്ങി വളരെ സാധാരണങ്ങളായിരുന്നു നാടക വിഷയങ്ങൾ...

പക്ഷേ, സാധാരണ ദീപ വിതാന സംവിധാനങ്ങളിൽ തുറസ്സായ സ്ഥലത്ത്, പ്രേക്ഷക സമക്ഷം അരങ്ങിലും, ആൾ മധ്യത്തിലും അവ ചടുലമായി അവതരിപ്പിക്കപ്പെട്ടപ്പോൾ, കണ്ടും കേട്ടും പഴകിയ കാര്യങ്ങൾ, പുനർവിചിന്തനത്തിന്റെ പുതു ധാരയിൽ മനസ്സുകളെ സ്വാധീനിച്ചു. അതുകൊണ്ടാവണം, നാടകങ്ങൾ കഴിഞ്ഞ് കുറച്ചു ദിനങ്ങൾ ആയെങ്കിൽപ്പോലും സുപ്രഭാതം നാടകത്തിലെ ശൈലജ അമ്പു എന്ന അതുല്യ നടി അവതരിപ്പിച്ച, മദ്യപാനിയുടെ ഭാര്യാ കഥാപാത്രത്തിന്റെ നന്മയും നിസ്സഹായതയും പ്രതീക്ഷയും നിറഞ്ഞ ഭാവഹാവദികൾ വാത്സല്യത്തോടെ ഹൃദയത്തിൽ ഇടക്കിടെ എത്തി നോക്കിപ്പോകുന്നത്... സാമൂഹിക പ്രതിബദ്ധത എല്ലാ നാടകങ്ങളുടേയും മുഖമുദ്രയായിരുന്നു.

വി.കെ. ശ്രീരാമൻ സംസാരിക്കുന്നു

വൈകാരികാനുഭൂതി പ്രേഷകനുമായി പങ്കുവെക്കുന്ന രീതിയിലും ( എക്സ്പ്രഷനിസം ), റിയലിസത്തിലും, ചലനാത്മകതയിലുമെല്ലാം ഓരോ നാടകങ്ങളും വ്യക്തിത്വം പുലർത്തി.. തുപ്പേട്ടൻ എന്ന നാടക പ്രതിഭയെ ആദരവോടെ സ്മരിച്ചു. സ്വയം പരിഹാസ്യനാക്കി അസംബന്ധ ചോദ്യങ്ങളിലൂടെ അദ്ദേഹം നാടകത്തെ അസാമാന്യ ലളിതവത്കരണം നടത്തുകയും അതുവഴി മനുഷ്യ മനസ്സിനെ ആന്തരികമായി ബോധവത്കരിക്കാനും ശ്രമിച്ചു എന്നത് തനതു ലാവണം എന്ന നാടകത്തിലൂടെ നേരിട്ടു ബോധ്യപ്പെട്ടു. ശ്രീജ ആറങ്ങോട്ടുകര എന്ന അഭിനയത്തികവിനേയും കാണാനായി.

നാടകോത്സവത്തിന്റെ അവസാന ദിന പൊതു സമ്മേളനം മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സ്ഥിര നാടകവേദിയായി ഹെർബർട്ട് നഗറിൽ തന്നെ ഒരു കെട്ടിടം നിർമിക്കാനാവശ്യമായ എല്ലാ സഹായങ്ങളും താൻ ചെയ്യുമെന്ന് വി.കെ. ശ്രീരാമൻ നൽകിയ പരാതിയുടെ ഉത്തരമായി മന്ത്രി അറിയിച്ചു.

നാടകവേദി എന്നത് എക്കാലവും കൂട്ടായ്മകളും സൗഹൃദവും പങ്കുവെയ്ക്കപ്പെടാനുള്ള ഒത്തുകൂടൽ സഭകൾ കൂടി ആയിരുന്നു.... കുന്നംകുളം നാടകവേദിയുടെ പിറവിക്ക് പിന്നിലും ഒരാൾ നയിക്കുന്ന അനേകം കൂട്ടായ്മകളുടെ, ആൾപ്പൊരുത്തങ്ങളുടെ പ്രേരകശക്തിയുണ്ട്... വി.കെ ശ്രീരാമൻ എന്ന ദീർഘകായനെ പരാമർശിക്കാതെ കുന്നംകുളത്തി​​​െൻറ സമകാലിക സാംസ്ക്കാരിക ചരിത്രം പറയപ്പെടാനാവില്ല.

ആദരിക്കൽ ചടങ്ങിൽനിന്ന്​

പുരാണേതിഹാസ വിപ്ലവ വാണിജ്യ, സാഹിത്യ സാംസ്ക്കാരിക, ഇതര മേഖലകളിൽ സ്വ മുദ്രപതിപ്പിച്ച ഈ പ്രാചീന നഗരം മൂടിവെയ്ക്കപ്പെട്ട അമൂല്യ ഖനിയാണെന്നത് അധികമാർക്കുമറിയില്ല.. വിവാഹം കൊണ്ട് കുടിയേറ്റക്കാരിയായി ഞാൻ ഈ കൊച്ചു നഗരത്തിലെത്തിയിട്ട് പതിനേഴോളം വർഷങ്ങളാവുന്നു. മയങ്ങിക്കിടന്ന ഈ കൊച്ചു നഗരത്തിൽ വി.കെ ശ്രീരാമന്റെ ഇടപെടലുകളിലൂടെ ഈ അടുത്ത കാലത്ത്്​ കലാ സാംസ്ക്കാരിക രംഗങ്ങളിൽ പുതിയ ഉണർവ് ഉണ്ടായത് എടുത്ത് പറയേണ്ടതുണ്ട്. കഥകളി ക്ലബ്ബ്, റീഡേഴ്സ് ഫോറം, ഫേസ്, വെട്ടിക്കടവ് കൂട്ടായ്മ, നാടകവേദി തുടങ്ങി കലാ സാംസ്ക്കാരിക പ്രേമികൾക്ക് ഇവിടെ ഒത്തൊരുമിക്കാനും, ഒരുമിച്ച് നിൽക്കാനും ഏറെ വേദികൾ എന്നത് ഉല്ലാസപ്രചോദനം നൽകുന്നു. ഈ വേദികൾ ശ്രീരാമേട്ടന്റെ തന്നെ വാട്സപ്പ് കൂട്ടായ്മകളിലൂടെ ലോകമെമ്പാടുമുള്ള പല കലാ സാംസ്ക്കാരിക സിനിമാ സാഹിത്യ പ്രവർത്തകരും അതേ സമയം സ്വന്തമെന്ന പോലെ പങ്കുവെയ്ക്കുന്നുമുണ്ട്​. ചില പ്രത്യേക ആശയങ്ങളും, കലാഹൃദയവും, ഒരേ തരംഗദൈർഘ്യവുമുള്ള, മനുഷ്യർ ലോകത്തിന് കുറുകെ കാലദേശസീമകൾക്കതീതമായി സ്നേഹ ചങ്ങല കോർത്തു നിൽക്കുന്ന അനുഭവം. സംസ്ക്കാരങ്ങളുടെ കെട്ടുറപ്പിന് ഇതിലപ്പുറം വ്യാഖ്യാനങ്ങൾ എങ്ങിനെ നൽകാൻ?

കവി അൻവർ അലി സംസാരിക്കുന്നു

ശ്രീരാമേട്ടന് ഒപ്പം ആളും അർത്ഥവുമായി നിൽക്കുന്ന നാടക വേദിയുടെ അണിയറ പ്രവർത്തകരായ ടി.കെ വാസു, ഷാനു, പ്രൊഫ. ശങ്കരനുണ്ണി, അഷറഫ് പോങ്ങോട്ടയിൽ, പി.ജി ജയപ്രകാശ്, ഇർഷാദ്, റഫീക്ക്​ അഹമ്മദ്, ഹരി നാരായണൻ, മനൂപ് ചന്ദ്രൻ, ഡോ.. രാജേഷ്, ഡോ.സുശാന്ത്, അഡ്വ.പ്രിനു, എം.വി നാരായണൻ കൂട്ടായ്മയിലെ മറ്റു പ്രവർത്തകർ, ഞാറ്റുവേല വാട്സപ്പ് ഗ്രൂപ്പ് അംഗങ്ങൾ, ഗീതാ ശ്രീരാമൻ, മീര നാരായണൻ എന്നീ വനിതകളേയും ഒപ്പം ഒരു പാട് പേരേയും കാണികളായി എത്തിയവരേയും സ്നേഹത്തോടെ സ്മരിക്കുന്നു.

സമാപന സമ്മേളനത്തിൽ മന്ത്രി എ.സി. മൊയ്​തീൻ സംസാരിക്കുന്നു

ഒരുപാട് ഉത്തരവാദിത്വങ്ങൾക്കിടയിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഓരോ വൈകുന്നേരവും ആഘോഷത്തിന്റെ പൂത്തിരികൾ പൊട്ടാൻ വെമ്പി നിൽക്കുന്ന മനസ്സുമായി കുട്ടിയെ ചേർത്തു പിടിച്ച് നാടക വേദിയിലേക്ക് ഓടിക്കിതച്ചെത്തിയത്... അവിടെ കൂട്ടരും കൂട്ടുകാരുമുണ്ടായിരുന്നു... ആ നാടകക്കാലം പകലുകൾ തെളിച്ച രാവുകളായിരുന്നു. അത് കുട്ടിക്കാലത്തെ, ഏതോ കാലങ്ങളെ കൂട്ടിക്കൊണ്ടുവന്ന ഒരു ഉത്സവക്കാലം തന്നെയായിരുന്നു.

‘മാരി വില്ലിൻ തേന്മലരേ.... മാഞ്ഞു പോകയോ ..’ എന്ന മട്ടിൽ ഒരാഴ്ചയോളം നീണ്ട നാടകക്കാലം കഴിഞ്ഞപ്പോൾ വേനലവധിക്കാലം കഴിഞ്ഞ സ്ക്കൂൾ കുട്ടികളുടെ നഷ്ടബോധം മനസ്സിൽ തുളുമ്പി നിന്നിരുന്നു...

ആരവമില്ലാത്ത, ആൺ പെൺ ഭേദമില്ലാത്ത വലിയ ആൾക്കൂട്ടത്തിന്റെ, യാന്ത്രികതയെ വലിച്ചെറിയാനുള്ള മനസ്സ്​ നാടകവേദിയിൽ കണ്ടെടുക്കാൻ കഴിഞ്ഞത് നാടകം സമകാല കലകളെ, കാലത്തെ അതിജീവിക്കുമോ, നാളത്തെ കാലം നാടകങ്ങളുടേതാവുമോ, നാടകങ്ങളെ നമ്മൾ തിരിച്ചുപിടിക്കുമോ എന്നൊക്കെയുള്ള ചില തിരിച്ചറിവുകൾക്ക് ഇടം നൽകി..
ആ ചിന്തയാവാം ഒരു പക്ഷേ ഈ കുറിപ്പിനാധാരവും!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drama festivalKunnamkulam Drama Fest
News Summary - One act plays by Kunnamkulam Drama Festival- Literature
Next Story