Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാഹിത്യ നൊബേൽ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്

text_fields
bookmark_border
സാഹിത്യ നൊബേൽ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്
cancel
camera_alt

കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സൺ

സ്റ്റോക്ഹോം: എഴുത്തുലോകം ഉറ്റുനോക്കിയ 2026ലെ സാഹിത്യ നൊബേൽ പുരസ്കാരത്തിന് അർഹയായി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സൺ. ക്ലാസിക്കൽ പാരമ്പര്യവുമായി സംവദിച്ചുകൊണ്ടുള്ള ധീരവും നൂതനവുമായ രചനകളിലൂടെ സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ നൽകിയതിനാണ് അംഗീകാരം. സ്വീഡിഷ് അക്കാദമി സ്ഥിരസെക്രട്ടറി ഇംഗ്രിഡ് കാർബെർഗാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

പുരാതന ഗ്രീക്ക്, റോമൻ സാഹിത്യത്തിലെ കഥകളും പ്രമേയങ്ങളും അടിസ്ഥാനമാക്കി കവിത, പ്രബന്ധം, ഫിക്ഷൻ എന്നിവ ഇഴചേർത്തുള്ള രചനകളാണ് ആൻ കാഴ്സന്റേത്. ഓപ്പറ ലിബ്രെറ്റോകള്‍ (opera libretti), സാഹിത്യ വിമര്‍ശനങ്ങള്‍, 1998ല്‍ പുറത്തിറങ്ങിയ 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്' പോലുള്ള പദ്യ നോവലുകള്‍ (verse novels), 'ഇറോസ് ദി ബിട്ടർസ്വീറ്റ്' എന്നിവ കാഴ്‌സന്റെ പ്രശസ്ത രചനകളാണ്. 2019ല്‍ പുറത്തിറങ്ങിയ 'നോര്‍മ ജീന്‍ ബേക്കര്‍ ഓഫ് ട്രോയ്' എന്ന പെര്‍ഫോമന്‍സ് പീസില്‍ ഇവരുടെ വ്യത്യസ്തമായ രചനാശൈലി എടുത്തുകാണിക്കുന്നുണ്ട്. യൂറിപ്പിഡീസിന്റെ 'ഹെലന്‍' എന്ന നാടകത്തിലെ ട്രോയിലെ ഹെലന്റെ കഥയും മെര്‍ലിന്‍ മണ്‍റോയുടെ ജീവിതവും സമന്വയിപ്പിച്ചാണ് ഈ കൃതി രചിച്ചിട്ടുള്ളത്.

സാഫോയുടെ കവിതകളെ അടിസ്ഥാനമാക്കിയുള്ള 'ഇഫ് നോട്ട്, വിന്റർ', സോഫോക്ലീസിന്റെ 'ഇലക്ട്ര', 'ആന്റിഗോൺ', യൂറിപ്പിഡീസിന്റെ 'ബഖായ്' തുടങ്ങിയ ക്ലാസിക്കൽ ഗ്രീക്ക് കൃതികളുടെ വിവർത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇവ സ്വതന്ത്ര കൃതികളായി തന്നെ പരിഗണിക്കപ്പെടാവുന്നതാണെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി.

1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക. കഴിഞ്ഞ വർഷം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകായ് ആയിരുന്നു സാഹിത്യ നൊബേലിന് അർഹനായത്. ഈ വർഷത്തെ വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ നൊബേൽ പുരസ്കാരങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച സമാധാനത്തിനുള്ള നൊബേലും തിങ്കളാഴ്ച സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരവും പ്രഖ്യാപിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Canadian Author Anne Carson Wins the 2026 Nobel Prize in Literature
Next Story