Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightരാജലക്ഷ്മി ആത്മഹത്യ...

രാജലക്ഷ്മി ആത്മഹത്യ ചെയ്തിട്ട് അരനൂറ്റാണ്ട്.

text_fields
bookmark_border
രാജലക്ഷ്മി ആത്മഹത്യ ചെയ്തിട്ട് അരനൂറ്റാണ്ട്.
cancel

ഓടുന്ന തീവണ്ടിയുടെ മുമ്പില്‍ തല വെയ്ക്കുന്നത് ധീരതയാണ്

രാജലക്ഷ്മി അവസാനമെഴുതിയ `ആത്മഹത്യ' എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ‘ആത്മഹത്യ ഭീരുത്വത്തിന്‍്റെ ലക്ഷണമാണ്.കൊള്ളരുതായ്മയുടേയും ഭീരുത്വത്തിന്‍്റെയും. എന്നാല്‍ ‘ഭീരുത്വം എന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പില്‍ തല വെയ്ക്കുന്നത് ഭീരുത്വമാണത്രെ; ഭീരുത്വം. അല്ല ധീരതയാണ്. അവരവര്‍ വിചാരിച്ച പോലെയെല്ലാം നടക്കാതെ വരുമ്പോള്‍ ഉടനെ പോയങ്ങു മരിക്കുക. Revence face ചെയ്യനുള്ള ധൈര്യമില്ലാതെ ഒളിച്ചോടിപ്പോകുക എന്നുവെച്ചാല്‍ ഭീരുത്വം എന്നു തന്നെ പറയും ഞാന്‍’

ഇരുന്നാല്‍ ഇനിയും കഥ എഴുതും..ഞാന്‍ മടങ്ങട്ടെ..

59 വര്‍ഷം മുമ്പ് 1965 ജനുവരി പതിനെട്ടിന് രാജലക്ഷ്മി എന്ന മലയാളത്തിലെ ആദ്യ വനിതാ നോവലിസ്റ്റ് ഇങ്ങനെ എഴുതി...‘ ഞാന്‍ ഇരുന്നാല്‍ ഇനിയും കഥ എഴുതും. അതുകൊണ്ടിനി ആര്‍ക്കൊക്കെ ഉപദ്രവമാകുമോ?ഞാന്‍ പോട്ടെ..’ഈ വരികള്‍ അവരുടെ ഒടുവിലെ കുറിപ്പായിരുന്നു. അതിന് ശേഷം മരണത്തിന്‍െറ നീലകരിമ്പടത്തിനുള്ളിലേക്ക് അവര്‍ നുഴഞ്ഞുകയറി കിടന്നു. ഇന്നും ആ മരണത്തിന്‍െറ വേദന മലയാളത്തിന്‍െറ സാഹിത്യ ലോകത്തില്‍ നിന്നും പോയി മറഞ്ഞിട്ടില്ല. അകാലത്തില്‍ പോയി മറഞ്ഞില്ലായിരുന്നെങ്കില്‍ എത്രയോ കനപ്പെട്ട കൃതികള്‍ ലഭിക്കുമായിരുന്നു നമ്മുടെ ഭാഷയ്ക്ക്.

സ്വയം ഒറ്റപ്പെടാന്‍ കൊതിച്ചു; സ്വയം ബലിയര്‍പ്പിച്ചു

സ്വയം ഒറ്റപ്പെടാന്‍ കൊതിച്ച എഴുത്തുകാരിയായിരുന്നു രാജലക്ഷ്മി. രാജലക്ഷ്മി ജീവനൊടുക്കിയിട്ട് ജനുവരി 18 ന് 49 വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്നും അവര്‍ എന്തിനാണ് ജീവിതം സ്വയം ബലിയര്‍പ്പിച്ച് മടങ്ങിയതെന്നതിന് കൃത്യമായ ഉത്തരമില്ല. രാജലക്ഷ്മി എഴുതിയ പെണ്‍മയുടെ ചേതന നിറഞ്ഞ കഥകള്‍ ഇപ്പോഴും മലയാളികള്‍ ആവേശത്തോടെ വായിച്ച് കൊണ്ടിരിക്കുന്നതിനാല്‍ രാജലക്ഷ്മി എന്നതും വായനാലോകത്തിന്‍െറ പ്രിയങ്കരിയായ എഴുത്തുകാരിയായി നിലനില്‍ക്കുകയാണ്.
പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ തേക്കത്ത് അമയങ്കോട്ട് തറവാട്ടില്‍ മാരാത്ത് അച്യുതമേനോന്‍്റെയും ടി.എ. കുട്ടിമാളു അമ്മയുടെയും മകളായാണ് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്‍മെന്‍്റ് ഗേള്‍സ് ഹൈസ്കൂളില്‍ സ്കൂള്‍ ജീവിതം. മഹാരാജാസ് കോളേജില്‍ നിന്ന് ഫിസിക്സില്‍ ബിരുദം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എം.എ ക്ക് ചേര്‍ന്നെങ്കിലും പഠനം മുഴുമിക്കാനായില്ല. എങ്കിലും വിദ്യാഭ്യാസത്തോടുള്ള താല്‍പ്പര്യം അവരെ പിന്തുടര്‍ന്നു. കുറച്ച് നാള്‍ കഴിഞ്ഞ് രാജലക്ഷ്മി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് 1953-3453 എം.എസ്. സി നേടി. തുടര്‍ന്ന് അവര്‍ അധ്യാപികയായി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജുകളില്‍. അധ്യാപികയില്‍ നിന്ന് എഴുത്തുകാരിയിലേക്കുള്ള വളര്‍ച്ച അതിവേഗമായിരുന്നു.
1956-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അവര്‍ എഴുതിയ ‘മകള്‍’ എന്ന കഥ അത്ഭുതത്തോടെയാണ് എവരും വായിച്ചത്. അതിന്‍െറ ഉള്ളടക്കവും ശൈലിയും മുതിര്‍ന്ന എഴുത്തുകാരെപ്പോലും അമ്പരപ്പിച്ചു. പിന്നീട് രാജലക്ഷ്മി എഴുത്തിന്‍െറ വഴിയിലേക്ക് ശ്രദ്ധയൂന്നി തുടങ്ങി. 1958-ല്‍ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവല്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ഇത് മലയാളത്തിലെ ആദ്യ വനിതാ നോവലിസ്റ്റ് എന്ന പദവിക്ക് അവരെ പ്രാപ്തയാക്കി. 1960-ല്‍ ’ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ട് ഭാഗങ്ങള്‍ക്കു ശേഷം നിര്‍ത്തി. രാജലക്ഷ്മിയുടെ ആവശ്യപ്രകാരം ആയിരുന്നു നോവല്‍ നിര്‍ത്തിയത്. ഇതിന് പിന്നില്‍ ചില ബന്ധുക്കളായിരുന്നുവത്രെ. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന അവര്‍ പരാതിപ്പെട്ടുവത്രെ. ഈ നോവല്‍ പിന്നീട് രാജലക്ഷ്മി കത്തിച്ചുകളഞ്ഞു. 1965-3453 ‘ഞാനെന്ന ഭാവം’ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവന്‍ എന്നീ പ്രസിദ്ധീകരണങ്ങളിലാണ് രാജലക്ഷ്മി കഥകള്‍ എഴുതിയിരുന്നത്.

രാജലക്ഷ്മിയുടെ ക്ഷണികജീവിതത്തെ അടയാളപ്പെടുത്തിക്കോണ്ട് സുഗതകുമാരി
എഴുതിയ കവിത ഇങ്ങനെ...

(രാജലക്ഷ്മിയോട്)
‘സോദരീ, അറിവൂ ഞാന്‍
നിന്നെ നിന്നാത്മാവിന്‍റെ
വേദനകളെ; പ്പണ്ടു പണ്ടു
നാമൊരേ ദ്വീപില്‍
ഒരു ഭീതിതന്‍ തിര-
മാലകള്‍ ചുറ്റും ചീറി-
യുയര്‍ന്നും പതഞ്ഞും താ-
ണമരുന്നതും നോക്കി
തമ്മില്‍ നോക്കാതെ, തമ്മി-
ലറിയാതറിഞ്ഞുംകൊ-
ണ്ടങ്ങനെയൊരേ വിദ്യുത്-
സ്പന്ദത്തിന്‍ വിരല്‍ത്തുമ്പാല്‍
തമ്മിലൊട്ടിടയിട
തൊട്ടുനോക്കിയുംകൊണ്ടു
നിന്നിരുന്നിട്ടുണ്ടൊന്നു-
മറിയാതറിയാതെ
ഉറക്കമില്ളൊത്തോരോ
രാത്രിതന്‍ പിന്നില്‍, പക-
ലിരുട്ടില്‍, മൂകം ചാരി-
യിരുന്നു ചിരകാലം.’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story