Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightഇല്ലിക്കുന്നിലെ...

ഇല്ലിക്കുന്നിലെ വിസ്മയങ്ങള്‍

text_fields
bookmark_border
ഇല്ലിക്കുന്നിലെ വിസ്മയങ്ങള്‍
cancel

തലശ്ശേരിയിലെ ഇല്ലിക്കുന്നിന് ഒരു പാട് കഥകള്‍ പറയാനുണ്ട്. തലശ്ശേരിയില്‍ ജഡ്ജിയായിരുന്ന തോമസ് സ്ട്രെയിഞ്ച് ബംഗ്ളാവ് ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയതാണ് ഒരു കഥ. ആ ബംഗ്ളാവ് ബാസല്‍ മിഷന് ലഭിക്കുന്നതാണ് മറ്റൊരു കഥ. ഇനിയുള്ള കഥയാകട്ടെ ഏവരേയും വിസ്മയിപ്പിക്കുന്നതാണ്. ഇരുപതുവര്‍ഷം പൂര്‍ണ മലയാളിയായി ജീവിച്ച് മലയാളിയേക്കാള്‍ നന്നായി മലയാളം പഠിക്കുകയും മലയാള വ്യാകരണഗ്രനഥം രചിക്കുകയും ബൈബിള്‍ വിവര്‍ത്തനം ചെയ്യുകയും, മലയാളം - ഇംഗ്ളീഷ് നിഘണ്ടു തയാറാക്കുകയും ചെയ്ത സാക്ഷാല്‍ ഹെര്‍മന്‍ ഗുണ്ടര്‍ടിന്‍്റെ വാസഗൃഹമായിരുന്നു ഇല്ലിക്കുന്ന് ബംഗ്ളാവ്, മതപ്രചാരണത്തിന് കേരളത്തിലത്തെി മലയാള ഭാഷയുടെ ഭാവിനിര്‍ണയത്തിനു മുഖ്യപങ്കുവഹിച്ച ഗുണ്ടര്‍ടിനെ ഇല്ലിക്കുന്ന് ഗ്രാമം ഇപ്പോഴും ആദരിക്കുന്നത് അദ്ദേഹത്തിന്‍്റെ വാസഗൃഹത്തെ ഗുണ്ടര്‍ട് ബംഗ്ളാവ് എന്നു വിളിച്ചുകൊണ്ടാണ്. തലശ്ശേരിയിലെ അഞ്ചരക്കണ്ടി ചക്കരക്കല്ല് പ്രദേശം വിസ്മയത്തോടെ ഗൃഹാതുരതയോടെ കാണുന്ന ഗുണ്ടര്‍ട് സായിപ്പ് മലയാളിക്കുസമ്മാനിച്ചത് അദ്വിതീയമായ ഭാഷാ പ്രപഞ്ചമാണ്.

വ്യാകരണങ്ങള്‍ക്കപ്പുറത്തേക്ക് ശ്രേഷ്ഠഭാഷാ വാദവുമായി ന്നേറുന്ന മലയാളി വിദേശിയനായതുകൊണ്ടുമാത്രം കൊണ്ടാടപ്പെടാത്തതാണോ ഗുണ്ടര്‍ടിന്‍്റെ സേവനങ്ങള്‍? ഈ സംശയത്തിനര്‍ഥം കിട്ടണമെങ്കില്‍ പൂര്‍ണവിരാമം, അര്‍ധവിരാമം, ചോദ്യചിഹ്നം തുടങ്ങി ഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ മലയാളത്തിലവതരിപ്പിച്ചത് ഗുണ്ടര്‍ട്ടാണെന്ന വസ്തുത മനസ്സിലാക്കിയാല്‍ മാത്രംമതി. മലയാളഭാഷാ വ്യാകരണവും മലയാളം - ഇംഗ്ളീഷ് നിഘണ്ടുവും യാഥാര്‍ഥ്യമായതോടെ ഗുണ്ടര്‍ട് മലയാളത്തിന്‍്റെ അഭിമാന വ്യക്തിത്വമായി. 1851ല്‍ പ്രസിദ്ധീകരിച്ച വ്യാകരണഗ്രനഥം ആവശ്യമായ കുറിപ്പുകളും നിര്‍ദ്ദേശങ്ങളും ചേര്‍ത്ത് പൂര്‍ണതയോടെ പുന$പ്രസിദ്ധീകരിച്ചത് 1868ലാണ്. മതപരമായ കാര്യങ്ങള്‍ മറ്റുളളവരോട് സംസാരിക്കുമ്പോള്‍ പുതുതായി കേള്‍ക്കുന്ന വാക്കുകള്‍ എഴുതിയെടുത്ത് അതിന്‍്റെ വിവിധങ്ങളായി അര്‍ഥങ്ങള്‍, പ്രയോഗങ്ങള്‍, വിപരീതപദങ്ങള്‍ തുടങ്ങിയവ ഡോക്കുമെന്‍്റ് ചെയ്താണ് നിഘണ്ടു നിര്‍മാണത്തിനുവേണ്ടി ഗുണ്ടര്‍ട് ഗൃഹപാഠം ചെയ്തത്. ചെടികള്‍ക്ക് പലരും പറയുന്ന വ്യത്യസ്ത പേരുകള്‍, വിവിധ ജാതി വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന വ്യത്യസ്ത വാക്കുകള്‍ എന്നിവ ഗുണ്ടര്‍ട് പഠനവിധേയമാക്കി. പദകോശമുണ്ടാകണമെങ്കില്‍ വാക്കുകളിലൂടെയും അവയുടെ അര്‍ഥതലങ്ങളിലൂടെയും നിതാന്തബൗന്ധിക സഞ്ചാരം അനിവാര്യമാണ്. ദീര്‍ഘമായ പത്തുവര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഗുണ്ടര്‍ട് നിഘണ്ടു പ്രസിദ്ധീകരിച്ചത്. 1869ല്‍ മംഗലാപുരത്ത് തുടങ്ങിയ അച്ചടി 1872ല്‍ പൂര്‍ത്തിയായി. പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചത് സാഹിത്യപ്രവര്‍ത്തകസഹകരണസംഘമാണ്. 1851ല്‍ ഇംഗ്ളണ്ടിന്‍്റെ മിഷണറിയും ലോകപ്രശസ്ത വ്യാകരണ പണ്ഡിതനുമായ റോബര്‍ട് കാല്‍സ്വലിനെ ഗുണ്ടര്‍ട് കോട്ടയത്തുവച്ചു പരിചയപ്പെട്ടു. അത് മലയാളം ഭാഷയിലെ വ്യാകരണത്തിന്‍്റെ വിധി നിര്‍ണയഘടകമായി മാറി. ഗുണ്ടര്‍ടിന്‍്റെ തലശ്ശേരി താമസകാലത്താണ് 1847ല്‍ മലയാളത്തിലെ ആദ്യമാസികയായ ‘രാജ്യസമാചാരം’ പ്രസിദ്ധീകരിക്കുന്നത് എഫ്. മാക്സ്മുള്ളര്‍ പത്രാധിപരായ ‘പശ്ചിമോദയം’ മാസികയും അക്കാലത്ത് തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങി. 42 ലക്കം പ്രസിദ്ധീകരിച്ച് ‘രാജ്യസമാചാരവും’ നാലുവര്‍ഷത്തിനുശേഷം ‘പശ്ചിമോദയവും’ പ്രസിദ്ധീകരണമവസാനിപ്പിച്ചു., ഇവയ്ക്കു രണ്ടിനുപിന്നിലും ഗുണ്ടര്‍ടിന്‍്റെ സേവനമുണ്ടായിരുന്നു. 1498 മുതല്‍ 1631 വരെയുള്ള കേരളചരിത്രം പ്രതിപാദിക്കുന്ന ‘കേരളപ്പഴമ’, ‘സമ്പൂര്‍ണ്ണ ബൈബിള്‍’, ‘ഗ്രാമര്‍ ഓഫ് മലയാളം’, ‘കേരള ആചാര സംക്ഷേപം’, ‘ദ കേരള മാഹാത്മ്യ ഓര്‍ കേരളോല്പത്തി’, ‘മലയാള രാജ്യം’, ‘പഴഞ്ചൊല്‍ മാല’, ‘ക്രിസ്തു
സഭാചരിത്രം’, ‘വേദചരിത്രസാരം’, ‘സത്യവേദ ഇതിഹാസം’, ‘സഞ്ചാരിയുടെ പ്രയാണം’ എന്നിവയാണ് ഗുണ്ടര്‍ടിന്‍്റെ പ്രധാന കൃതികള്‍
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങളില്‍ കൃസ്ത്യന്‍ മിഷണറിമാരുടെ പങ്ക് നിസ്തുല്യമാണ്. അതിന്‍്റെ ആദ്യപടിയായി ഡോ: ഹെര്‍മന്‍ ഗുണ്ടര്‍ടിനെ കാണാനൊക്കും. നമ്മുടെ കുട്ടികള്‍ നാടന്‍ പാഠശാലകളിലെ സംസ്കൃതം മാത്രം പഠിച്ചാല്‍ പോരായെന്ന ഗുണ്ടര്‍ടിന്‍്റെ തീരുമാനം അത്ഭുതപരമായ മാറ്റമാണ് തലശ്ശേരിയിലുണ്ടാക്കിയത്. ഗുണ്ടര്‍ട് സ്ഥാപിച്ച സ്കൂളുകളിലൂടെ ഭൂമിശാസ്ത്രവും ചരിത്രവും ഇംഗ്ളീഷുമൊക്കെയായി കുട്ടികള്‍ സൗഹൃദത്തിലായി. 1839 മെയ് 14ന് അദ്ദേഹം തലശ്ശേരിയില്‍ ആദ്യ സ്കൂള്‍ സ്ഥാപിച്ചു. തുടര്‍ന്ന് നെട്ടൂരിലും ഒരു സ്കൂള്‍ സ്ഥാപിതമായി. ഇംഗ്ളീഷ്, മലയാളം, സയന്‍സ്, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളാണ് സ്കൂളില്‍ പഠിപ്പിച്ചിരുന്നത്. 1857ല്‍ ഗുണ്ടര്‍ട് മലബാര്‍ - കര്‍ണാടക സ്കൂള്‍ ഇന്‍സ്പെക്ടറായി നിയമിതനായി
ഒരുമാതിരി മെച്ചപ്പെട്ട സ്കൂളുകളില്‍ വിതരണം ചെയ്തു. വിദ്യാലയങ്ങളിലെ ആവശ്യപ്രകാരം എഴുതപ്പെട്ടതാണ് ഗുണ്ടര്‍ടിന്‍്റെ ‘കേരളോല്പത്തി’, ‘മലയാളരാജ്യം’, എന്നീ ഗ്രനഥങ്ങള്‍. വിദ്യാഭ്യാസരംഗത്തെ ഗുണ്ടര്‍ടിന്‍്റെ സംഭാവനകളുടെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്‍്റെ വൈയാംകരണ ഗ്രനഥങ്ങള്‍ ഇന്നും ഭാഷാ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന്‍ ഇവയ്ക്ക് കഴിയുന്നു.
സമഗ്രജീവിതം
നാസ്തികനായി ജനിച്ച് വിശ്വാസിയായി വളര്‍ന്ന ഗുണ്ടര്‍ടിന്‍്റെ ജീവിതം ഭാഷയുടെയും സംസ്കാരത്തിന്‍്റേയും സമഗ്രതയായിരുന്നു. 1814 ഫെബ്രുവരി 14ന് പശ്ചിമജര്‍മനിയിലെ സ്റ്റട്ട് ഗര്‍ട്ടിലാണ് ഹെര്‍മന്‍ ഗുണ്ടര്‍ട് ജനിച്ചത്. ‘ലുദ്വിഗ് ഗുണ്ടര്‍ടും’ ‘കൃസ്ത്യാനെ ഏന്‍സിലിന്‍്റേ’യുമായിരുന്നു മാതാപിതാക്കള്‍. അഞ്ചാം വയസ്സില്‍ ജര്‍മനും ലത്തീനും പഠിച്ച ഗുണ്ടര്‍ട് ബിന്‍ജന്‍ സര്‍വകലാശാലയില്‍ നിന്ന് ധനശാസ്ത്രപഠനത്തിനുശേഷം സ്വിറ്റ്സര്‍ലന്‍്റില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദമെടുത്തു. ഗ്രൂവ്സ് എന്ന ധനികന്‍്റെ കൂടെ കുട്ടികളുടെ ട്യൂഷന്‍ ടിച്ചറായിട്ടായിരുന്നു ഗുണ്ടര്‍ടിന്‍്റെ ഇന്ത്യായാത്ര. 1836 ജൂലൈ 7ന് ഗുണ്ടര്‍ട് ചെന്നൈയിലത്തെി. അവിടെനിന്ന് തെലുങ്കും തമിഴും പഠിച്ച ഗുണ്ടര്‍ട് 1839 ഏപ്രിലിലാണ് ഇല്ലിക്കുന്നിലത്തെുന്നത്. തിരുനെല്‍വേലിയില്‍ നിന്ന് മംഗലാപുരത്തേയ്ക്കുള്ള യാത്രാമധ്യേയാണ് മലയാളഭാഷ സംസാരിക്കുന്നത് ഗുണ്ടര്‍ട് ആദ്യമായി കേള്‍ക്കുന്നത്. 1852ല്‍ അദ്ദേഹം ഇന്ത്യയിലെ ബാസല്‍മിഷന്‍ സംഘത്തിന്‍്റെ ജനറല്‍ സെക്രട്ടറിയായി. വിദ്യാഭ്യാസരംഗത്തുള്ള നിതാന്തപരിശ്രമത്തിന്‍്റെ വേളയിലാണ് അദ്ദേഹത്തിന് രക്താതിസാരം പിടിപെടുന്നത്. 1859 ഏപ്രില്‍ 11ന് ഗുണ്ടര്‍ട് ഇന്ത്യവിട്ട് ജര്‍മനിയിലേക്കു പോയി. രോഗശമനം കാണാത്തതിനാല്‍ ഭാര്യയും ഉടന്‍ ജര്‍മനിയിലേക്കു തിരിച്ചു. ജര്‍മനിയിലെ കാല്‍വിലില്‍ അവരൊന്നിച്ചു താമസം തുടങ്ങി. 1885ല്‍ ഭാര്യ ‘ജൂലിയ ഡിബോവ’ നിര്യാതയായി. ഭാര്യയുടെ വിയോഗം ഗുണ്ടര്‍ടിനെ മാനസികമായി തളര്‍ത്തി. 1890ല്‍ മഹോദരം ബാധിച്ച് അദ്ദേഹം കിടപ്പിലായി. മലയാളഭാഷയ്ക്കും സംസ്കാരത്തിനും അടിസ്ഥാനരേഖകള്‍ തീര്‍ത്ത ഗുണ്ടര്‍ട് ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത് 1893 ഏപ്രില്‍ 25നായിരുന്നു. കാല്‍വിലിലെ സെമിത്തേരിയിലാണ് അദ്ദേഹത്തിന്‍്റെ ശവകുടീരം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story