Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightഎരിഞ്ഞടങ്ങാത്ത...

എരിഞ്ഞടങ്ങാത്ത കനലുകള്‍

text_fields
bookmark_border
എരിഞ്ഞടങ്ങാത്ത കനലുകള്‍
cancel

സമയം ഏതാണ്ട് വൈകുന്നേരം മൂന്നിനോട് അടുക്കുന്നു.പടിഞ്ഞാറന്‍ ചക്രവാള സീമയില്‍ അര്‍ക്കന്റെ പൊന്‍ തിളക്കം.എല്ലാ വര്‍ഷവും മുടക്കം കൂടാതെ വന്നണയുന്ന സൈബീരിയന്‍ ദേശാടന പക്ഷികള്‍ ഉയരങ്ങള്...‍ തേടി പറന്നകലുന്നു.നേരിയ തണുപ്പുള്ള അറേബ്യന്‍ കടല്‍ കാറ്റ് ചുറ്റി കളിക്കുമ്പോഴും പ്രഷുബ്ദ്ധമായ കടലിന്റെ ഇരമ്പല്‍ കേള്‍ക്കാം.മഹാനായ ഷെയ്ഖ് സൈദ്‌ നിര്‍മിച്ച മനോഹരമായ പള്ളിയുടെ നാല് മിനാരങ്ങള്‍ വെള്ളി മേഘങ്ങളോട് കിന്നാരം ചൊല്ലുന്നു.

അബുദാബി ദ്വീപിനെമറ്റു എമിരേറ്റ്സ്കളും ആയി കൂട്ടി യോജിപ്പിക്കുന്ന രണ്ടു വലിയ ആര്‍ക്ക് ബ്രിഡ്ജിനു അടുത്തായാണ്‌ നാല് ദശാബ്ദ്ധത്തില്‍ അധികം പ്രായം വിളിച്ചോതുന്ന,ഞങ്ങളുടെ കമ്പനി നിലകൊള്ളുന്നത്. രണ്ടായിരത്തിലധികം തൊഴിലാളികള്‍ ഇവിടെ രാവും,പകലും തൊഴില്‍ എടുത്തു കൊണ്ടിരിക്കുന്നു.ഇന്ന് ഇവിടെ എല്ലാപേരും നല്ല തിരക്കിട്ട് ഓടി നടക്കുകയാണ്.കാരണം നബിദിന ആഘോഷ പരിപാടികള്‍ കമ്പനി അങ്കണത്തില്‍ സ്ഥിതിചെയ്യുന്ന പള്ളിയില്‍ വെച്ചാണ് നടക്കുന്നത് .ആഘോഷ പരിപാടികളില്‍ വന്നെത്തുന്നവര്‍ക്ക് കൊടുക്കാന്‍ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ് ഉസ്മാനും,ജലീലും,സബീനും,മന്സൂരും,നൂരുദ്ധീനും,സലാഹുദ്ധീന്‍ ഇക്കയും ഒക്കെ, എല്ലാപേരും നല്ല സന്തോഷത്തിലാണ്.

ഈ ബഹളങ്ങളില്‍ നിന്ന് മൌനമായി ആഹാരം പാകം ചെയ്യുന്ന കാദര്‍ ഇക്കയുടെ അടുത്തേക്ക്‌ ഞാന്‍ ചെന്നു.സലാം പറഞ്ഞു സുഖമല്ലേ ഇക്കാ എന്ന് ഞാന്‍ ചോദിക്കുമ്പോള്,‍അതെ നസീറേ എന്ന് പറഞ്ഞു തീരുന്നതിനു മുന്പ് തന്നെ അയാളുടെ കണ്ണുകളില്‍ നിന്നും ധാര ധാരയായി കണ്ണ് നീര്‍ ഒഴുകുന്നുണ്ടായിരുന്നു.ഞാന്‍ കാരണം അന്വേഷിക്കുമ്പോള്‍,അയാള്‍ പറഞ്ഞു. നാട്ടില്‍ നിന്നും ഒരു ടെലിഫോണ്‍ കാള്‍ വന്നിരുന്നു.തന്‍റെ സഹോദരിക്ക് സുഖം ഇല്ലാതെ അത്യാസന്ന നിലയില്‍ മെഡിക്കല്‍കോളേജ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കയാണ്‌. ഡോക്ടര്‍മാര്‍ പറഞ്ഞു ഇനി വലിയ പ്രതീക്ഷയൊന്നും ഇല്ല.പ്രാര്‍ത്ഥന ചെയ്തു കൊള്ളാന്‍ നിര്‍ദ്ദേശം നല്‍കി അവര്‍ മടങ്ങിയിരിക്കുന്നു.അവള്‍ക്കു ഒരേ വാശിയാണ്‌ എന്നെ കാണണം എന്ന്.നാട്ടില്‍ നിന്നും വന്നിട്ട് അധിക ദിവസങ്ങള്‍ കഴിയാത്ത എനിക്ക് നിങ്ങള്‍ ഒക്കെ സഹായിച്ച്ചാലും ഒരു യാത്ര ഇപ്പോള്‍ സാധ്യമല്ല,കാരണം ഞാന്‍ അത്രയ്ക്ക് ഭാരിച്ച കടത്തിലാണ്.ഈ കട ബന്ധനത്തില്‍ നിന്നും മോചനം നേടാന്‍ തന്നെ വര്‍ഷങ്ങള്‍ വേണ്ടി വരും.അത് തീരുമ്പോള്‍ മറ്റൊന്ന്,അങ്ങിനെ പ്രവാസികള്‍ ജീവിതവും മരണവും എന്ന രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ പെടാ പാട് പെടുന്നു.കാദര്‍ ഇക്ക ആരെയും ഒന്നും അറിയിക്കാതെ തന്റെ മനസ്സിന്റെ അകത്തളങ്ങളില്‍ കൊട്ടിയടച്ചു സദാ പുഞ്ചിരിക്കുമായിരുന്ന കാദര്‍ ഇക്കയുടെ ഉള്ളില്‍ എരിയുന്ന ഒരു അഗ്നി പര്‍വതം ഉണ്ടായിരുന്നത് ആരും അറിഞ്ഞിരുന്നില്ല.എല്ലാം അയാള്‍ സഹിക്കുക ആയിരുന്നു.ഉള്ള സമ്പാദ്യം വിറ്റും,കടം മേടിച്ചും കുടുംബത്തെ രക്ഷിക്കാന്‍ മോഹങ്ങളും,സ്വപ്നങ്ങളും ആയി വിമാനം കയറിയ കാദര്‍ ഇക്ക കണ്ടത് മറ്റൊരു പുതിയ ലോകമായിരുന്നു.

തന്റെ ബാപ്പയും സുഖമില്ലാതെ നാളുകള്‍ ആയി കിടപ്പില്‍ ആണ്.തന്റെ ഭാരിച്ച കട ബാധ്യതയില്‍ നിന്നും കര കയറുവാന്‍ ഇക്കാലമത്രയും കഠിനമായ അധ്വാനം ചെയ്തിട്ടും തീര്‍ക്കാന്‍ ആയിട്ടില്ല,അയാള്‍ സ്വയം പറഞ്ഞു,ഒന്നിന് മുകളില്‍ ഒന്നായി ദുരന്തങ്ങള്‍ വഴി മാറാതെ നില്‍ക്കുമ്പോള്‍ എങ്ങിനെയാ ഇതൊന്നു അവസാനിക്കുക.ഒരു ദിര്‍ഹം കൊടുത്ത് ഒരു മധുര പാനീയം പോലും അയാള്‍ വാങ്ങി കുടിക്കാറില്ല,കാരണം ആ പൈസ കൂടി തന്റെ കൂടെ പിറപ്പിനും,കുടുംബത്തിനും വേണ്ടി മാറ്റി വെക്കുന്നു.

എന്നാല്‍ ഈ കടങ്ങള്‍ ഒന്നും തന്നെ കാദര്‍ ഇക്കയുടെ സ്വന്തം കട ബാദ്ധ്യതകള്‍ അല്ല.എല്ലാം തന്നെ കൂടപിറപ്പുകള്‍ വരുത്തിയ കടങ്ങള്‍ ഇയാളുടെ ചുമലില്‍ ആയതാണ്.ഇവരുടെ കടം തീര്‍ക്കാന്‍ കഠിനമായ അധ്വാനം ചെയ്യുന്ന ഇയാള്‍,തന്‍റെ ജീവിതത്തിന്‍റെ പിന്നാം പുറം നോക്കി നെടുവീര്‍പ്പ് ഇടാറുണ്ടായിരുന്നു.അയാള്‍ പറഞ്ഞു,ഒരു ജീവിതം കൊണ്ട് അനുഭവിച്ചു തീരാവുന്നതില്‍ കൂടുതല്‍‌,യാതനകളും,വേദനകളും ഞാന്‍അനുഭവിച്ചിരിക്കുന്നു .നാലാം തരത്തില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉച്ചവരെ ഉള്ള പഠിത്തം കഴിഞ്ഞു ബാക്കി സമയം കുടുംബം പോറ്റാന്‍,അങ്ങാടിയില്‍ കൂലി വേല ചെയ്ത് തുടങ്ങിയ കാലം മുതല്‍ നാളിത് വരെ ഞാന്‍ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ല.

തന്റെ കൂടപിറപ്പിന് വേണ്ടി സ്വന്തം വീട് വിറ്റ അയാള്‍ ഇന്ന് വാടക വീട്ടിലാണ്‌ താമസിക്കുന്നത്.തന്റെ അരുമ മക്കള്‍ക്കും ഭാരിയക്കും വേണ്ടി ഒരു ചെറിയ വീട് തീര്‍ക്കാന്‍ ഇനിയെത്ര കാലങ്ങള്‍ കാത്തിരിക്കണം എന്ന ചിന്ത അയാളെ ആലോസര പെടുത്തുമ്പോഴും,അറബി കടലിന്റെ ഇരമ്പല്‍ വീണ്ടും തുടര്‍ന്ന് കൊണ്ടേയിരുന്നു..ഇതുപോലുള്ള ആയിരം കാദര്‍ ഇക്കമാരുടെ മനസുകളില്‍.....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story