Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഴപ്പിണ്ടി പച്ചടി
text_fieldsbookmark_border
ചേരുവകൾ:
- ചെറുതായി അരിഞ്ഞെടുത്ത വാഴപ്പിണ്ടി –ഒരു കപ്പ്
- തേങ്ങ ചിരവിയത് –ഒരു കപ്പ്
- കാന്താരി പച്ചമുളക് –നാല്ലെണ്ണം
- തൈര് –ഒരു കപ്പ്
- കടുക് ചതച്ചത് –അര സ്പൂൺ
- ഉപ്പ് –ആവശ്യത്തിന്
- വറ്റൽമുളക് –രണ്ട് എണ്ണം
- കറിവേപ്പില –ഒരു തണ്ട്
പാകം ചെയ്യേണ്ടവിധം:
ചെറുതായി അരിഞ്ഞെടുത്ത വാഴപ്പിണ്ടി, തേങ്ങ ചിരവിയത് എന്നിവ കാന്താരിപച്ചമുളകും ചേർത്ത് അരച്ചെടുക്കുക. തൈരും കടുക് ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, രണ്ട് വറ്റൽമുളക് കറിവേപ്പില വഴറ്റി കറിയിലേക്ക് ചേർക്കുക. (കറി ചൂടാക്കരുത്)
അയച്ചുതന്നത്: ഷംന, മലപ്പുറം
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
