Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചാത്താപം, മാനസിക സമ്മർദം; അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​നെ ഡി.എന്‍.എ പരിശോധനയിലൂടെ തിരികെ നേടി യുവതി

text_fields
bookmark_border
പശ്ചാത്താപം, മാനസിക സമ്മർദം; അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​നെ ഡി.എന്‍.എ പരിശോധനയിലൂടെ തിരികെ നേടി യുവതി
cancel

കോ​ഴി​ക്കോ​ട്: അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​നെ ഡി.എന്‍. പരിശോധന വഴി സ്വന്തമാക്കി യുവതി. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക് പ​ണ​മി​ല്ലാ​തെ വി​ഷ​മി​ച്ച യു​വ​തി​ക്ക് വ​നി​ത -ശി​ശു വി​ക​സ​ന മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ ഇ​ട​പെ​ട​ലാണ് തു​ണ​യാ​യത്.

ഡി.​എ​ൻ.​എ സാ​മ്പി​ൾ ന​ൽ​കി​യ ശേ​ഷം പ​ണ​മ​ട​ക്കാ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ ഫ​ലം ല​ഭി​ക്കി​ല്ലെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യി ഫ​ലം ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി രാ​ജീ​വ് ഗാ​ന്ധി സെ​ന്റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് കോ​ഴി​ക്കോ​ട് ചെ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​ക്ക് കൈ​മാ​റി.

ഫ​ലം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി.​ഡ​ബ്ല്യൂ.​സി തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ഞ്ഞി​നെ കൈ​മാ​റു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കും.

മാർച്ച് നാലിനാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകുന്നത്. പങ്കാളിയുമായുള്ള പ്രശ്നങ്ങളും കുടുംബ സമ്മർദ്ദവും കാരണം മാർച്ച് 12-ന് ആശുപത്രി വിട്ടറങ്ങിയ യുവതി, കുഞ്ഞിനെയും മൂത്ത മകളെയും കൂട്ടി കോഴിക്കോട് ബീച്ചിലെത്തി. തുടർന്ന് കടുത്ത മനോവിഷമത്തിലായ യുവതി ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ 48 ദിവസങ്ങൾക്ക് ശേഷം മാനസിക വിഷമവും കുറ്റബോധവും താങ്ങാനാവാതെ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് യുവതി കോഴിക്കോട് ജില്ലാ കലക്ടർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകുകയായിരുന്നു.

പിന്നാലെ അന്നേ ദിവസത്തെ ഇലക്ട്രോണിക് ലോഗുകൾ പരിശോധിച്ച സി.ഡബ്ല്യു.സി ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടെത്തി. യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ മറ്റൊരു ആൺകുട്ടിയെക്കൂടി ആ അമ്മത്തൊട്ടിലിൽ ആരോ ഉപേക്ഷിച്ചിരുന്നു. ആഴ്ചകൾ ഇരു കുഞ്ഞുങ്ങളും ഒരേ രൂപസാദൃശ്യമുള്ളവരായി മാറി. സിസിടിവി ദൃശ്യങ്ങൾ സിസ്റ്റത്തിൽ നിന്നും മാഞ്ഞുപോയതിനാൽ മാതാവിനെ ശാസ്ത്രീയമായി തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന മാത്രമായിരുന്നു ഏക വഴി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പശ്ചാത്താപം, മാനസിക സമ്മർദം; അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​നെ ഡി.എന്‍.എ പരിശോധനയിലൂടെ തിരികെ നേടി യുവതി
Next Story