ആൾക്കുരങ്ങുകളെ കുറിച്ചുള്ള കണ്ടെത്തലുകളിലൂടെ ശ്രദ്ധേയയായ ജെയ്ന്‍ ഗുഡ്ഡാൾ വിടവാങ്ങി
text_fieldsജെയ്ന്‍ ഗുഡ്ഡാൾ
വാഷിങ്ടൺ: ബ്രിട്ടീഷ് പരിസ്ഥിതി പ്രവർത്തകയും ലോകപ്രശസ്ത പ്രൈമറ്റോളജിസ്റ്റുമായ ജെയ്ന്‍ ഗുഡ്ഡാൾ (91) അന്തരിച്ചു. ആൾക്കുരങ്ങുകളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് ഗുഡ്ഡാളിനെ ശ്രദ്ധേയമാക്കിയത്. പ്രഭാഷണ പരമ്പരയുടെ ഭാഗമായി യു.എസിലെത്തിയപ്പോഴായിരുന്നു അന്ത്യം.
1934ൽ ലണ്ടനിൽ ജനിച്ച ഗുഡ്ഡാൾ ചെറുപ്പം മുതൽക്കേ വന്യജീവികളോട് തൽപരയായിരുന്നു. ചിമ്പാന്‍സികളെക്കുറിച്ച് ഏറ്റവും കൂടുതൽ കണ്ടെത്തലുകൾ നടത്തിയ ആളായതിനാൽ ചിമ്പാന്‍സികളുടെ സന്തതസഹചാരിയായി അറിയപ്പെട്ടു.
പ്രശസ്ത നരവംശശാസ്ത്രജ്ഞനായ ഡോ. ലീയിസ് ലീക്കിന്റെ ശിഷ്യയായിരുന്ന ഗുഡ്ഡാൾ ലീക്കിയുടെ മേൽനോട്ടത്തിൽ താന്‍സാനിയയിൽ ചിമ്പാന്‍സി ഗവേഷണകേന്ദ്രം സ്ഥാപിച്ചു. മനുഷ്യന് സമാനമായി ആൾക്കുരങ്ങുകളും ചുറ്റുമുള്ള വസ്തുക്കൾ ഉപയോഗിച്ച് ദിനചര്യകൾ നടത്തുന്നുണ്ടെന്ന ശ്രദ്ധേയമായ കണ്ടെത്തലിലൂടെ ഗുഡ്ഡാൾ ശാസ്ത്ര ലോകത്തിന് സമഗ്ര സംഭാവന നൽകി.
ബിരുദമില്ലാതെ കാംബ്രിജ് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടിയ ഇവർ 1977ൽ ജെയ്ന്‍ ഗുഡ്ഡാൾ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

