വനിത ദിനത്തിലെ ഫോട്ടോ ഷൂട്ട്: ബിനിജക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം
text_fieldsതേഞ്ഞിപ്പലം (മലപ്പുറം): വീട്ടമ്മമാർക്ക് ആയോധനകലയിലും നൃത്തത്തിലും ദിവസങ്ങൾ നീണ്ട പരിശീലനം നൽകി ഫോട്ടോഷൂട്ട് സംവിധാനം ചെയ്യുകയും ഷൂട്ടിലെ പ്രധാന കഥാപാത്രമായ ഉണ്ണിയാർച്ചയെ അവതരിപ്പിക്കുകയും ചെയ്ത 'സ്ത്രീ ജ്വാല' രക്ഷാധികാരി ബിനിജയെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം.
വടക്കൻപാട്ടിലെ അതിശക്തരായ സ്ത്രീകഥാപാത്രങ്ങളായി വേഷമിട്ട് സ്ത്രീശക്തീകരണ സന്ദേശവുമായി പത്ത് വീട്ടമ്മമാരെ പങ്കെടുപ്പിച്ച് വനിത ദിനത്തിലാണ് ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചത്. നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ചിത്രകാരനായ ചേലേമ്പ്ര സ്വദേശി വിജയെൻറ ഭാര്യയും ചേലേമ്പ്ര കാരാളിപ്പറമ്പിൽ ശങ്കരൻ-അമ്മിണി ദമ്പതികളുടെ മകളുമാണ് ബിനിജ. ഛണ്ഡീഗഢ് യൂനിവേഴ്സിറ്റി നൃത്തകലയിൽ ഡിപ്ലോമ വിദ്യാർഥിനിയാണ്. 'ചിലങ്കധ്വനി' നൃത്ത സംഗീത വിദ്യാലയം നടത്തുന്നുണ്ട്. മക്കൾ: ആദിൻ, അജിൻ.

