Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightസ്ത്രീ​ക​ൾ നാ​ളെ​യു​ടെ...

സ്ത്രീ​ക​ൾ നാ​ളെ​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ൾ -അ​ലീ​ഷ മൂ​പ്പ​ൻ

text_fields
bookmark_border
സ്ത്രീ​ക​ൾ നാ​ളെ​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ൾ -അ​ലീ​ഷ മൂ​പ്പ​ൻ
cancel

ദു​ബൈ: സ്ത്രീ​ക​ൾ നാ​ള​ത്തെ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്ന്​ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ലീ​ഷ മൂ​പ്പ​ന്‍ വ​നി​ത​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. അ​വ​രു​ടെ ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​യു​ക​യും ശ​രി​യാ​യ നി​ല​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ല്‍ ലോ​ക​ത്തി​ലെ ഏ​തൊ​രു സ്ഥാ​പ​ന​വും രാ​ജ്യ​വും പി​ന്ത​ള്ള​പ്പെ​ട്ടേ​ക്കാം.

ഇ​ന്ന​ത്തെ സ്ത്രീ​ക​ള്‍ ചു​റ്റും ന​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് തി​ക​ഞ്ഞ ബോ​ധ്യ​മു​ള്ള​വ​രും വീ​ടു​ക​ള്‍ക്ക​പ്പു​റ​മു​ള്ള അ​വ​സ​ര​ങ്ങ​ള്‍ തേ​ടാ​ന്‍ സ​ജീ​വ​മാ​യി ശ്ര​മി​ക്കു​ന്ന​വ​രു​മാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍ എ​ന്നി​വ​യി​ല്‍ അ​വ​ര്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. പു​രു​ഷ​ന്മാ​ര്‍ക്കൊ​പ്പം അ​വ​ര്‍ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്നു. കോ​ള​ജ് ബി​രു​ദ​മു​ള്ള സ്ത്രീ​ക​ളു​ടെ അ​നു​പാ​തം പു​രു​ഷ​ന്മാ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ സ്ത്രീ​ക​ളു​ടേ​ത് 40 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രു​ടേ​ത് 32 ശ​ത​മാ​ന​വു​മാ​ണ്.

ഈ ​വ​ര്‍ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര വ​നി​ത​ദി​ന​ത്തി​ന്‍റെ പ്ര​മേ​യം ‘തു​ല്യ​ത​യെ ചേ​ര്‍ത്തു​പി​ടി​ക്കു​ക’ എ​ന്ന​താ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും സ്ത്രീ​ക​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന വ​ഴി​ക​ളെ​ക്കു​റി​ച്ച് പു​ന​ര്‍വി​ചി​ന്ത​നം ന​ട​ത്താ​നും അ​വ​രു​ടെ മൂ​ല്യം തി​രി​ച്ച​റി​യു​ന്ന​തി​ന്​ മു​ൻ​കൈ​യെ​ടു​ക്ക​നും ഈ ​ചു​വ​ടു​വെ​പ്പ്​ സ​ഹാ​യി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കാം.

സ്ഥാ​പ​ന​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും പു​രോ​ഗ​തി​ക്കാ​യി സ്ത്രീ​ക​ളു​ടെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ദൃ​ഢ​നി​ശ്ച​യം ചെ​യ്തി​രി​ക്കു​ന്നു​വെ​ന്ന് പ​റ​യു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ലീ​ഷ മൂ​പ്പ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's daymessagewomens day 2023Alisha Muppan
News Summary - women's day message- Alisha Muppan
Next Story