വനിത പ്രാധാന്യം അടയാളപ്പെടുത്തുന്ന ദിനം
text_fieldsലോകത്തിൽ സ്ത്രീകളുടെ പ്രാധാന്യം എത്ര വലുതാണെന്ന് അടയാളപ്പെടുത്തുന്നതാണ് ഓരോ വനിതദിനവും. ഇഷ്ടാനുസരണം സ്വന്തം നിബന്ധനകൾക്ക് അനുസൃതമായി ജീവിക്കാൻ സ്വാതന്ത്ര്യമുള്ള സമൂഹത്തിൽ പല സാഹചര്യങ്ങളിലും സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നു. അവയെ മറികടന്നു കാലാനുസൃതമായ നല്ല മാറ്റങ്ങളിലൂടെ ഓരോ സ്ത്രീകളെയും മുന്നോട്ട് കൊണ്ടുവന്ന് അവരുടെ പങ്കാളിത്തം സമൂഹത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ട്.
ലോജിസ്റ്റിക്സ് ആൻഡ് ഫ്രൈറ്റ് ഫോർവേഡിറിങ് രംഗത്ത് പുരുഷന്മാരോടൊപ്പംതന്നെ വനിത ജീവനക്കാരുടെ പങ്കാളിത്തവും ഉറപ്പുവരുത്താൻ എ.ബി.സി ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്. എ.ബി.സി ഗ്രൂപ്പിലെ ഓരോ വനിത ജീവനക്കാരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവർക്കുവേണ്ട സഹായങ്ങൾ നൽകി മുന്നോട്ട് നയിക്കുന്നതിന് മാനേജ്മെന്റ് മുൻതൂക്കം നൽകാറുണ്ട്.
വരുംവർഷങ്ങളിൽ കൂടുതൽ വനിത ജീവനക്കാർക്ക് അവസരം നൽകും. ലോകത്തിലെ എല്ലാ വനിതകൾക്കും സമത്വവും പ്രാധാന്യവും നൽകുന്നത് ഈ ഒരൊറ്റ ദിവസമാകരുത്. അത് എല്ലാ ദിവസവും നൽകേണ്ടതുണ്ട്. സ്ത്രീകളെ രാജ്യ പുരോഗതിയിൽ ഒപ്പം നിർത്തി അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചുകൊണ്ട് വികസനവും മാനവികതയും നിലനിർത്തുന്ന യു.എ.ഇയിൽ ജീവിക്കാനും അതിന് പിന്തുണ നൽകുന്ന എ.ബി.സി ഗ്രൂപ്പിനെ നയിക്കാനും കഴിയുന്നത് അഭിമാനകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

