Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകരമനയാറിനെ...

കരമനയാറിനെ സുന്ദരിയാക്കാൻ സ്വിറ്റ്സർലൻഡ് നർത്തകിയുടെ നേതൃത്വത്തിൽ വനിതകൾ ഒന്നിക്കുന്നു

text_fields
bookmark_border
കരമനയാറിനെ സുന്ദരിയാക്കാൻ സ്വിറ്റ്സർലൻഡ് നർത്തകിയുടെ നേതൃത്വത്തിൽ വനിതകൾ ഒന്നിക്കുന്നു
cancel
camera_alt

ക​ഥ​ക് ന​ർ​ത്ത​കി ഡോ. ​പാ​ലി ച​ന്ദ്ര​യും ശി​ഷ്യ​രും

പു​ളി​യ​റ​ക്കോ​ണ​ത്ത് ക​ര​മ​ന​യാ​റി​ന്‍റെ ക​ര​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ​നി​ന്നു​ള്ള ന​ർ​ത്ത​കി​മാ​ർ ഒ​ന്നി​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ലാ​ണ് ക​ര​മ​ന​യാ​റി​ന്റെ ക​ര​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ഗീ​ത​ഗോ​വി​ന്ദം ചി​ത്രീ​ക​ര​ണ​ത്തി​നാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലെ​ത്തി​യ ക​ഥ​ക് ന​ർ​ത്ത​കി ഡോ. ​പാ​ലി ച​ന്ദ്ര​യും ഇ​വ​രു​ടെ ശി​ഷ്യ​രു​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. ക​ര​മ​ന​യാ​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ​ക്ക് ഓ​രോ സൗ​ന്ദ​ര്യ​മാ​ണ്. ഈ ​സൗ​ന്ദ​ര്യ​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​യ്മ ചെ​യ്യ​ണ​മെ​ന്നാ​ണ്​ ഇ​വ​രു​ടെ ആ​ഗ്ര​ഹം.

പു​ളി​യ​റ​ക്കോ​ണ​ത്തെ ക​ര​മ​ന​യാ​ർ ഒ​ഴു​കു​ന്ന ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​മാ​ണ് ഇ​വ​ർ ബു​ധ​നാ​ഴ്ച ശു​ചീ​ക​രി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടു മു​ത​ൽ 11 വ​രെ നാ​ല് മ​ണി​ക്കൂ​റാ​ണ് ശു​ചീ​ക​ര​ണം.

വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ലി​ല്ലി മോ​ഹ​ന​ൻ പൂ​ർ​ണ സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ദ്ദേ​ശീ​യ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നും ആ​റി​ന്റെ ഭാ​വി ഭ​ദ്ര​മാ​യി തു​ട​രു​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensKaramana River
News Summary - women unite to make Karamanayar beautiful
Next Story