Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകൈ​ര​ളി​യി​ല്‍...

കൈ​ര​ളി​യി​ല്‍ പെ​ണ്‍ക​രു​ത്തി​ല്‍ കി​ണ​റു​ക​ളൊ​രു​ങ്ങു​ന്നു

text_fields
bookmark_border
Women undertaking well construction
cancel
camera_alt

കൈ​ര​ളി വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കി​ണ​ർ കു​ഴി​ക്കു​ന്നു

അ​ല​ന​ല്ലൂ​ര്‍: വേ​ന​ലെ​ത്തും മു​മ്പേ ജ​ല​ക്ഷാ​മം മ​റി​ക​ട​ക്കാ​ന്‍ കി​ണ​ര്‍ നി​ര്‍മാ​ണ ജോ​ലി​ക​ളി​ലേ​ക്ക് തി​രി​ഞ്ഞ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍. അ​ല​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൈ​ര​ളി വാ​ര്‍ഡി​ൽ വീ​ടു​ക​ളി​ല്‍ കി​ണ​ര്‍ നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ത​കൃ​തി​യാ​യി. വാ​ര്‍ഡി​ല്‍ നി​ല​വി​ല്‍ എ​ട്ടു കി​ണ​റു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. കോ​യ​ക്കു​ന്നി​ല്‍ ര​ണ്ട്, കൈ​ര​ളി​യി​ല്‍ മൂ​ന്ന്, മു​റി​യ​ക്ക​ണ്ണി​യി​ല്‍ മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പെ​ണ്‍ക​രു​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് നി​ര്‍മാ​ണം തു​ട​ങ്ങി​യ​ത്. ഏ​ഴ് തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍ന്നാ​ണ് ഒ​രു കി​ണ​ര്‍ നി​ര്‍മി​ക്കു​ന്ന​ത്. ഒ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ചാ​ണ് കി​ണ​റി​ന്‍റെ ആ​ഴം നി​ര്‍ണ​യി​ക്കു​ന്ന​ത്. ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് കൈ​ര​ളി വാ​ര്‍ഡ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ കി​ണ​റു​ക​ള്‍ ഒ​രു​ങ്ങു​ന്ന​ത് കു​ടും​ബ​ങ്ങ​ള്‍ക്കും ആ​ശ്വാ​സ​മാ​കും. അ​ടു​ത്ത മാ​സ​ത്തോ​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വാ​ര്‍ഡ് അം​ഗം എ. ​അ​നി​ല്‍കു​മാ​ര്‍ സ്ഥ​ല​ത്തെ​ത്തി നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​നം വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenswell Construction
News Summary - Women undertaking well construction
Next Story