ജില്ലയിലെ 41 പഞ്ചായത്തുകളുടെ സാരഥ്യം വനിതകൾക്ക്
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് സ്ഥാനങ്ങൾ സംവരണം ചെയ്തുകൊണ്ടുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് പുറത്തുവന്നു. ഇതനുസരിച്ച് ജില്ലയിലെ ആകെയുള്ള 94 ഗ്രാമപഞ്ചായത്തുകളിൽ 41 എണ്ണം വനിത സംവരണവും അഞ്ച് എണ്ണം വീതം പട്ടികജാതി ജനറൽ, പട്ടികജാതി സ്ത്രീ സംവരണവും ഒന്ന് പട്ടികവർഗ വനിത സംവരണവും ആയിരിക്കും.
ജില്ലയിൽ മൊത്തം 52 ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം സംവരണമായിരിക്കും. ജില്ലയിലെ ആകെയുള്ള 15 േബ്ലാക്ക് പഞ്ചായത്തുകളിൽ ഒമ്പത് എണ്ണത്തിൽ അധ്യക്ഷ സ്ഥാനം സംവരണം ചെയ്തു. ഏഴ് േബ്ലാക്കുകളിൽ വനിതയും ഓരോന്നു വീതം േബ്ലാക്കുകളിൽ പട്ടികജാതി ജനറൽ, പട്ടികജാതി വനിതക്കും അധ്യക്ഷ സ്ഥാനം സംവരണം ചെയ്തിട്ടുണ്ട്.
നിശ്ചിത എണ്ണം ഗ്രാമ, േബ്ലാക്ക് പഞ്ചായത്തുകളെ സംവരണപട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രക്രിയ മാത്രമാണ് തിങ്കളാഴ്ച പൂർത്തിയായത്. അധ്യക്ഷ സ്ഥാനം സംവരണം ചെയ്ത പട്ടികയിലേക്ക് ഏതു ഗ്രാമ, േബ്ലാക്ക് പഞ്ചായത്തുകളെ കൊണ്ടുവരണമെന്ന് തീരുമാനിക്കാനുള്ള നറുക്കെടുപ്പ് അടുത്ത ദിവസം മലപ്പുറത്ത് നടക്കും. അധ്യക്ഷ പദവി സംവരണമായ ജില്ലയിലെ നഗരസഭകളുടെ എണ്ണം ചൊവ്വാഴ്ച പ്രഖ്യാപിക്കും. നഗരസഭ നറുക്കെടുപ്പ് അടുത്ത ദിവസം ഉണ്ടാവും. ജില്ല പഞ്ചായത്ത് അധ്യക്ഷ പദവിയിലെ സംവരണം തിരുവനന്തപുരത്തായിരിക്കും പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

