ആംബുലൻസ് വളയം ഇനി ദീപമോളുടെ കൈയിൽ ഭദ്രം
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനത്തില്‍ 108 ആംബുലന്‍സ് ശൃംഖലയിലെ ആദ്യ വനിത ഡ്രൈവറായി ദീപമോൾ ചുമതലയേറ്റു. മന്ത്രി വീണ ജോര്‍ജ് താക്കോല്‍ കൈമാറി. വലിയൊരു സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ദീപമോള്‍ താക്കോല്‍ ഏറ്റുവാങ്ങിയത്.
സ്വപ്നം സാക്ഷാത്കരിക്കാന്‍ യത്നിച്ച മന്ത്രിയോടും മറ്റെല്ലാവരോടും ദീപമോള്‍ നന്ദി പറഞ്ഞു. എല്ലാ ജില്ലയിലും കനിവ് 108 ആംബുലന്‍സ് ഡ്രൈവര്‍മാരായി വനിതകളെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു.
'സ്ത്രീകള്‍ക്ക് കഴിയില്ല' എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്ന മേഖലകളില്‍കൂടി ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് കടന്നുവരുന്നതിനുള്ള പ്രവര്‍ത്തനം ഒരുക്കുക എന്നതുകൂടിയാണ് ലക്ഷ്യം. ദീപമോള്‍ എല്ലാവര്ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. ജനറല്‍ മാനേജര്‍ ഡോ. ജോയ്, ജി.വി.കെ. ഇ.എം.ആര്.ഐ സംസ്ഥാന ഓപറേഷന്‍സ് മേധാവി ശരവണന് അരുണാചലം എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

