Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവൈറൽ ഗേൾസ് @ സോഷ്യൽ...

വൈറൽ ഗേൾസ് @ സോഷ്യൽ മീഡിയ

text_fields
bookmark_border
ഫെ​ബി​യാ​സ്‌, മു​ഹ്സി ബാ ​അ​ലി, റ​ഹീ​മ ഷ​നീ​ദ്‌
cancel
camera_alt

ഫെ​ബി​യാ​സ്‌, മു​ഹ്സി ബാ ​അ​ലി, റ​ഹീ​മ ഷ​നീ​ദ്‌

റീ​ൽ​സി​ലും കു​ഞ്ഞു​വീ​ഡി​യോ​യി​ലും ധാ​രാ​ളം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​വ​ർ​ക്ക് സു​പ​രി​ചി​ത​മാ​യ മൂ​ന്ന് മു​ഖ​ങ്ങ​ളാ​ണ് ഫെ​ബി​യാ​സ്‌, മു​ഹ്സി ബാ ​അ​ലി, റ​ഹീ​മ എ​ന്നീ യു​വ താ​ര​ങ്ങ​ളു​ടേ​ത്. ഇ​വ​ർ മൂ​ന്നു​പേ​രും ചേ​ർ​ന്ന് തീ​ർ​ക്കു​ന്ന ര​സ​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മു​ന്നേ​റു​ക​യാ​ണ്. ഒ​രു യാ​ത്രാ​കൂ​ട്ടാ​യ്മ​യി​ൽ പ​തി​യെ ഉ​ട​ലെ​ടു​ത്ത ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് പി​ന്നീ​ട് അ​ങ്ങോ​ട്ട് ദൃ​ഢ​മാ​കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ങ്ങ​ളെ​യും യു​വ​ത​യെ​യും ഒ​രു പോ​ലെ ക​യ്യി​ലെ​ടു​ത്ത് പാ​ട്ടും യാ​ത്ര​യും ക​ളി​യും കാ​ര്യ​വും ഒ​ക്കെ​യാ​യി വീ​ഡി​യോ​ക​ളു​ടെ വി​രു​ന്നൊ​രു​ക്കു​ക​യാ​ണ് ഈ ​മൂ​വ​ർ സം​ഘം. അ​വ​രെ ഒ​ന്ന് പ​രി​ച​യ​പ്പെ​ട്ടാ​ലോ?

ഫെ​ബി​യാ​സ് (febiyass)

പാ​ട്ടാ​ണ് ഈ ​താ​ര​ത്തി​ന്‍റെ ഇ​ഷ്ട​വി​ഭ​വം. ഫെ​ബി​ൻ​ഷാ എ​ന്ന ത​ന്‍റെ പേ​രും യാ​സ​ർ അ​റ​ഫാ​ത്ത് എ​ന്ന ന​ല്ല പാ​തി​യു​ടെ പേ​രും ക്ല​ബ്ബ് ചെ​യ്തു ഉ​ണ്ടാ​യ ഫെ​ബി​യാ​സ്‌ എ​ന്ന പേ​രി​ലാ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഇ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. ത​ല​ശ്ശേ​രി​ക്ക​ടു​ത്ത് മാ​ഹി​ക്കാ​രി​യാ​യ ഈ ​പാ​ട്ടു​കാ​രി കോ​വി​ഡ് കാ​ല​ത്താ​ണ് ക​വ​ർ​വേ​ർ​ഷ​ൻ പാ​ട്ടു​ക​ൾ പാ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തു തു​ട​ങ്ങി​യ​ത്.

കേ​ൾ​വി​ക്കാ​ർ ഓ​രോ പാ​ട്ടു​ക​ളും ഇ​രു​ക​യ്യും നീ​ട്ടി സ്വീ​ക​രി​ച്ച​ത് കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​ന​മാ​യി. പാ​ട്ടു​കൂ​ടാ​തെ ബ്രെ​യി​ൻ​ഗെ​യിം ആ​യ ചെ​സ്സി​ലും പാ​ട​വം തെ​ളി​യി​ച്ചി​ട്ടു​ണ്ട് ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വ് കൂ​ടി​യാ​യ ഫെ​ബി​ൻ. 2009ൽ ​പോ​ണ്ടി​ച്ചേ​രി ഇ​ന്‍റ​ർ​സ്കൂ​ൾ ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ റ​ണ്ണ​റ​പ്പാ​ണ് ഈ ​മി​ടു​ക്കി. അ​ക്കൗ​ണ്ട​ന്‍റ്​ ആ​യി ജോ​ലി നോ​ക്കി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ മു​ഴു​സ​മ​യ ഇ​ൻ​ഫ്ലു​വെ​ൻ​സ​റാ​ണ്. കു​ടും​ബം ഒ​ന്നി​ച്ച് അ​ജ്മാ​നി​ൽ താ​മ​സി​ച്ചു​വ​രു​ന്നു.


മു​ഹ്സി ബാ ​അ​ലി (muhsi_ba_ali)

സ്വ​ന്തം പേ​രാ​യ മു​ഹ്സി​ന​യും പ്രി​യ​ത​മ​ന്‍റെ പേ​രാ​യ ബാ ​അ​ലി​യും കൂ​ടി​ച്ചേ​ർ​ന്ന് മു​ഹ്സി ബാ ​അ​ലി എ​ന്ന പേ​രി​ലാ​ണ് അ​ക്കൗ​ണ്ടു​ക​ൾ. മൂ​ന്നു കു​ട്ടി​ക​ളു​ടെ മാ​താ​വ് കൂ​ടി​യാ​യ ഈ ​ഇ​ൻ​ഫ്ലു​വെ​ൻ​സ​ർ​ക്ക് ഫാ​ഷ​ൻ ആ​ണ് പാ​ഷ​ൻ. ടെ​ക്സ്റ്റൈ​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഉ​പ്പ മാ​ർ​ക്ക​റ്റി​ൽ ഇ​റ​ങ്ങു​ന്ന പു​തി​യ ഫാ​ഷ​നു​ക​ൾ ആ​ദ്യം ന​ൽ​കു​ന്ന​ത് കു​ഞ്ഞാ​യി​രു​ന്ന മു​ഹ്സി​ന​ക്കാ​യി​രു​ന്നു. അ​ന്നേ തു​ട​ങ്ങി​യ​താ​ണ് ഫാ​ഷ​ൻ ഭ്ര​മം.

കൂ​ടാ​തെ ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും ഒ​രു ഫു​ട​ബാ​ൾ അ​ക്കാ​ദ​മി​യും കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ എ​ക്സ​ൽ (excel ഇ-magazine) ​എ​ന്ന് പേ​രാ​യ ഒ​രു ഇ-​മാ​ഗ​സി​നും ഇ​വ​ർ മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തു​ന്നു​ണ്ട്. ലൈ​ഫ് സ്റ്റൈ​ൽ, ഫാ​ഷ​ൻ എ​ന്നീ മേ​ഖ​ല​ക​ൾ കൂ​ടാ​തെ അ​ഭി​ന​യ​ക​ല​യി​ലും ഒ​രു കൈ ​നോ​ക്കാ​നാ​ണ് ആ​ഗ്ര​ഹം. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ മു​ഹ്സി​ന കു​ടും​ബ​മൊ​ന്നി​ച്ച് ദു​ബൈ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

റ​ഹീ​മ ഷ​നീ​ദ്‌ (raheema_shaneed)

യാ​ത്ര​യാ​ണ് റ​ഹീ​മ​യു​ടെ കാ​ര്യ പ​രി​പാ​ടി​ക​ളി​ൽ ഒ​ന്ന്. മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ്, മീ​ഡി​യ പ്ര​സ​ന്‍റ​ർ, മീ​ഡി​യേ​റ്റ​ർ എ​ന്നീ വി​ശേ​ഷ​ണ​ങ്ങ​ളും ഈ ​ഇ​ൻ​ഫ്ലു​വെ​ൻ​സ​ർ​ക്ക് ന​ന്നാ​യി ചേ​രും. നാ​ട്ടി​ലും ഇ​വി​ടെ​യു​മാ​യി ഒ​ത്തി​രി മ​ണ​വാ​ട്ടി​ക​ളെ അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ണ്ട് റ​ഹീ​മ. 15 രാ​ജ്യ​ങ്ങ​ൾ ഇ​തു​വ​രെ സ​ന്ദ​ർ​ശി​ച്ച റ​ഹീ​മ ഈ​യി​ടെ അ​ർ​മേ​നി​യ​യി​ലേ​ക്ക് ന​ട​ത്തി​യ​ത് സോ​ളോ ട്രി​പ്പ് ആ​യി​രു​ന്നു.

ഭ​ർ​ത്താ​വും ര​ണ്ടു കു​ട്ടി​ക​ളു​മാ​യി കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി ദു​ബൈ​യി​ൽ താ​മ​സി​ച്ചു​വ​രു​ന്നു. ഷാ​ർ​ജ​യി​ലെ ഒ​രു ലീ​ഗ​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ മീ​ഡി​യ സ്റ്റാ​ഫ് ആ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​വ​ർ ഒ​രു ന​ല്ല ഗ്രാ​ഫി​ക് ഡി​സൈ​ന​റും കൂ​ടി​യാ​ണ്.

ഇ​വ​ർ മൂ​ന്നു​പേ​രും ചേ​ർ​ന്ന് ചെ​യ്യു​ന്ന വീ​ഡി​യോ​ക​ളാ​ണ് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ പ്രി​യ​ങ്ക​ര​മാ​കു​ന്ന​ത്. ഷൂ​ട്ടു​ക​ളും ജോ​ലി​യും ഒ​ഴി​ഞ്ഞു​ള്ള ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ മൂ​ന്ന് കു​ടും​ബ​ങ്ങ​ളും ഒ​ത്തു​കൂ​ടു​ന്ന​തും യാ​ത്ര ചെ​യ്യു​ന്ന​തും ഒ​ക്കെ​യാ​ണ് ഇ​വ​രു​ടെ ഇ​ഷ്ട​പ​രി​പാ​ടി. മൂ​ന്നു​പേ​രു​ടെ പ്രി​യ​ത​മ​ന്മാ​രും ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ ത​ന്നെ.

വീ​ടു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​പ്പോ​കു​ന്ന കു​ടും​ബി​നി​ക​ളെ സ​മൂ​ഹ​ത്തി​ലേ​ക്ക് ഇ​ട​പെ​ടാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തി​നാ​യി "Her it age" എ​ന്ന പേ​രി​ൽ ഒ​രു കൂ​ട്ടാ​യ്മ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട് ഇ​വ​ർ. കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഈ​യി​ടെ ന​ട​ത്തി​യ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ന​ല്ല സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​തെ​ന്നും തു​ട​ർ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് പ​ദ്ധ​തി എ​ന്നും മൂ​ന്നു​പേ​രും ഒ​രേ സ്വ​ര​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSocial MediaViral Girls
News Summary - Viral Girls at Social Media
Next Story