Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅ​ര​ങ്ങി​ലെ...

അ​ര​ങ്ങി​ലെ ന​ട​ന​ചാ​രു​ത

text_fields
bookmark_border
Vijina Santhosh,
cancel
camera_alt

കു​ന്തി​യാ​യി വി​ജി​ന അ​ര​ങ്ങി​ൽ

ബ​ഹ്റൈ​ൻ: അ​ഭി​ന​യ വേ​ദി​ക​ളി​ൽ പ്രേ​ക്ഷ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി വാ​ഴു​ന്ന ഒ​രു താ​ര​മു​ണ്ട് ബ​ഹ്റൈ​നി​ൽ. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പ്ര​ധാ​ന മ​ല​യാ​ള നാ​ട​ക​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ വി​ജി​ന സ​ന്തോ​ഷ്. ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ‘ചെ​മ്മീ​ൻ’ നാ​ട​ക​ത്തി​ൽ ‘ക​റു​ത്ത​മ്മ’​യാ​യി വേ​ഷ​മി​ട്ട് ഉ​ജ്ജ്വ​ല ന​ട​നം കാ​ഴ്ച​വെ​ച്ച വി​ജി​ന കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​നി​യാ​ണ്. ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ വി​ശ്വ​പ്ര​സി​ദ്ധ​മാ​യ ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​ര​ങ്ങി​ൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കി വി​ജി​ന സ​ദ​സ്സി​നെ കൈ​യി​ലെ​ടു​ത്തു.

പ​ത്തു​വ​ർ​ഷം മു​മ്പ് കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​ർ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വ​ന്ന് സം​വി​ധാ​നം ചെ​യ്ത് അ​വ​ത​രി​പ്പി​ച്ച ‘ഭ​ഗ​വ​ദ​ജ്ജു​കം’ നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് വി​ജി​ന​യു​ടെ അ​ര​ങ്ങേ​റ്റം. ബ​ഹ്റൈ​നി​ലെ സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ വി​ജി​ന ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് നാ​ട​ക​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പി​ന്തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ല്ല. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ഒ​രു വാ​ക്കി​നു​മ​പ്പു​റം, യെ​ർ​മ, സ​മ​യ​മാ​യോ സ​ഖി, അ​മ്മ, പൂ​വ​ൻ കോ​ഴി തു​ട​ങ്ങി നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ഒ​ട്ട​ന​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും തേ​ടി​വ​ന്നു. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലും പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യാ​യ പ്ര​തി​ഭ​യി​ലും അം​ഗ​മാ​യ വി​ജി​ന സ​മാ​ജ​ത്തി​ന്റെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ​യും ഫി​ലിം ക്ല​ബി​ലെ​യും സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ്. 2017ൽ ​പ്ര​തി​ഭ ന​ട​ത്തി​യ നാ​ട​ക​മേ​ള​യി​ൽ വി​ജി​ന സം​വി​ധാ​നം ചെ​യ്ത ‘ജി​നാ​ഫ​റി​നും പൂ​മ്പാ​റ്റ​യും’ എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഷാ​യാ​ദ് എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ലും ‘മ​ദീ​ന​യു​ടെ മു​അ​ദ്ദി​ൻ’ എ​ന്ന ആ​ൽ​ബ​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ബ​ഹ്റൈ​നി​ൽ ചി​ത്രീ​ക​രി​ച്ച ടി.​വി. ച​ന്ദ്ര​ന്റെ സി​നി​മ ‘മോ​ഹ​വ​ല​യ’​ത്തി​ലും അ​ഭി​ന​യി​ച്ചു.

കോ​വി​ഡ് അ​ട​ച്ചു​പൂ​ട്ട​ലി​നു​ശേ​ഷം ബ​ഹ്റൈ​നി​ലെ ക​ലാ സാം​സ്കാ​രി​ക രം​ഗം സ​ജീ​വ​മാ​യ​പ്പോ​ൾ പ്ര​തി​ഭ ന​ട​ത്തി​യ നാ​ലു നാ​ട​ക​ങ്ങ​ളി​ൽ സാം​കു​ട്ടി പ​ട്ടം​ക​രി മ​ഹാ​ഭാ​ര​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി സം​വി​ധാ​നം ചെ​യ്ത ‘അ​യ​ന​കാ​ണ്ഡം’ നാ​ട​ക​ത്തി​ൽ കു​ന്തി​യെ അ​വ​ത​രി​പ്പി​ച്ച് ഏ​റെ ശ്ര​ദ്ധ നേ​ടി. അ​യ​ന​കാ​ണ്ഡ​ത്തി​ൽ പ​ട്ടം​ക​രി​യോ​ടൊ​പ്പം സ​ഹ​സം​വി​ധാ​യി​ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു.

കോ​വി​ഡി​ന് തൊ​ട്ടു​മു​മ്പ് ന​ട​ന്ന എ​ൻ.​എ​ൻ. പി​ള്ള അ​നു​സ്മ​ര​ണ നാ​ട​ക മ​ത്സ​ര​ത്തി​ൽ ‘ഫാ​സ്റ്റ് പാ​സ​ഞ്ച​ർ’ എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. കേ​ര​ളീ​യ സ​മാ​ജം ന​ട​ത്തി​യ ന​രേ​ന്ദ്ര പ്ര​സാ​ദ് അ​നു​സ്മ​ര​ണ നാ​ട​ക​മ​ത്സ​ര​ത്തി​ൽ ‘ഉ​ട​ൽ മു​റി​വ് ’ എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ജി​ന 24 ഫ്രെ​യിം റീ​ഡേ​ഴ്സ് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷാ​ജൂ​ൺ കാ​ര്യാ​ൽ ബ​ഹ്റൈ​നി​ൽ ന​ട​ത്തി​യ ഫി​ലിം ആ​ക്ടി​ങ് വ​ർ​ക്ക്ഷോ​പ്പി​ലും മി​ക​ച്ച ന​ടി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

മൈ​ക്രോ ഡ്രാ​മ മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ‘ഉം’ ​എ​ന്ന നാ​ട​ക​ത്തി​ലും മി​ക​ച്ച ന​ടി​യാ​യി. ശ്രീ​ല​ക്ഷ്മി ഗീ​താ​ന​ന്ദ​ന്റെ കീ​ഴി​ൽ മോ​ഹി​നി​യാ​ട്ട​ത്തി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ വി​ജി​ന പ്ര​ശ​സ്ത ന​ർ​ത്ത​കി വി​ദ്യ​ശ്രീ​യു​ടെ കീ​ഴി​ൽ നൃ​ത്തം അ​ഭ്യ​സി​ച്ചി​ട്ടു​മു​ണ്ട്. അ​ൽ​മൊ​യ്ദ് എ​യ​ർ ക​ണ്ടീ​ഷ​നി​ങ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ന്തോ​ഷാ​ണ് ഭ​ർ​ത്താ​വ്. വി​ദ്യാ​ർ​ഥി​ക​ളാ​യ വൈ​ഷ്ണ​വ്, വൈ​ഷ്ണ​വി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drama ArtistBahrainVijina Santhosh
News Summary - Vijina Santhosh-Drama Artist
Next Story