നവതി നിറവിൽ ഗോൾഡൻ വിസ; സന്തോഷക്കടലിൽ വിജയാൾമണി
text_fieldsവിജയാൾമണി സുബ്രഹ്മണ്യം കുടുംബാംഗങ്ങൾക്കൊപ്പം
മനാമ: കുടുംബത്തോടൊപ്പം നവതി ആഘോഷിച്ചതിന്റെ സന്തോഷത്തിലിരിക്കുമ്പോഴാണ് ഗോൾഡൻ വിസ എന്ന ബഹുമതി വിജയാൾമണി സുബ്രഹ്മണ്യം അയ്യരെ തേടിയെത്തുന്നത്. നവതിയിലെത്തിയ പ്രവാസി വയോധികക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് ഒരുപക്ഷേ, ബഹ്റൈനിൽ ആദ്യമായിരിക്കും. സുപ്രസിദ്ധ വയലിൻ വാദകയാണ് ഇവർ.
ബഹ്റൈനിലെ നിരവധി വേദികളിൽ പല പ്രശസ്ത ഗായകർക്കൊപ്പം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. നവതിയിലും ചുറുചുറുക്കോടെ സംഗീതലോകത്ത് സജീവമായ വിജയാൾമണി പെരുമ്പാവൂർ സ്വദേശിയാണ്.
മക്കളായ പുരുഷോത്തമൻ (സാൻഡ് കാനൂ ഗ്രൂപ് സി.എഫ്.ഒ), ഗണപതി(വൈ.ബി.എ, കാനൂ) എന്നിവർക്കൊപ്പം ബഹ്റൈനിലാണ് ഏറെനാളായി താമസം. മറ്റുമക്കൾ: ശിവരാമൻ (മുംബൈ), ഐശ്വര്യ(മുംബൈ), പരേതനായ പരമേശ്വരൻ.

