വാർധക്യത്തിലും സ്വന്തം അധ്വാനത്തിൽ സന്തോഷം കണ്ടെത്തുന്ന രണ്ട് അമ്മമാർ
text_fieldsകരകൗശല വസ്തുകൾ വിൽപന നടത്തുന്ന അമ്മു
കൊല്ലങ്കോട്: വട്ടിയും മുറവും ആറു പതിറ്റാണ്ടിലധികം നിർമിച്ച് സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന രണ്ട് അമ്മമാർ. നണ്ടൻകിഴായ മുണ്ടിയംപറമ്പിലെ സ്വദേശികളായ ആറുവിന്റെ ഭാര്യ അമ്മു (78), മലയന്റെ ഭാര്യ വെള്ളച്ചി (80) എന്നിവരാണ് ഇപ്പോഴും സ്വയം വട്ടിയും മുറിവും നിർമിച്ച് വിൽപ്പന നടത്തി വരുന്നത്.
മുള ഉപയോഗിച്ച് നിർമി ക്കുന്ന വട്ടി, മുറം തുടങ്ങിയ കാർഷിക ഉപകരണങ്ങൾ നിർമിച്ച ഉപജീവനമാർഗം തേടുന്നത് തലമുറകൾ കൈമാറി വന്നത് ഇപ്പോഴും തുടരുകയാണിവർ. കുഞ്ഞ് കരകൗശല വസ്തുക്കളും ഇവർ നിർമിക്കും. ആരോഗ്യമുള്ള കാലത്തോളം അധ്വാനിച്ച് ജീവിക്കണമെന്ന് ഒരു ലക്ഷ്യത്തിലാണ് ഇപ്പോഴും സ്വയം ഇവ നിർമിച്ച് വിൽപന നടത്തുന്നതെന്ന് അമ്മു പറയുന്നു.
കൊല്ലങ്കോട് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആകർഷകമായ കുഞ്ഞു മുളയിൽ നിർമിച്ച കുഞ്ഞ് ഉപകരണങ്ങളാണ് വിൽപന നടത്തുന്നത്. വൈകീട്ടുവരെ വിനോദസഞ്ചാരികളിൽനിന്ന് ലഭിക്കുന്ന ചെറിയ തുകയുമായി ബന്ധുക്കളുടെ സഹായത്താൻ തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നത്. ഒരു ദിവസം അധ്വാനിച്ച് ലഭിക്കുന്ന ചെറിയ തുകയ ആണെങ്കിലും അതിൽ സന്തോഷം കണ്ടെത്തുന്നു എന്നുള്ളതാണ് ഇവർക്ക് പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

