നാടൻ പാട്ടുകൾ പാടി ശ്രദ്ധേയയായി ഗോത്ര യുവതി
text_fieldsരാധിക
മുള്ളൻകൊല്ലി: നാടൻ പാട്ടുകൾ പാടി ശ്രദ്ധേയയാവുകയാണ് മുള്ളൻകൊല്ലി ആലത്തൂർ ഉന്നതിയിലെ രാധിക. കൂലിപ്പണിക്കാരിയായ യുവതിയുടെ പാട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചെറുപ്പം മുതലേ പാട്ടിനോട് ഇഷ്ടമുണ്ടായിരുന്ന രാധിക വീട്ടിൽ വെറുതേയിരിക്കുമ്പോൾ പാടുമായിരുന്നു.
പിന്നീട് ഉന്നതിയിലെ ആഘോഷ വേളകളിൽ പാടിതുടങ്ങി. ഇതുവരെ ഒരു പൊതുവേദിയിലും പാടിയിട്ടില്ല. മനോഹരമായ ശബ്ദത്തിനുടമ കൂടിയാണ് ഇവർ. ഏതെങ്കിലും വേദികളിൽ പാടാൻ അവസരം ലഭിക്കുകയാണെങ്കിൽ വിനിയോഗിക്കുമെന്ന് രാധിക പറയുന്നു. പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഇവർ സേനാവിഭാഗങ്ങളിലേക്ക് ജോലിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, വനത്തോട് ചേർന്ന പ്രദേശമല്ലാത്തതിനാൽ പരിഗണന ലഭിച്ചില്ലെന്ന് രാധിക പറഞ്ഞു. നാടൻ പാട്ടുകളോടാണ് കൂടുതൽ താൽപര്യം. എല്ലാ പാട്ടുകളും മനഃപാഠവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

