Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകടമാൻകോടിന്‍റെ...

കടമാൻകോടിന്‍റെ യുവസ്വരമാകാൻ ലേപു​മോൾ

text_fields
bookmark_border
കടമാൻകോടിന്‍റെ യുവസ്വരമാകാൻ ലേപു​മോൾ
cancel

ഗ്രാമത്തി​ന്‍റെ യുവശബ്​ദമായി മാറാനുള്ള പോരാട്ടത്തിലുറച്ച്​ ലേപുമോൾ. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബിരുദധാരിയായ ഇൗ പെണ്‍കുട്ടി കുളത്തൂപ്പുഴ പഞ്ചായത്ത് 12ാം വാര്‍ഡായ കടമാന്‍കോ​െട്ട​ ഇടത്​ സ്​ഥാനാർഥിയാണ്​. കുളത്തൂപ്പുഴ പഞ്ചായത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 108 സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായംകുറഞ്ഞ ആൾ​. ഇവിടം ഇത്തവണ ജനറൽ വാർഡാണ്​.

കടമാന്‍കോട് ട്രൈബല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലേപുമോള്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അഞ്ചല്‍ സെൻറ്​ ജോണ്‍സ് കോളജില്‍നിന്ന്​ ഡിഗ്രി പാസായത്. മകളുടെ പേരുനോക്കി ജാതി തിരിച്ചറിയരുതെന്ന ചിന്തയിലാണ്​ പിതാവ്​ വ്യത്യസ്​തമായ പേര്​ നല്‍കിയതെന്ന് ലേപു മോള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായി യു.ഡി.എഫിനൊപ്പം നിന്നിട്ടുള്ള കടമാന്‍കോട് വാർഡിനെ ഇടത്​ മുന്നണിക്കനുകൂലമാക്കുക എന്ന ദൗത്യമേറ്റെടുത്താണ് വിദ്യാര്‍ഥി രാഷ്​ട്രീയാനുഭവങ്ങളുമായി സി.പി.എം ​സ്ഥാനാർഥിയായി ലേപു തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്.

Show Full Article
TAGS:Panchayat election 2020 election campaign LDF 
Next Story