Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവണ്ടൂരിന് അഭിമാനമായി...

വണ്ടൂരിന് അഭിമാനമായി ടിക് ടോക് താരം അഭിരാമി

text_fields
bookmark_border
വണ്ടൂരിന് അഭിമാനമായി ടിക് ടോക് താരം അഭിരാമി
cancel

സമൂഹ മാധ്യമങ്ങളിൽ വൈറലായി രണ്ടാം ക്ലാസുകാരി പി. അഭിരാമിയുടെ കോവിഡ് കാലത്തെ ടിക് ടോക് പ്രകടനങ്ങൾ. തിരുവാലി മേലെ കോഴിപറമ്പ് ദേവി വിലാസിലെ അരുൺ-രമ്യ ദമ്പതികളുടെ എകമകളും വണ്ടൂർ ഓട്ടൺ ഇംഗ്ലീഷ് സ്കൂളിലെ രണ്ടാം ക്ലാസുകാരിയുമാണ്​ അഭിരാമി.

അമ്മ രമ്യ കലാലയ പഠനകാലത്ത് വേദിയിൽ കയറിയതല്ലാതെ കാര്യമായ കലാപാരമ്പര്യം കുട്ടിക്ക് അവകാശപ്പെടാനില്ല. കോവിഡ് കാലത്ത് പലരെയും പേലെ അഭിരാമിയുടെ ഉള്ളിലേ കലാകാരിയും പുറത്തു വന്നിരിക്കുകയാണ്. കിലുക്കത്തിലെ കിട്ടുണ്ണിയായും ഡോക്ടർ പശുപതിയിലേ യു.ഡി.സിയായും യോധയിലെ ദമയന്തിയായുമുള്ള അഭിരാമിയുടെ പ്രകടനം വലിയവരെ​േപ്പാലും അമ്പരപ്പിക്കുന്നതാണ്.

ഇന്ന് പ്രമുഖ സമൂഹമാധ്യമ കലാകൂട്ടായ്മകളിൽ അഭിരാമി അംഗമാണ്. നടൻ ഉണ്ടപക്രൂ അടക്കമുള്ളവർ അഭിരാമിയുടെ വിഡിയോ ത​െൻറ എഫ്.ബിയിൽ ഷെയർ ചെയ്തവരാണ്. മോഹൻലാലിനെ എറേ ഇഷ്​ടപ്പെടുന്ന അഭിരാമിക്ക് അനുകരിക്കാൻ എറേയിഷ്​ടം ഇന്നസെ​ൻറിനെയാണ്. ഭാവിയിൽ ഡോക്ടറാകാനാണ് അഭിരാമിക്കിഷ്​ടം.

അഭിനയിക്കാൻ മാത്രമല്ല. നന്നായി പാടാനും അറിയാം. ടിക് ടോക് നിരോധിച്ചെങ്കിലും സമാന സ്വഭാവമുള്ള ആപ്പി​െൻറ സഹായത്തോടെ 100ലധികം വിഡിയോയിൽ അഭിരാമി അഭിനയിച്ച് തകർത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiktok startiktok star abhirami
Next Story