ഫാത്തിയ സാലാനി വ്യത്യസ്തയാകുന്നത് ഇങ്ങനെയാണ്
text_fieldsഫാത്തിയ സാലാനി
ഖത്തറിലെ ആദ്യ വനിത പാരാമെഡികും ആംബുലൻസ് ഡ്രൈവറുമാണ് ഫാത്തിയ സാലാനി. ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ ആംബുലന്‍സ് സര്‍വിസിലാണ് ജോലി. തുനീഷ്യയിലെ പഠനത്തിന് ശേഷം 20 വര്‍ഷം മുമ്പാണ് ഫാത്തിയ സലാനി ഖത്തറില്‍ തിരികെ എത്തിയത്.
ഹമദിെൻറ ആംബുലന്‍സ് സര്‍വീസില്‍ കയറിയപ്പോള്‍ പ്രസ്തുത മേഖലയിലെ പ്രഥമ വനിതയായിരുന്നു ഇവർ. ആംബുലന്‍സ് സേവനത്തിലെ വൈവിധ്യവത്കരണത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഫാത്തിയയെന്നാണ് ഹമദ് മെഡിക്കല്‍ കോര്പറേഷന് അംബുലന്‍സ് സര്‍വീസ് മേധാവികൾ പറയുന്നത്.
ആംബുലന്‍സ് ഓടിക്കുകയെന്നത് പുരുഷന്മാരിൽ മാത്രമായി ഒതുങ്ങിയിരുന്ന കാലത്താണ് വനിത എന്ന നിലയില്‍ വെല്ലുവിളി ഏറ്റെടുത്ത് രംഗത്തെത്തിയതെന്ന് ഫാത്തിയ പറഞ്ഞു. ആദ്യകാലത്ത് ആംബുലന്‍സ് ഓടിക്കുമ്പോള്‍ ജനങ്ങള്‍ അത്ഭുതത്തോടെ തന്നെ നോക്കിയിരുന്നു. എന്നാല്‍, എല്ലാവരും ഇവരെ ആദരിച്ചിരുന്നു.
സമയവുമായി മല്ലിടുന്ന പ്രവര്‍ത്തനമാണ് ആംബുലന്‍സ് ഡ്രൈവിങ്. മികച്ച ഡ്രൈവി്ങ് പരിചയം, ക്ഷമ, സമയം ഉപയോഗപ്പെടുത്താനുള്ള കഴിവ്, പ്രശ്നപരിഹാരത്തിനുള്ള കഴിവ് എന്നിവയാണ് ഇൗ മേഖലയിൽ ആവശ്യമായുള്ളത്. അനുഭവമാണ് ഫാത്തിയയെ മികച്ച ഡ്രൈവറും കഴിവുറ്റ പാരാമെഡിക്കുമായി മാറ്റിയതെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

