Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമായുന്നില്ല, ഈ...

മായുന്നില്ല, ഈ ഓർമച്ചിത്രങ്ങൾ

text_fields
bookmark_border
അധ്യാപന ജോലിക്കിടയിൽ വരഞ്ഞ  കുട്ടികളുടെ ചിത്രങ്ങളുമായി പി. സതി ടീച്ചർ
cancel
camera_alt

അധ്യാപന ജോലിക്കിടയിൽ വരഞ്ഞ കുട്ടികളുടെ ചിത്രങ്ങളുമായി പി. സതി ടീച്ചർ

ത​ല​ശ്ശേ​രി: ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ടെ പ​ഴ​യ മു​ഖം ചി​ത്ര​കാ​രി​യാ​യ പി. ​സ​തി​യു​ടെ ഓ​ർ​മ​യി​ൽ ഇ​ന്നു​മു​ണ്ട്. പ​ഠ​ന​കാ​ല​ത്തെ മു​ഖം ശി​ഷ്യ​ന്മാ​ർ ഓ​ർ​ക്കു​ന്നി​ല്ലെ​ങ്കി​ലും ഈ ​ഗു​രു​മു​ഖ​ത്ത് ഒ​ന്നും മാ​യു​ന്നി​ല്ല. 30 വ​ർ​ഷം മു​മ്പ് വ​ര​ഞ്ഞ, പ​ഠി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​വ​ർ മ​റ​ന്നാ​ലും സ്വ​ന്തം ശേ​ഖ​ര​ത്തി​ൽ ഭ​ദ്ര​മാ​യി സൂ​ക്ഷി​ക്കു​ക​യാ​ണ് മാ​ഹി​യി​ലെ റി​ട്ട. ഫൈ​ൻ ആ​ർ​ട്സ് അ​ധ്യാ​പി​ക സ​തി. പ​ന്ത​ക്ക​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ന ജോ​ലി​ക്കി​ട​യി​ൽ പേ​ന​യി​ലും പെ​ൻ​സി​ലി​ലും വ​ര​ഞ്ഞ എ​ണ്ണൂ​റോ​ളം വ​രു​ന്ന ത​ന്റെ ശി​ഷ്യ​രു​ടെ മു​ഖ​ങ്ങ​ളാ​ണ് സ്വ​ന്തം വീ​ട്ടി​ൽ അ​വ​ർ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

2010ൽ ​സ​ർ​വിസി​ൽ​നി​ന്ന് വി​ര​മി​ച്ചെ​ങ്കി​ലും സ്വ​ന്ത​മാ​യി വ​ര​ഞ്ഞ കു​ട്ടി​ക​ളു​ടെ മു​ഖ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. ജോ​ലി​ക്കി​ട​യി​ൽ ചെ​റി​യ സ​മ​യ​ത്തി​നു​ള​ളി​ലാ​ണ് മു​ന്നി​ൽ കാ​ണു​ന്ന കു​ട്ടി​ക​ളെ നോ​ട്ടു​പു​സ്ത​ക​ങ്ങ​ളി​ലും ക​ട​ലാ​സ് തു​ണ്ടു​ക​ളി​ലും കോ​റി​യി​ട്ട​തെ​ന്ന് സ​തി ടീ​ച്ച​ർ പ​റ​യു​ന്നു. താ​ൻ പ​ഠി​പ്പി​ച്ച കു​ട്ടി​ക​ളെ എ​പ്പോ​ഴെ​ങ്കി​ലും ക​ണ്ടു​മു​ട്ടി​യാ​ൽ ഓ​ർ​ത്തെ​ടു​ക്കാ​മെ​ന്ന് തോ​ന്നി, അ​ങ്ങ​നെ എ​ല്ലാം സ്വ​രു​ക്കൂ​ട്ടി. ചി​ത്ര​ശേ​ഖ​ര​ത്തെ​ക്കു​റി​ച്ച് സ​തി ടീ​ച്ച​ർ പ​റ​ഞ്ഞു. മൂ​ന്ന് പ​തി​റ്റാ​ണ്ടു​കാ​ലം സൂ​ക്ഷി​ച്ചു​വെ​ച്ച ശി​ഷ്യ​രു​ടെ മു​ഖ​പ​ട​ങ്ങ​ൾ വൈ​കി​യാ​ണെ​ങ്കി​ലും പ്ര​ദ​ർ​ശി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​വ​ർ. ദേ​ശീ​യ അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. മാ​ഹി ചൂ​ടി​ക്കൊ​ട്ട​യി​ലെ അ​ഭി​ലാ​ഷി​ൽ ശ​ങ്ക​ര​ൻ -ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

പ്ര​ദ​ർ​ശ​നം പ​ന്ത​ക്ക​ലി​ൽ

ത​ല​ശ്ശേ​രി: ചി​ത്ര​കാ​രി ക​ലൈ​മാ​മ​ണി പി. ​സ​തി​യു​ടെ ദ്വി​ദി​ന ചി​ത്ര​പ്ര​ദ​ർ​ശ​നം പ​ന്ത​ക്ക​ൽ ഐ.​കെ.​കെ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ം. ജ​ന​ശ​ബ്ദം മാ​ഹി​യു​ടെ​യും പ​ന്ത​ക്ക​ൽ ഐ.​കെ.​കെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

28ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന് ര​മേ​ശ് പ​റ​മ്പ​ത്ത് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ വി​ശി​ഷ്ടാ​തി​ഥി​യാ​കും. യു.​ആ​ർ.​എ​ഫ് ഏ​ഷ്യ​ൻ റെ​ക്കോ​ഡ് സ​മ​ർ​പ്പ​ണം ന​ട​ത്തും. യു.​ ആ​ർ.​എ​ഫ് ജൂ​റി ഹെ​ഡ് സ​ത്താ​ർ ആ​ദൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ദീ​ർ​ഘ​കാ​ലം മാ​ഹി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ചി​ത്ര​ക​ല അ​ധ്യാ​പി​ക​യാ​യി​രു​ന്നു സ​തി. പ്ര​ദീ​പ് ചൊ​ക്ലി, ഗു​രു​കു​ലം ബാ​ബു, റീ​ജേ​ഷ് രാ​ജ​ൻ, ചാ​ല​ക്ക​ര പു​രു​ഷു, ഇ.​കെ. റ​ഫീ​ഖ്, ടി.​എ. ല​തി​പ്, ആ​ർ​ട്ടി​സ്റ്റ് പി. ​സ​തി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentspictureexhibitionsteacher
News Summary - These memories photos don't fade away
Next Story