Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_right​​സ്വന്തം ജനതയുടെ ആദ്യ...

​​സ്വന്തം ജനതയുടെ ആദ്യ ഡോക്ടറായി എത്തിയ ശരണ്യയെ​ അഭിനന്ദിച്ച്​ മന്ത്രി

text_fields
bookmark_border
​​സ്വന്തം ജനതയുടെ ആദ്യ ഡോക്ടറായി എത്തിയ ശരണ്യയെ​ അഭിനന്ദിച്ച്​ മന്ത്രി
cancel
camera_alt

ശ​​ര​ണ്യ

തൊ​ടു​പു​ഴ: ഊ​രാ​ളി ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ ഡോ​ക്ട​റാ​യി സ്വ​ന്തം നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ തു​ട​ക്ക​മി​ട്ട ഡോ. ​ശ​ര​ണ്യ മോ​ഹ​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച്​ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി കെ.​എ. തു​ള​സി. ഇ​ടു​ക്കി ക​ണ്ണ​മ്പ​ടി വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പോ​രാ​ടി​യാ​ണ് ശ​ര​ണ്യ എം.​ബി.​ബി.​എ​സ് ബി​രു​ദം നേ​ടി​യ​ത്.

പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ഒ​ന്നാം ക്ലാ​സോ​ടെ​യാ​ണ് ശ​ര​ണ്യ വി​ജ​യി​ച്ച​ത്. വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി സ്വ​ന്തം ജ​ന​ത​യു​ടെ ഡോ​ക്ട​റാ​യി മാ​റി​യ ശ​ര​ണ്യ​യു​ടെ വി​ജ​യം വ​കു​പ്പി​നും നാ​ടി​നും ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഗോ​ത്ര​മേ​ഖ​ല​യി​ലെ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​നേ​ട്ടം വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്ത ത​വ​ണ ഇ​ടു​ക്കി​യി​ൽ എ​ത്തു​മ്പോ​ൾ ശ​ര​ണ്യ​യെ നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ശ​ര​ണ്യ​യു​ടെ മാ​താ​പി​താ​ക്ക​ളോ​ടും അ​വ​ർ സം​സാ​രി​ച്ചു.

വ​ഴി​പോ​ലു​മി​ല്ലാ​ത്ത ക​ണ്ണ​മ്പ​ടി വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ശ​ര​ണ്യ പ​ഠി​ച്ചു​വ​ള​ർ​ന്ന​ത്. വ​ന​ത്തി​നു​ള്ളി​ലെ പു​ന്ന​പ്പാ​റ ഊ​രി​ൽ ക​ണ്ട​ത്തി​ൻ​ക​ര കെ.​എ​ൻ. മോ​ഹ​ന​ന്റെ​യും മി​നി​മോ​ളു​ടെ​യും ഏ​ക​മ​ക​ളാ​ണ്. പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റി​ലൂ​ടെ സ്വ​ന്തം നാ​ടാ​യ ഉ​പ്പു​ത​റ സി.​എ​ച്ച്.​സി​യി​ലെ അ​സി​സ്റ്റ​ന്റ് സ​ർ​ജ​നാ​യി ഡോ. ​ശ​ര​ണ്യ ചു​മ​ത​ല​യേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalThodupuzhadocterIdukki Newslife womenKerala
News Summary - ​​The minister congratulated Sharanya for becoming the first doctor of her people
Next Story