അമലക്ക് കൂട്ടായി ഇനി ശ്രീനിഷ്
text_fieldsകൊച്ചി: ചമ്പക്കര മഹിളാമന്ദിരത്തിലെ അന്തേവാസി അമല ആൻറണിയുടെ ജീവിതത്തിൽ ഇനി ശ്രീനിഷുണ്ട്. കൊച്ചി കോർപറേഷന്റെയും വനിത ശിശുക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിലാണ് വെള്ളിയാഴ്ച വിവാഹം നടത്തിയത്. ചമ്പക്കര ഗന്ധർവസ്വാമി ക്ഷേത്രത്തിൽവെച്ചായിരുന്നു താലികെട്ട്.
തുടർന്ന് സെന്‍റ് ജയിംസ് ജൂബിലി ഹാളിൽ വധുവരന്മാർക്ക് സ്വീകരണം നൽകി. തേങ്കുറിശ്ശി സ്വദേശിയാണ് വരനായ ശ്രീനിഷ്. മേയർ എം അനിൽകുമാർ, ഉമ തോമസ് എം.എൽ.എ, സ്ഥിരം സമിതി അധ്യക്ഷൻ വത്സലകുമാരി, മുൻ ചെയർപേഴ്സൻ ഷീബ ലാൽ, കൗൺസിലറായ ഡോ. ഷൈലജ, മുൻ കൗൺസിലർ വി.പി. ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന എ.ബി. സാബു തുടങ്ങിയവർ പങ്കെടുത്തു.
കലക്ടറുടെ നിർദ്ദേശപ്രകാരം ആഭരണങ്ങളും കല്യാണ സാരിയും വിവിധ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും സമ്മാനിച്ചു. വധുവിനെ അണിയിച്ചൊരുക്കലും ഫോട്ടോഗ്രാഫിയും സൗജന്യ സേവനമായി ലഭിച്ചു. കോർപ്പറേഷന്റെ സമൃദ്ധിയാണ് കല്യാണ സദ്യ ഒരുക്കിയത്. മേയർ ഉൾപ്പെടെയുള്ളവർ വധുവരന്മാർക്ക് ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

