Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅ​മ​ര​മ്പ​ല​ത്തെ...

അ​മ​ര​മ്പ​ല​ത്തെ പെ​ൺ​ക​രു​ത്തി​ന്റെ ‘മാ​യാ’​ജാ​ലം

text_fields
bookmark_border
അ​മ​ര​മ്പ​ല​ത്തെ പെ​ൺ​ക​രു​ത്തി​ന്റെ ‘മാ​യാ’​ജാ​ലം
cancel
camera_alt

മാ​യ

ശ​ശി​കു​മാ​ർ

പൂ​ക്കോ​ട്ടും​പാ​ടം: ലോ​ക വ​നി​ത​ദി​ന​ത്തി​ൽ അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാ​ൻ ഒ​രു പെ​ൺ​ക്ക​രു​ത്തി​ന്റെ ക​ഥ​യു​ണ്ട്; അ​മ​ര​മ്പ​ലം കു​ടും​ബ​ശ്രീ സി.​ഡി. എ​സി​നെ സം​സ്ഥാ​ന​ത്തെ​ത​ന്നെ മി​ക​ച്ച മാ​തൃ​ക​യാ​ക്കി​മാ​റ്റി​യ മു​ണ്ട​ക്ക​ൽ മാ​യ ശ​ശി​കു​മാ​റി​ന്റെ ക​ഥ. 2018ൽ ​കു​ടും​ബ​ശ്രീ​യു​ടെ ത​ല​പ്പ​ത്തെ​ത്തി​യ മാ​യ, എ​ട്ടു വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നു​ശേ​ഷം 2026ൽ ​സ്ഥാ​ന​മൊ​ഴി​യു​മ്പോ​ൾ നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും സ​മ്മാ​നി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ളാ​ണ്.

മാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ​ര​മ്പ​ലം കു​ടും​ബ​ശ്രീ നേ​ടി​യെ​ടു​ത്ത ഏ​റ്റ​വും വ​ലി​യ പൊ​ൻ​തൂ​വ​ലാ​ണ് ഐ.​എ​സ്.​ഒ അം​ഗീ​കാ​രം. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​റ്റ​മ​റ്റ​തും സം​തൃ​പ്തി ക​ര​വു​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ​തി​നാ​ണ് ഈ ​അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം തേ​ടി​യെ​ത്തി​യ​ത്. ഫ​ല​പ്ര​ദ​മാ​യ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​മൊ​രു​ക്കി​യും സേ​വ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കി​യും സി.​ഡി.​എ​സി​നെ മി​ക​ച്ച രീ​തി​യി​ൽ ന​യി​ക്കാ​ൻ മാ​യ​ക്ക് ക​ഴി​ഞ്ഞു. ജി​ല്ല​യി​ലെ 59 സി.​ഡി.​എ​സു​ക​ളി​ൽ ഐ.​എ​സ്.​ഒ ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ​ഞ്ചാ​യ​ത്താ​യി അ​മ​ര​മ്പ​ലം മാ​റി​യ​തി​നു പി​ന്നി​ലെ മാ​യാ​ജാ​ലം ഈ ​നേ​തൃ​പാ​ട​വം ത​ന്നെ​യാ​ണ്.

വീ​ട്ടി​ക്കു​ന്നി​ലെ പ്ര​തീ​ക്ഷ ബ​ഡ്‌​സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്റ​റി​ന് ബ​സ് വാ​ങ്ങു​ന്ന​തി​നാ​യി സി.​ഡി.​എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ വ​മ്പ​ൻ ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന് അ​മ​ര​മ്പ​ലം കു​ടും​ബ​ശ്രീ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​റ​ത്തു​നി​ന്നെ​ത്തു​ന്ന 60 പേ​ർ​ക്ക് വ​രെ താ​മ​സി​ച്ച് പ​രി​ശീ​ല​നം നേ​ടാ​ൻ ക​ഴി​യു​ന്ന ‘ഇ​മ്മേ​ർ​ഷ​ൻ സെ​ന്റ​റാ​യി’​കേ​ര​ള​ത്തി​ലെ​ത​ന്നെ മാ​തൃ​കാ കു​ടും​ബ​ശ്രീ​യാ​യി അ​മ​ര​മ്പ​ലം മാ​റി.

​ഒ​രു നാ​ടി​ന്റെ സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന് ചു​ക്കാ​ൻ​പി​ടി​ച്ച​തി​ന്റെ പൂ​ർ​ണ ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണ് മാ​യ ശ​ശി​കു​മാ​ർ പ​ടി​യി​റ​ങ്ങു​ന്ന​ത്. ഓ​ട്ടോ ഗു​ഡ്സ് ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വ് ശ​ശി​കു​മാ​റും മ​ക്ക​ളാ​യ രേ​ഷ്മ, രോ​ഷി​ത്, രോ​ഹി​ത് എ​ന്നി​വ​രും പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. ഈ ​വ​നി​ത​ദി​ന​ത്തി​ൽ അ​മ​ര​മ്പ​ലം ഗ്രാ​മം ഈ ​പെ​ൺ​ക​രു​ത്തി​ന് ആ​ദ​ര​വോ​ടെ സ​ല്യൂ​ട്ട് അ​ടി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newswomenlife`Malappuaram
News Summary - The 'magic' trap of the girl in Amarambalam
Next Story