Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightജെൻഡർ പാർക്ക് ഉദ്ഘാടനം...

ജെൻഡർ പാർക്ക് ഉദ്ഘാടനം ഫെബ്രുവരി 11ന്; അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം 11, 12, 13 തീ​യ​തി​ക​ളി​ൽ

text_fields
bookmark_border
ജെൻഡർ പാർക്ക് ഉദ്ഘാടനം ഫെബ്രുവരി 11ന്; അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം 11, 12, 13 തീ​യ​തി​ക​ളി​ൽ
cancel

കോഴിക്കോട്​: സം​സ്ഥാ​ന സ​ർ​ക്കാ​റി‍െൻറ വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പി‍െൻറ കീ​ഴി​ലു​ള്ള കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട്കു​ന്ന് ജെ​ൻ​ഡ​ർ പാ​ർ​ക്ക് കാ​മ്പ​സ് ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 11ന്. ​ലിം​ഗ​സ​മ​ത്വ​വും സ്ത്രീ​ക്ഷേ​മ​വും മു​ൻ​നി​ർ​ത്തി രാ​ജ്യ​ത്ത് നി​ർ​മി​ക്കു​ന്ന ആ​ദ്യ െജ​ൻ​ഡ​ർ പാ​ർ​ക്കാ​ണി​ത്. ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള െജ​ൻ​ഡ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ​യും ക്ലാ​സു​ക​ളു​ടെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​യി വെ​ള്ളി​മാ​ട്​​കു​ന്നി​ലെ െജ​ൻ​ഡ​ർ പാ​ർ​ക്ക്‌ മാ​റും. ആ​ഗോ​ള വ്യാ​പാ​ര കേ​ന്ദ്രം​കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ പാ​ർ​ക്കി​ന്‌ രാ​ജ്യാ​ന്ത​ര മു​ഖം കൈ​വ​രും. യു.​എ​ന്‍ വി​മ​നി‍െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ജെ​ന്‍ഡ​ര്‍ പാ​ര്‍ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന ലിം​ഗ​സ​മ​ത്വം സം​ബ​ന്ധി​ച്ച ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം (ഐ.​സി.​ജി.​ഇ 2) ഫെ​ബ്രു​വ​രി 11, 12, 13 തീ​യ​തി​ക​ളി​ൽ ജെ​ന്‍ഡ​ര്‍ പാ​ര്‍ക്കി‍െൻറ കാ​മ്പ​സി​ൽ ന​ട​ക്കും.

ലിം​ഗ​സ​മ​ത്വം, വ​നി​ത ശാ​ക്തീ​ക​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള പ​ഠ​നം, ഗ​വേ​ഷ​ണം എ​ന്നി​വ​ക്കു​ള്ള വേ​ദി​കൂ​ടി​യാ​ണ് സാ​മൂ​ഹി​ക നീ​തി വ​കു​പ്പി‍െൻറ കോ​ഴി​ക്കോ​ട് ജെ​ൻ​ഡ​ർ പാ​ർ​ക്ക്. 2011ലാ​ണ് പ​ദ്ധ​തി രൂ​പ​പ്പെ​ട്ട​തെ​ങ്കി​ലും 2013ലാ​ണ് 24 ഏ​ക്ക​ർ സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കാ​മ്പ​സി​ന് ത​റ​ക്ക​ല്ലി​ട്ട​ത്.


2016ലാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ൾ, സ്ത്രീ​ക​ൾ​ക്ക് ആ​ശ​യ​സം​വാ​ദ​ത്തി​നു​ള്ള വേ​ദി, തൊ​ഴി​ൽ, പ​രി​ശീ​ല​നം, പു​ന​ര​ധി​വാ​സം, ​െജ​ൻ​ഡ​ർ സ്​​റ്റ​ഡി സെൻറ​ർ, മ്യൂ​സി​യം എ​ന്നി​വ​ക്കാ​ണ് കാ​മ്പ​സ് പ്ര​ധാ​ന​മാ​യും വേ​ദി​യാ​വു​ക. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക. കാ​മ്പ​സി​ൽ പു​തു​താ​യി വ​രു​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വി​മ​ൻ​സ് ട്രേ​ഡ് സെൻറ​റി‍െൻറ (ഐ.​ഡ​ബ്ല്യു.​ടി.​സി) ത​റ​ക്ക​ല്ലി​ട​ലും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.

വി​ഷ​ൻ-2020 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വ​നി​ത​ക​ൾ​ക്കാ​യി ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര ട്രേ​ഡ് സെൻറ​ർ ആ​രം​ഭി​ക്കു​ക. സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ജെ​ൻ​ഡ​ർ പാ​ർ​ക്കും യു.​എ​ൻ വി​മ​നും ക​ഴി​ഞ്ഞ മാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ധാ​ര​ണ​പ​ത്രം ഒ​പ്പുെ​വ​ച്ചി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ‍െൻറ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ​ൻ വി​മ​ൻ ഡെ​പ്യൂ​ട്ടി പ്ര​തി​നി​ധി നി​ഷി​ത സ​ത്യ​വും ജെ​ൻ​ഡ​ർ പാ​ർ​ക്ക് സി.​ഇ.​ഒ പി.​ടി. മു​ഹ​മ്മ​ദ് സു​നീ​ഷു​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പുെ​വ​ച്ച​ത്. വ​നി​ത സം​രം​ഭ​ക​ർ​ക്ക്‌ വ്യ​വ​സാ​യ-​വാ​ണി​ജ്യ രം​ഗ​ത്തെ പു​തി​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്കു​ക​യാ​ണ്‌ അ​ന്താ​രാ​ഷ്‌​ട്ര വ​നി​ത ട്രേ​ഡ്‌ സെൻറ​റി‍െൻറ ല​ക്ഷ്യം.

ലിം​ഗ​സ​മ​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തെ​ക്കേ ഇ​ന്ത്യ​യി​ലെ ഹ​ബ്ബാ​യി ജെ​ൻ​ഡ​ർ പാ​ർ​ക്ക് മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ജെ​ന്‍ഡ​ര്‍ ലൈ​ബ്ര​റി, മ്യൂ​സി​യം, സു​സ്ഥി​ര സം​രം​ഭ​ങ്ങ​ള്‍ക്കും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന​വ​ര്‍ക്കും സ​ഹാ​യ​ക​മാ​യ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ ജെ​ന്‍ഡ​ര്‍ പാ​ര്‍ക്കി​നു​ണ്ട്. ഇ​ന്ത്യ​യി​ലെ​യും ശ്രീ​ല​ങ്ക, മാ​ലി, ഭൂ​ട്ടാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ​യും യു.​എ​ന്‍ വി​മ​ന്‍ ഓ​ഫി​സു​ക​ളി​ലേ​ക്ക് ജെ​ന്‍ഡ​ര്‍ പാ​ര്‍ക്കി​​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ച്ച് പാ​ര്‍ക്കി​നെ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഒ​രു 'സൗ​ത്ത് ഏ​ഷ്യ​ന്‍ ഹ​ബ്' ആ​ക്കി​മാ​റ്റാ​നാ​ണ് യു.​എ​ന്‍ വി​മ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gender Parkicge
Next Story