Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമോ​ന ത​ജ​ർ​ബി എന്ന...

മോ​ന ത​ജ​ർ​ബി എന്ന ബ്യൂട്ടി വ്ലോഗർ

text_fields
bookmark_border
മോ​ന ത​ജ​ർ​ബി എന്ന ബ്യൂട്ടി വ്ലോഗർ
cancel
Listen to this Article

ഒ​ര​മ്മ​യാ​യാ​ൽ സ്ത്രീ​യു​ടെ ജീ​വി​തം തീ​ർ​ന്നു​വെ​ന്ന് ക​രു​തു​ന്ന​വ​ർ, വ്ലോ​ഗ​റും സം​രം​ഭ​ക​യും റാ​സ​ൽ​ഖൈ​മ ഗ​വ​ൺ​മെ​ൻ​റ് ഉ​ദ്യോ​ഗ​സ്ഥ​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ മോ​ന ത​ജ​ർ​ബി​യെ കു​റി​ച്ച​റി​ഞ്ഞാ​ൽ ഈ ​അ​ഭി​പ്രാ​യം മാ​റ്റി​പ്പ​റ​യും. റാ​സ​ൽ​ഖൈ​മ​യു​ടെ ആ​ദ്യ ഇ​മാ​റാ​ത്തി വ​നി​ത വ്ലോ​ഗ​റാ​യ മോ​ന സു​ലൈ​മാ​ൻ ആ​രോ​ഗ്യ-​സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന ഗ​വ​ൺ​മെ​ൻ​റ് ഉ​ദ്യോ​ഗ​സ്ഥ​യും 6 ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ർ​സു​ള്ള ബ്യൂ​ട്ടി വ്ലോ​ഗ​റും ശൈ​ഖ് സ​ഊ​ദ് ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി ഫൗ​ണ്ടേ​ഷ​ൻ ഫൊ​ർ പോ​ളി​സി റി​സ​ർ​ച്ചി​ലെ ഹോ​പ്പി​ന്‍റെ അം​ബാ​സ​ഡ​റും സ്മാ​ർ​ട്ട് സെ​ല്ലു​ക​ളി​ലെ അ​വ​യ​ർ​നെ​സ് അം​ബാ​സ​ഡ​റും റാ​സ​ൽ​ഖൈ​മ​യി​ലെ എ​മി​റേ​റ്റ്സ് ക്ല​ബ് അം​ബാ​സ​ഡ​റു​മൊ​ക്കെ​യാ​ണ്.

ആ​റ് വ​ർ​ഷം മു​മ്പ്​ മോ​ന സു​ലൈ​മാ​ൻ റാ​സ​ൽ​ഖൈ​മ​യി​ലെ വെ​യ​ർ​ഹൗ​സു​ക​ളി​ൽ ആ​രോ​ഗ്യ-​സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന ഗ​വ​ൺ​മെ​ൻ​റ് ഉ​ദ്യോ​ഗ​സ്ഥ മാ​ത്ര​മാ​യി​രു​ന്നു. പി​ന്നീ​ട് ജീ​വി​ത​ത്തി​ലെ​ടു​ത്ത ഓ​രോ തീ​രു​മാ​ന​ങ്ങ​ളാ​ണ് മോ​ന​യെ സം​രം​ഭ​ക​യും വ്ലോ​ഗ​റും ഒ​ക്കെ​യാ​ക്കി മാ​റ്റി​യ​ത്. 19 വ​യ​സ്സ് മു​ത​ൽ ജോ​ലി ചെ​യ്ത് സ​മ്പാ​ദി​ക്കു​ന്ന​യാ​ൾ കൂ​ടി​യാ​ണ് മോ​ന. സ​മൂ​ഹ​ത്തി​ലേ​ക്കി​റ​ങ്ങി​ച്ചെ​ന്ന് സം​സാ​രി​ക്കാ​ൻ ഏ​റ്റ​വും ന​ല്ല മാ​ർ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് മോ​ന 2016ൽ ​വ്ലോ​ഗി​ങ്ങി​ലേ​ക്ക്​ തി​രി​ഞ്ഞ​ത്. ത​ജ​ർ​ബി എ​ന്ന് പേ​രി​ട്ട സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സാ​ധാ​ര​ണ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് വ്ലോ​ഗ് ചെ​യ്താ​ണ് മോ​ന തു​ട​ങ്ങി​യ​ത്. റ​സ്റ്റോ​റ​ന്‍റ്​ റി​വ്യൂ​ക​ളും മേ​ക്ക​പ്പ് ട്യൂ​ട്ടോ​റി​യ​ലു​ക​ളും ചെ​യ്താ​ണ് തു​ട​ക്കം. പെ​ട്ട​ന്ന് ത​ന്നെ മോ​ന​യു​ടെ വീ​ഡി​യോ​ക​ൾ വൈ​റ​ലു​മാ​യി.

തു​ട​ക്ക​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം മോ​ന മു​ഖം കാ​ണി​ക്കാ​തെ​യാ​ണ് വീ​ഡി​യോ​ക​ൾ ചെ​യ്തി​രു​ന്ന​ത്. ആ​ളു​ക​ൾ​ക്ക് ശ​ബ്ദ​ത്തി​ലൂ​ടെ മാ​ത്ര​മേ മോ​ന​യെ അ​റി​യു​മാ​യി​രു​ന്നു​ള്ളൂ. കു​ടും​ബ​ത്തി​ലാ​ർ​ക്കും ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ പ​ശ്ചാ​ത്ത​ലം ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും അ​വ​ർ മോ​ന​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. 2018ൽ ​വി​വാ​ഹി​ത​യാ​യ മോ​ന​ക്ക് ഭ​ർ​ത്താ​വ് അ​ബ്ദു​ല്ല ന​ൽ​കി​യ പി​ന്തു​ണ​യും വ​ള​രെ വ​ലു​താ​യി​രു​ന്നു. കാ​ല​ക്ര​മേ​ണ ത​ജ​ർ​ബി ജ​ന​പ്രി​യ​മാ​വു​ക​യും ഫോ​ളോ​വേ​ഴ്​​സി​ന്‍റെ എ​ണ്ണ​വും മോ​ന​യു​ടെ ജ​ന​പ്രീ​തി​യും വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ മാ​ത്രം 6 ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സാ​ണ് മോ​ന​ക്കു​ള്ള​ത്. യു.​എ.​ഇ​യി​ലും പു​റ​ത്തു​മു​ള്ള ബ്രാ​ൻ​ഡു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് വീ​ഡി​യോ​ക​ളും മോ​ന ചെ​യ്യാ​റു​ണ്ട്.

മൂ​ന്ന് വ​യ​സ്സു​ള്ള ഘ​ല​യു​ടെ​യും ര​ണ്ട് വ​യ​സു​ള്ള ഹ​യ​യു​ടെ​യും അ​മ്മ​യാ​യ മോ​ന 2020ലാ​ണ് സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ ലോ​ക​ത്തേ​ക്ക് കാ​ലെ​ടു​ത്ത് വെ​ക്കു​ന്ന​ത്. ബ്യൂ​ട്ടി വ്ലോ​ഗ​റാ​യ മോ​ന 'ബ്ലി​ങ്ക്' എ​ന്ന പേ​രി​ൽ ക​ൺ​പീ​ലി​ക​ൾ നി​ർ​മ്മി​ക്കാ​നാ​യൊ​രു ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ച്ചു. ക​ണ്ണ​ട​ച്ചു തു​റ​ക്കു​മ്പോ​ഴാ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ൽ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ച​തെ​ന്ന് മോ​ന പ​റ​യു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ആ​ദ്യ സം​രം​ഭ​ത്തി​ന് മോ​ന 'ബ്ലി​ങ്ക്' എ​ന്ന് പേ​രി​ട്ട​ത്.

12 വ​ർ​ഷ​ത്തോ​ള​മാ​യി റാ​സ​ൽ​ഖൈ​മ സ​ർ​ക്കാ​റു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് മോ​ന. നി​ര​വ​ധി വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ള്ള മോ​ന, നി​ല​വി​ൽ എ​ച്ച്.​എ​സ്.​ഇ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​റാ​ണ്. മീ​ഡി​യ കൗ​ൺ​സി​ലി​ന്‍റെ ലൈ​സ​ൻ​സു​ള്ള മോ​ന​യെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം ബി​സി​ന​സ്​ ആ​രം​ഭി​ക്കാ​ൻ ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്കാ​യി നി​ര​വ​ധി സം​രം​ഭ​ങ്ങ​ളും മോ​ന തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​വ​രാ​ലാ​വു​ന്ന​ത് ചെ​യ്യ​ണ​മെ​ന്നും മോ​ന അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. പ​റ​ന്നു​യ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന വ​നി​ത​ക​ളോ​ട്​ മോ​ന​ക്ക്​ പ​റ​യാ​നു​ള്ള​ത്​ ഇ​താ​ണ്​-'​നി​ങ്ങ​ൾ പ​രു​ന്തി​നൊ​പ്പം പ​റ​ക്കു​ന്ന​താ​ണ്​ സ്വ​പ്നം കാ​ണു​ന്ന​തെ​ങ്കി​ൽ, താ​റാ​വി​നൊ​പ്പം നീ​ന്തി സ​മ​യം​ക​ള​യ​രു​ത്...'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vlogger#Emarat beatsMona ThabarjiMona Thabarji
News Summary - The beauty vlogger
Next Story