Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightശ്രീരേഖ ടീച്ചർ;...

ശ്രീരേഖ ടീച്ചർ; കുട്ടികളുടെ ‘കൺമണി’

text_fields
bookmark_border
ശ്രീരേഖ ടീച്ചർ; കുട്ടികളുടെ ‘കൺമണി’
cancel
camera_alt

ശ്രീ​രേ​ഖ രാ​ധാ​കൃ​ഷ്ണ​നാ​യ്ക് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ക്ലാ​സ് എ​ടു​ക്കു​ന്നു

ചേ​ർ​ത്ത​ല: അ​ക​ക്ക​ണ്ണി​ന്‍റെ കാ​ഴ്ച​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രം​ശം പോ​ലും സം​ശ​യം ബാ​ക്കി​വെ​ക്കാ​തെ ശ്രീ​രേ​ഖ രാ​ധാ​കൃ​ഷ്ണ​നാ​യ്ക് ക്ലാ​സ് എ​ടു​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് 16 വ​ർ​ഷം. ചേ​ർ​ത്ത​ല ഗ​വ. ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ അ​ഞ്ചാം ക്ലാ​സ് അ​ധ്യാ​പി​ക​യാ​യ ശ്രീ​രേ​ഖ കു​ട്ടി​ക​ളു​ടെ​യെ​ല്ലാം ഇ​ഷ്ട ടീ​ച്ച​റാ​ണ്. തൃ​പ്പൂ​ണി​ത്തു​റ എ​ള​മ​ന കു​റ്റി​ക്കാ​ട്ട് രാ​ധാ​കൃ​ഷ്ണ​നാ​യ്ക്കി​ന്‍റെ ഭാ​ര്യ​യും ചേ​ർ​ത്ത​ല രേ​ഖാ​ല​യ​ത്തി​ൽ രാ​മ​നാ​ഥ​പൈ​യു​ടെ​യും ല​ളി​താ​ഭാ​യി​യു​ടെ​യും മ​ക​ളു​മാ​ണ് ശ്രീ​രേ​ഖ. ക​ണ്ണി​ലെ ഞ​ര​മ്പി​ന്‍റെ ത​ക​രാ​റ് മൂ​ല​മാ​ണ് ജ​ന്മ​നാ കാ​ഴ്ച​യി​ല്ലാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്പെ​ഷ​ൽ സ്കൂ​ളി​ൽ ഏ​ഴു വ​രെ പ​ഠി​ച്ച​ശേ​ഷം അ​വി​ടെ​ത്ത​ന്നെ സാ​ധാ​ര​ണ സ്കൂ​ളി​ലാ​ണ്10ാം ക്ലാ​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

10ാം ക്ലാ​സി​ലെ മാ​ർ​ക്ക് കു​റ​വു മൂ​ലം ശ്രീ​രേ​ഖ ഏ​റെ വി​ഷ​മി​ച്ചു. ഈ ​സ​മ​യ​ത്താ​ണ്​ ചേ​ർ​ത്ത​ല സെ​ന്‍റ്​ മൈ​ക്കി​ൾ​സ് കോ​ള​ജി​ലെ പ്രീ​ഡി​ഗ്രി അ​ധ്യാ​പി​ക വി.​എ മേ​രി​ക്കു​ട്ടി പ്ര​ചോ​ദ​ന​മേ​കി​യ​ത്. എ​നി​ക്കും നേ​ട​ണം എ​ന്ന വാ​ശി​യി​ൽ ന​ട​ത്തി​യ പ​ഠ​നം മൂ​ലം പ്രീ​ഡി​ഗ്രി​ക്ക്​ ഫ​സ്റ്റ് ക്ലാ​സ് നേ​ടി . എ​സ്.​എ​ൻ കോ​ള​ജി​ൽ ബി​രു​ദ​ത്തി​നും ആ​ര്യാ​ട് കോ​ള​ജി​ൽ ബി.​എ​ഡി​നും മി​ക​ച്ച വി​ജ​യ​മാ​യി​രു​ന്നു. 2007ൽ ​സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ക​യ​റി​യ ശ്രീ​രേ​ഖ ത​ണ്ണീ​ർ​മു​ക്കം, വെ​ള്ളി​യാ​കു​ളം ഗ​വ. സ്കൂ​ളു​ക​ളി​ലും ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ്​ 2009 ൽ ​ചേ​ർ​ത്ത​ല ഗ​വ.​ഗേ​ൾ​സ് സ്കൂ​ളി​ലെ​ത്തു​ന്ന​ത്.

സ്കൂ​ളി​ലെ ര​ണ്ടാം നി​ല​യി​ലും മൂ​ന്നാം നി​ല​യി​ലു​മു​ള്ള ക്ലാ​സു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും​ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ബ്രെ​യി​ൻ ലി​പി​യി​ലേ​ക്ക്​ മാ​റ്റി​യാ​ണ് ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്ന​തും നോ​ട്സ് പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തും. കു​ട്ടി​ക​ളു​ടെ ശ​ബ്ദ​ത്തി​ലൂ​ടെ ഓ​രോ​രു​ത്ത​രെ​യും വേ​റി​ട്ട്​ മ​ന​സ്സി​ലാ​ക്കി​യാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ മി​ക​ച്ച സ​ഹ​ക​ര​ണ​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ ശ്രീ​രേ​ഖ പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് കെ.​പി. രാ​ധാ​കൃ​ഷ്ണ നാ​യി​ക്ക്​ ബി​സി​ന​സു​കാ​ര​നാ​ണ്. മ​ക​ൻ ചേ​ർ​ത്ത​ല ടൗ​ൺ ഗ​വ.​എ​ൽ.​പി.​എ​സി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ശ്രി​ത് കൃ​ഷ്ണ ആ​ർ. നാ​യ്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teachers' DaySreerekha
News Summary - Teachers' Day-Sreerekha
Next Story