Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightതാ​ര ലി​പി​ൻ​സ്കി,...

താ​ര ലി​പി​ൻ​സ്കി, താ​ര​ങ്ങ​ളി​ൽ താ​രം

text_fields
bookmark_border
tara lipinski
cancel

അ​മേ​രി​ക്ക​ൻ ഫി​ഗ​ർ സ്കേ​റ്റ​ർ താ​ര ക്രി​സ്റ്റ​ൻ ലി​പി​ൻ​സ്കി 1998ൽ ​ജ​പ്പാ​നി​ലെ നാ​ഗാ​നോ​യി​ൽ ന​ട​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്‌​സി​ലൂ​ടെ ഒ​ളി​മ്പി​ക് സ്വ​ർ​ണം മെ​ഡ​ൽ നേ​ടി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​ത സ്കേ​റ്റ​റാ​യി. 15 വ​ർ​ഷ​വും 255 ദി​വ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് താ​ര ലി​പി​ൻ​സ്കി ഒ​ളി​മ്പി​ക്സ് സ്വ​ർ​ണ മെ​ഡ​ൽ ക​ഴു​ത്തി​ല​ണി​യു​ന്ന​ത്. ഫി​ഗ​ർ സ്കേ​റ്റി​ങ്ങി​ൽ ഒ​ളി​മ്പി​ക്സ് സ്വ​ർ​ണ മെ​ഡ​ൽ നേ​ടു​ന്ന ആ​റാ​മ​ത്തെ അ​മേ​രി​ക്ക​ൻ വ​നി​ത​കൂ​ടി​യാ​ണ് ലി​പി​ൻ​സ്കി. അ​മേ​രി​ക്ക​യി​ലെ ഫി​ല​ഡെ​ൽ​ഫി​യ​യി​ൽ 1982 ജൂ​ൺ 10ന് ​ജ​നി​ച്ച താ​ര ലി​പി​ൻ​സ്‌​കി മൂ​ന്നാം വ​യ​സ്സി​ൽ റോ​ള​ർ-​സ്കേ​റ്റി​ങ് ആ​രം​ഭി​ച്ചു.

ഒ​മ്പ​താം വ​യ​സ്സി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ ചാ​മ്പ്യ​നാ​യി. 1996ലെ ​ലോ​ക സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 15ാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടെ​ങ്കി​ലും തൊ​ട്ട​ടു​ത്ത വ​ർ​ഷം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി ലോ​ക പ്ര​ഫ​ഷ​ന​ൽ ഫി​ഗ​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്‌​കേ​റ്റ​റു​മാ​യി അ​വ​ർ. 1997-98 വ​ർ​ഷ​ങ്ങ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ചാ​മ്പ്യ​ൻ​സ് സീ​രീ​സ് ഫൈ​ന​ൽ ചാ​മ്പ്യ​നാ​യി​രു​ന്നു 5 അ​ടി 2 ഇ​ഞ്ചു​കാ​രി​യാ​യ ലി​പി​ൻ​സ്‌​കി.

1998ലെ ​ഒ​ളി​മ്പി​ക്സ് സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ട​ത്തി​ന് മു​ന്നോ​ടി​യാ​യി​ത്ത​ന്നെ യു.​എ​സ് ഒ​ളി​മ്പി​ക് ക​മ്മി​റ്റി ‘അ​ത്‍ല​റ്റ് ഓ​ഫ് ദ ​ഇ​യ​ർ’ ആ​യി അ​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ‘താ​ര ലി​പി​ൻ​സ്കി: ട്ര​യം​ഫ് ഓ​ൺ ഐ​സ്’ എ​ന്ന ആ​ത്മ​ക​ഥ 1997ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. 2002ൽ ​പ്ര​ഫ​ഷ​ന​ൽ ഫി​ഗ​ർ സ്കേ​റ്റി​ങ്ങി​ൽ​നി​ന്ന് വി​ര​മി​ച്ച ലി​പി​ൻ​സ്കി സ്കേ​റ്റി​ങ് അ​നു​ബ​ന്ധ ടി.​വി പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യി സ​ജീ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SkaterSports NewsTara Lipinski
News Summary - Tara Lipinski- star among stars
Next Story