Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവൈ​ക​ല്യ​ങ്ങ​ളെ...

വൈ​ക​ല്യ​ങ്ങ​ളെ പ​ടി​ക്ക്​ പു​റ​ത്താ​ക്കി സു​നി​യു​ടെ അ​തി​ജീ​വ​നം

text_fields
bookmark_border
വൈ​ക​ല്യ​ങ്ങ​ളെ പ​ടി​ക്ക്​ പു​റ​ത്താ​ക്കി സു​നി​യു​ടെ അ​തി​ജീ​വ​നം
cancel
camera_alt

ക​രി​യാ​ട് ക​വ​ല​യി​ൽ ക​ച്ച​വ​ടം

ചെ​യ്യു​ന്ന സു​നി

ക​രി​യാ​ട്: വൈ​ക​ല്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഇഛാ​ശ​ക്തി​യു​ടെ​യും വേ​റി​ട്ട മാ​തൃ​ക​യാ​കു​ക​യാ​ണ്​ നെ​ടു​മ്പാ​ശ്ശേി സ്വ​ദേ​ശി​നി സു​നി (35). തു​രു​ത്തി​ശ്ശേ​രി മ​ൽ​പ്പാ​ൻ വീ​ട്ടി​ൽ വ​ർ​ക്കി- മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് പെ​ൺ​മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്ത​വ​ളാ​ണ് കാ​ലി​ന് ജ​ന്മ​നാ വൈ​ക​ല്യ​വും, ബ​ല​ക്ഷ​യ​വും സം​ഭ​വി​ച്ച സു​നി. നെ​ടു​മ്പാ​ശ്ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തോ​ഫി​സി​ന് സ​മീ​പം ക​രി​യാ​ട്-​വി​മാ​ന​ത്താ​വ​ള റോ​ഡ​രി​കി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സ​മ്മാ​നി​ച്ച

കി​യോ​സ്കി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണി​വ​ർ. അ​ച്ച​പ്പം, കു​ഴ​ല​പ്പം, പ​പ്പ​ട​വ​ട തു​ട​ങ്ങി​യ പ​ല​ഹാ​ര​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ൽ​ക്കു​ന്ന​ത്.

ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് വീ​ട്ടി​ലി​രു​ന്ന് അ​മ്മ​യോ​ടൊ​പ്പ​മാ​ണ് പ​ല​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​ത്. ജ​നി​ച്ച​ത്​ മു​ത​ൽ പ​ല​വി​ധ ചി​കി​ത്സ​ക​ളും, ശ​സ്ത്ര​ക്രി​യ​ക​ളും ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. അ​തോ​ടെ വി​ധി​യെ പ​ഴി​ച്ച് കാ​ലം തീ​ർ​ക്കാ​തെ ജീ​വി​ത​ത്തെ താ​ളാ​ത്മ​ക​മാ​യി അ​തി​ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ച്ചോ​റ് ചെ​റു​താ​യ​തി​നാ​ൽ വ​ലു​താ​കു​മ്പോ​ൾ ബു​ദ്ധി​ക്ഷ​യം സം​ഭ​വി​ക്കു​മോ എ​ന്ന് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. കാ​ക്ക​നാ​ട് ഹോ​മോ ഫെ​യ്ത്ത് മ​ഠ​ത്തി​ൽ 10ാം ക്ലാ​സ് വ​രെ പ​ഠി​ച്ചു. ര​ണ്ട് സ​ഹോ​ദ​രി​മാ​രെ വി​വാ​ഹം ചെ​യ്ത​യ​ച്ച​തോ​ടെ രോ​ഗി​യാ​യ മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സു​നി​യു​ടെ ചു​മ​ലി​ലാ​യി.

അ​തി​ന് ശേ​ഷം യൂ​ട്യൂ​ബ് വ​ഴി വീ​ടി​ന​ക​ത്തി​രു​ന്ന് മ​നോ​ഹ​ര​മാ​യ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ണ്ടാ​ക്കാ​ൻ പ​ഠി​ച്ചു. ക​ളി​പ്പാ​വ​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, മു​ത്ത് മാ​ല​ക​ൾ, ക​മ്മ​ലു​ക​ൾ, കൈ​ചെ​യി​ൻ...​ആ​വ​ശ്യ​ക്കാ​രു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് നി​ർ​മി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ തു​ച്ഛ വ​രു​മാ​നം കൊ​ണ്ട് ജീ​വി​തം ത​ള്ളി നീ​ക്കാ​നാ​കാ​തെ വ​ന്നു. അ​തോ​ടെ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ക​രി​യാ​ട് ക​വ​ല​യി​ൽ കൊ​ണ്ട് വ​ന്ന് വി​ൽ​ക്കാ​ൻ തു​ട​ങ്ങി.

കൈ​കു​ത്തി കാ​ൽ വ​ലി​ച്ച് വ​ച്ച് ഇ​ഴ​ഞ്ഞാ​ണ് വീ​ട്ടി​ൽ നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. സു​നി​യു​ടെ അ​വ​സ്ഥ നേ​രി​ട്ട​റി​ഞ്ഞ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം ഇ​ല​ക്ട്രി​ക് വീ​ൽ ചെ​യ​ർ സ​മ്മാ​നി​ച്ചു. ഏ​താ​നും വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ വീ​ൽ​ചെ​യ​ർ ത​ക​രാ​റി​ലാ​യി. പി​ന്നീ​ട്​ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ആ​ധു​നി​ക വീ​ൽ ചെ​യ​ർ സ​മ്മാ​നി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഇ​ട​പെ​ട്ട​തോ​ടെ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ടു​മ്പാ​ശ്ശേ​രി മേ​ഖ​ല മ​ർ​ച്ച​ന്റ് വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റ് കി​യോ​സ്കും ന​ൽ​കി. അ​തി​ൽ മി​ഠാ​യി​ക​ളും ചെ​റി​യ തോ​തി​ൽ സ്റ്റേ​ഷ​ന​റി

സാ​ധ​ന​ങ്ങ​ളും വി​ൽ​പ​ന തു​ട​ങ്ങി. രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് സു​നി​യു​ടെ വീ​ൽ​ചെ​യ​റി​നൊ​പ്പം വ​രു​ന്ന​തും ക​ട​യി​ൽ ക​യ​റ്റു​ന്ന​തും വൈ​കീ​ട്ട് ക​ട​യി​ൽ നി​ന്നി​റ​ക്കു​ന്ന​തും,വീ​ട്ടി​ലേ​ക്ക് ഒ​പ്പം പോ​കു​ന്ന​തും അ​മ്മ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newswomendisabilities
News Summary - Suni's survival by overcoming disabilities
Next Story