Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുത്തുമല ദുരന്ത ഭൂമിയിൽ നിന്ന് 'കുഞ്ഞ്' സുകന്യ
text_fieldsbookmark_border
പുത്തുമല ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിൽനിന്ന് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന 23 വയസ്സുകാരി സുകന്യ പഞ്ചായത്തിലെ സ്ഥാനാർഥികളിൽ ബേബിയാണ്.
ഒമ്പതാം വാർഡ് പുത്തുമലയിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായി സുകന്യ മത്സരിക്കുന്നത്. ഇടുക്കി സ്വദേശിനിയായ ഇവരെ, പുത്തുമല പച്ചക്കാട് സ്വദേശി അശ്വിൻ വിവാഹം കഴിച്ച് കൊണ്ടുവന്നതാണ്. ഒരു കുട്ടിയുണ്ട്.
2019 ആഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ പച്ചക്കാട് ഉണ്ടായിരുന്ന ഇവരുടെ വീടും സ്ഥലവും ഉരുളെടുത്തു. ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. സർക്കാർ സാമ്പത്തിക സഹായത്തോടെ പുത്തൂർവയലിൽ സ്ഥലം വാങ്ങി വീട് നിർമിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.
Next Story

