Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightതൽ സൈനിക്...

തൽ സൈനിക് ക്യാമ്പിലേക്ക് പൊന്നാനി എം.ഇ.എസിലെ വിദ്യാർഥികളും

text_fields
bookmark_border
gopika, muhammad hashim
cancel
camera_alt

പി.​വി. ഗോ​പി​ക, പി.​വി. മു​ഹ​മ്മ​ദ്‌ ഹാ​ഷിം

പൊന്നാനി: എൻ.സി.സിയുടെ ദേശീയതല തൽ സൈനിക് ക്യാമ്പിലേക്ക് എം.ഇ.എസ് പൊന്നാനി കോളജിലെ രണ്ട് കാഡറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു. 2019നു ശേഷം കോളജിലെ രണ്ട് കാഡറ്റുകൾക്ക് അവസരം ലഭിക്കുന്നത് ആദ്യമാണ്.

മൂന്നാം വർഷ സുവോളജി വിദ്യാർഥിയും കോട്ടക്കൽ പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണൻ- സാവിത്രി ദമ്പതികളുടെ മകളുമായ പി.വി. ഗോപിക ഒബ്സ്റ്റക്ൾ ട്രെയിനിങ് വിഭാഗത്തിലും, രണ്ടാം വർഷ ബി.കോം വിദ്യാർഥിയും കൂട്ടായി പുതിയ വീട്ടിൽ ഹിദായത്തുല്ല -ലുലുന്നിസ ദമ്പതികളുടെ മകനുമായ പി.വി. മുഹമ്മദ്‌ ഹാഷിം ഫീൽഡ് സിഗ്നൽ വിഭാഗത്തിലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കേരള ആൻഡ്‌ ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന്‍റെ 88 അംഗ ടീമിലാണ് ഇവർ ഇടം നേടിയത്. ഡയറക്ടറേറ്റുകൾ തമ്മിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ട ടീമിനെ ക്യാപ്റ്റൻ അഷ്‌റഫ്‌, ക്യാപ്റ്റൻ ലിനി എന്നിവർ അനുഗമിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponnani MES CollegeTal Sainik camp
News Summary - Students of Ponnani MES also went to Tal Sainik camp
Next Story