Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപെണ്ണൊരുത്തി

പെണ്ണൊരുത്തി

text_fields
bookmark_border
പെണ്ണൊരുത്തി
cancel
Listen to this Article

പേ​ര് സൂ​ഫി​യ ഖാ​ൻ, വ​യ​സ്സ് 35. പേ​രി​ൽ ര​ണ്ട് ഗി​ന്ന​സ് റെ​ക്കോ​ഡു​ക​ളും. പെ​ണ്ണാ​ണെ​ങ്കി​ൽ അ​ട​ങ്ങി​യൊ​തു​ങ്ങി വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്ന പ​ഴം​വാ​ക്കി​നെ​യെ​ല്ലാം മ​റി​ക​ട​ന്നാ​യി​രു​ന്നു സൂ​ഫി​യ​യു​ടെ ഗി​ന്ന​സ് റെ​ക്കോ​ഡി​ലേ​ക്കു​ള്ള ഓ​ട്ടം. 110 ദി​വ​സ​വും 23 മ​ണി​ക്കൂ​റും 24 മി​നി​റ്റും​കൊ​ണ്ട് 6002 കി​ലോ​മീ​റ്റ​ർ മാ​ര​ത്ത​ൺ ഓ​ട്ട​ത്തി​ലൂ​ടെ നേ​ടി​യ​താ​ണ് സൂ​ഫി​യ​യു​ടെ റെ​ക്കോ​ഡ്.

ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത, മും​ബൈ, ചെ​ന്നെ ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ദേ​ശീ​യ​പാ​ത​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു സൂ​ഫി​യ​യു​ടെ 'ഗോ​ൾ​ഡ​ൻ ക്വാ​ഡ്രി​ലാ​റ്റ​റ​ൽ' മാ​ര​ത്ത​ൺ. ഇ​തോ​ടെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഈ ​ദൂ​രം മ​റി​ക​ട​ന്ന സ്ത്രീ​യാ​യി സൂ​ഫി​യ. 2020 ഡി​സം​ബ​ർ 16 മു​ത​ൽ 2021 ഏ​പ്രി​ൽ ആ​റു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​യി​രു​ന്നു സൂ​ഫി​യ​യു​ടെ റെ​​ക്കോ​ഡ് യാ​ത്ര.

​ക​ശ്മീ​ർ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ ഓ​ടി​യ​തി​ന് നേ​ര​ത്തേ​ത​ന്നെ സൂ​ഫി​യ ​ഗി​ന്ന​സ് റെ​​​ക്കോ​ഡി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. 87ദി​വ​സ​വും ര​ണ്ടു​മ​ണി​ക്കൂ​റും 17 മി​നി​റ്റു​മാ​ണ് സൂ​ഫി​യ​ക്ക് ക​ശ്മീ​ർ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ 3000 ത്തി​ൽ അ​ധി​കം കി​ലോ​മീ​റ്റ​ർ താ​ണ്ടാ​നെ​ടു​ത്ത സ​മ​യം. രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​ർ സ്വ​ദേ​ശി​യാ​ണ് സൂ​ഫി​യ. 10 വ​ർ​ഷ​ത്തെ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്റ്റാ​ഫ് അ​സി​സ്റ്റ​ൻ​സ് ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് സൂ​ഫി​യ ഓ​ട്ട​ത്തി​ലേ​ക്ക് ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

ആ​റു​ദി​വ​സ​വും 12 മ​ണി​ക്കൂ​റും ആ​റു​മി​നി​റ്റും കൊ​ണ്ട് 480 കി​ലോ​മീ​റ്റ​ർ മ​നാ​ലി -ലേ ​ദേ​ശീ​യ​പാ​ത സൂ​ഫി​യ മ​റി​ക​ട​ന്നി​രു​ന്നു. ഇ​ന്ത്യ​യി​ൽ അ​ധി​കം സ്ത്രീ​ക​ൾ ഇ​ത്ത​രം റെ​ക്കോ​ഡു​ക​ൾ​ക്കാ​യി പൊ​രു​താ​റി​ല്ലെ​ന്നും എ​ന്നാ​ൽ, കൂ​ടു​ത​ൽ പെ​ൺ​കു​ട്ടി​ക​ൾ ഓ​ടാ​ൻ തു​ട​ങ്ങി​യാ​ൽ സ​ന്തോ​ഷ​മാ​കു​മെ​ന്നും സൂ​ഫി​യ പ​റ​യു​ന്നു. എ​ല്ലാ അ​തി​രു​ക​ളും ഭേ​ദി​ച്ച് പു​തി​യ പ​രി​ധി​ക​ൾ കു​റി​ക്കാ​നാ​ണ് ഓ​ട്ട​മെ​ന്നും സൂ​ഫി​യ പ​റ​ഞ്ഞു​നി​ർ​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emiratebeatssoofiya khan
Next Story