താമര ചിഹ്നത്തിൽ മത്സരിക്കാൻ ‘സോണിയ ഗാന്ധി’
text_fieldsമൂന്നാർ: തദ്ദേശ തെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് സോണിയ ഗാന്ധി. കേട്ട് ഞെട്ടാൻ വരട്ടെ. പേരിൽ മുൻ കോൺഗ്രസ് അധ്യക്ഷയുടെ പ്രൗഢിയുണ്ടെങ്കിലും ഇടുക്കിയിലെ മൂന്നാർ പഞ്ചായത്തിലാണ് ഈ സോണിയ ഗാന്ധി മത്സരിക്കുന്നത്.
34കാരിയായ സോണിയ ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറിയുടെ സുഭാഷിന്‍റെ ഭാര്യയാണ്. പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിലാണ് മത്സരം. നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരെരാജിന്റെ മകളാണ് സോണിയ ഗാന്ധി.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം അന്ന് മകൾക്ക് ഈ പേര് നൽകിയത്. ഭർത്താവ് ബി.ജെ.പി പ്രവർത്തകനായതോടെയാണ് സോണിയയും പാർട്ടി അനുഭാവിയായത്.
പഴയ മൂന്നാർ മൂലക്കടയിൽ ഒന്നര വർഷം മുൻപ് നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സുഭാഷ് ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. കോൺഗ്രസിലെ മഞ്ജുള രമേശും സി.പി.എമ്മിലെ വലർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

