Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightരാ​മാ​യ​ണ...

രാ​മാ​യ​ണ നാ​യി​ക​മാ​രെ അ​ര​ങ്ങി​ലെ​ത്തി​ച്ച് സീ​താ​യ​നം

text_fields
bookmark_border
രാ​മാ​യ​ണ നാ​യി​ക​മാ​രെ അ​ര​ങ്ങി​ലെ​ത്തി​ച്ച് സീ​താ​യ​നം
cancel
camera_alt

സീ​താ​യ​നം ആ​ട്ട​ക്ക​ഥ​യു​ടെ ചൊ​ല്ലി​യാ​ട്ടം (റി​ഹേ​ഴ്സ​ൽ)

ന​ട​ത്തു​ന്ന ക​ല്ലേ​ക്കു​ള​ങ്ങ​ര ക​ഥ​ക​ളി ഗ്രാ​മ​ത്തി​ലെ

വി​ദ്യാ​ർ​ഥി​നി​ക​ൾ

പാ​ല​ക്കാ​ട്: ഇ​തി​ഹാ​സ​കാ​വ്യ​മാ​യ രാ​മാ​യ​ണ​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ നാ​ല് സ്ത്രീ​ക​ളു​ടെ ക​ഥ ക​ഥ​ക​ളി രൂ​പ​ത്തി​ൽ അ​ര​ങ്ങി​ലെ​ത്തി​ക്കാ​നൊ​രു​ങ്ങി ക​ല്ലേ​ക്കു​ള​ങ്ങ​ര ക​ഥ​ക​ളി ഗ്രാ​മം. ലോ​ക വ​നി​ത​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ പാ​ല​ക്കാ​ട് ഗ​വ. മോ​യ​ൻ എ​ൽ.​പി​യി​ൽ ക​ളി​യ​ര​ങ്ങ് അ​ര​ങ്ങേ​റും. രാ​മാ​യ​ണ​ത്തി​ലെ നാ​യി​ക​മാ​രും ജ​ന​ക​ന്‍റെ മ​ക്ക​ളു​മാ​യ സീ​ത, ഊ​ർ​മി​ള, മാ​ണ്ഡ​വി, ശ്രു​ത​കീ​ർ​ത്തി എ​ന്നീ സ​ഹോ​ദ​രി​മാ​രു​ടെ ക​ഥ​യാ​ണ് വ​നി​ത​ദി​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത ഉ​ൾ​ക്കൊ​ണ്ട് അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത്. ക​ലാ​മ​ണ്ഡ​ലം വെ​ങ്കി​ട്ട​രാ​മ​ന്റെ ആ​ശ​യ​ത്തി​ൽ ഉ​ദ​യ എ​സ്. ദാ​സ് ര​ചി​ച്ച ആ​ട്ട​ക്ക​ഥ ‘സീ​താ​യ​നം’ രാ​മാ​യ​ണ​ത്തി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ കേ​വ​ലം നി​ഴ​ലു​ക​ള​ല്ലെ​ന്നും ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന്റെ ക​രു​ത്തു​റ്റ പ്ര​തീ​ക​ങ്ങ​ളാ​ണെ​ന്നും ഓ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണ്.

ഈ ​ആ​ശ​യ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ വൈ​ഗ ബാ​ബു, അ​ഭി​ന​യ ര​ഞ്ജി​ത്ത്, ദേ​വി​ക മ​ണി​ക​ണ്ഠ​ൻ, ജെ. ​ചൈ​ത​ന്യ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം സീ​ത, ഊ​ർ​മി​ള, ശ്രു​ത​കീ​ർ​ത്തി, മാ​ണ്ഡ​വി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്.

സ​ദ​നം ജ്യോ​തി​ഷ് ബാ​ബു​വാ​ണ് ആ​ട്ട​ക്ക​ഥ​ക്ക് സം​ഗീ​തം ന​ൽ​കു​ന്ന​ത്. സ​ദ​നം രാ​മ​കൃ​ഷ്ണ​നും സ​ദ​നം ര​തീ​ഷും ചേ​ർ​ന്നാ​ണ് പ​ക്ക​മേ​ളം നി​ർ​വ​ഹി​ക്കു​ന്ന​ത്. ‘രാ​വ​ണ​നി​ഗ്ര​ഹാ​ന​ന്ത​രം രാ​ഘ​വ വീ​ര​ൻ’ എ​ന്ന ശ്ലോ​ക​ത്തോ​ടെ അ​ര​ങ്ങ് ഉ​ണ​രും. ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് ജേ​താ​വ് ഭു​വ​നേ​ശ്വ​രി അ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗം അ​പ്പു​കു​ട്ട​ൻ സ്വ​ര​ല​യം സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newswomenlife`
News Summary - Sitayanam brings Ramayana heroines to the stage
Next Story