വരക്കാഴ്ചയുടെ വർണവിസ്മയം തീർത്ത് സിംഗപ്പൂർ മലയാളി
text_fieldsവരച്ച ചിത്രങ്ങളുമായി ജലീല നിയാസ്
തിരുവനന്തപുരം: കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. ചിത്രരചനയിൽ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധചെലുത്തുന്ന കലാകാരിയാണ് തിരുവനന്തപുരം, മണക്കാട് സ്വദേശിനിയായ ജലീല നിയാസ്.
‘ട്രാങ്ക്വിൽ എസെൻസ്’ എന്ന പേരിൽ രണ്ടാഴ്ച നീളുന്ന സോളോ എക്സിബിഷൻ സിംഗപ്പൂർ ജന്റ്റിങ് ലേനിലെ മായാ ഗാലറിയിൽ 28 വരെയാണ് നടക്കുന്നത്.
ഭർത്താവ് നിയാസിനും മക്കൾ ലിയാനക്കും റയാനും ഒപ്പം സിംഗപ്പൂരിൽ താമസിക്കുന്ന ജലീല സിംഗപ്പൂർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി വരാറുള്ള ‘വർണം’ എക്സിബിഷൻ ഉൾപ്പെടെ സിംഗപ്പൂരിലും മറ്റ് 20 രാജ്യങ്ങളിലായി 130ഓളം പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
എം.എസ്സി-ബി.എഡ് ബിരുദധാരിയായ ജലീല ടോട്ടൽ എബിസ് സൊലൂഷൻസ് സിംഗപ്പൂർ എന്ന കമ്പനിയിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്.

