പായ്വഞ്ചിയിൽ ലോകം ചുറ്റിയ ദിൽന ദേവദാസിന് ശൗര്യചക്രം
text_fieldsദിൽന ദേവദാസ് ലഫ്റ്റനന്റ് കമാൻഡർ എ. രൂപക്കൊപ്പം
കക്കോടി: നടുക്കടലിന്റെ ഓളങ്ങളെ പായ്വഞ്ചിയിൽ മുറിച്ചുകടന്ന് ലോകം ചുറ്റി തിരിച്ചെത്തിയ ദിൽന ദേവദാസിന് രാജ്യത്തിന്റെ സൈനിക പുരസ്കാരമായ ശൗര്യചക്രം. യുദ്ധമുഖത്തല്ലാതെയുള്ള ധീരതക്കാണ് ശൗര്യചക്ര പുരസ്കാരം സമർപ്പിക്കുക.
പിറന്ന മണ്ണിൽ നിന്ന് ലഭിച്ച ജനകീയ സ്വീകരണത്തിന്റെ തിരമാലകൾ അടങ്ങുംമുമ്പേയാണ് സന്തോഷത്തിന്റെ ആഴക്കടലിലേക്ക് പുരസ്കാരത്തിലൂടെ വീണ്ടും ദിൽനയെത്തിയത്.
എട്ടു മാസം കൊണ്ട് മൂന്നു കടലുകളും മൂന്ന് മഹാഭൂഖണ്ഡങ്ങളും കടന്ന് തിരിച്ചെത്തിയ കക്കോടി പറമ്പിൽകടവ് സ്വദേശിയായ ലഫ്റ്റനന്റ് കമാൻഡർ ദിൽന ദേവദാസിന് രാഷ്ട്രം ഹൃദയംതൊട്ട് നൽകിയ അംഗീകാരം പുതിയ ദൗത്യത്തിനുള്ള കരുത്തുമായി.
2024 ഒക്ടോബർ രണ്ടിന് ഗോവയിൽ നിന്ന് 17 മീറ്റർ നീളമുള്ള പായ് വഞ്ചിയിലാണ് സഹപ്രവർത്തക ലഫ്റ്റനന്റ് കമാൻഡർ എ. രൂപക്കൊപ്പം യാത്ര തിരിച്ചത്. നിരവധി പ്രതികൂല കാലാവസ്ഥകളെ തരണംചെയ്ത് 2025 ജൂൺ ആദ്യവാരം തിരിച്ചെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

