പഞ്ചഗുസ്തിയിൽ പെൺ കരുത്തുമായി ഷരീഫാബി
text_fieldsബംഗളൂരുവിൽ നടന്ന പഞ്ചഗുസ്‌തി മത്സരത്തിൽ നേടിയ മെഡലുമായി കെ.പി. ഷരീഫാബി
പടന്ന: ബംഗളൂരുവിൽ നടന്ന പഞ്ചഗുസ്‌തി മത്സരത്തിൽ മികവ് കാട്ടി പടന്ന എടച്ചാക്കൈയിലെ കെ.പി. ഷരീഫാബി. 78 കിലോ വിഭാഗത്തിൽ ഇടത് വലത് ഇനത്തിൽ വെള്ളി, വെങ്കലം മെഡലുകൾ നേടിയ ഷരീഫാബി സെപ്റ്റംബറിൽ ജപ്പാനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനും അർഹത നേടി.
മത്സരങ്ങൾക്കിടെ വലത് കൈക്ക് ഏറ്റ പരിക്ക് വകവെക്കാതെ മത്സരിച്ചാണ് ഷരീഫാബി മികച്ച വിജയം നേടിയത്. പടന്ന ഐ.സി.ടി വൈബ്രന്റ് മോണ്ടിസോറിയിൽ അധ്യാപികയായ ഷരീഫാബി അത്‌ലറ്റിക് മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.
ടീച്ചേഴ്സ് സ്പോർട്സ് മീറ്റിൽ 100 മീറ്റർ ഓട്ടമത്സരത്തിലും ഷോട്ട്പുട്ട് മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഭർത്താവ് മുഹമ്മദ് അസ്‌ലം തങ്ങളുടെ പിന്തുണയും പരിശീലകരായ അബുസിനാൻ, ശരത്, അർഷൽ എന്നിവരുടെ പ്രോത്സാഹനവുമാണ് മത്സരിക്കാനുള്ള ആത്മവിശ്വാസം നൽകിയത് എന്ന് ഷരീഫാബി പറഞ്ഞു. സെപ്റ്റംബറിൽ ജപ്പാനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് സ്പോൺസറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

