Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 6:15 AM GMT Updated On
date_range 2020-10-06T23:48:13+05:30സ്റ്റെൻസിൽ ആർട്ടിൽ കഴിവ് തെളിയിച്ച് ഷഹന ഷെറിൻ
text_fieldsസ്റ്റെൻസിൽ ആർട്ടിൽ കഴിവ് തെളിയിച്ച് പൊട്ടക്കുന്ന് സ്വദേശിനി ഷഹന ഷെറിൻ. കോവിഡ് കാലത്ത് ആദ്യം തമാശക്ക് തുടങ്ങിയ ചിത്രരചന ഇപ്പോൾ കാര്യമായ അവസ്ഥയിലാണ്.
ഇതിനകം ആവശ്യക്കാരും എത്തിയതായി ദന്തൽ സർജറി വിഭാഗം മൂന്നാം വർഷ വിദ്യാർഥിയായ ഷഹന ഷെറിൻ പറയുന്നു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഏതൊരാളേയും സ്റ്റെൻസിൽ രൂപത്തിലേക്ക് മാറ്റുന്നത്.
മുക്കണ്ണൻ അബ്ദുൽ മജീദ്-ഉമ്മുസൽമ ദമ്പതികളുടെ നാലു മക്കളിൽ ഇളയവളാണ്. കോവിഡിനെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാതായതോടെയാണ് ചിത്രം വരക്കാൻ തുടങ്ങിയത്.
ആരേയും എളുപ്പത്തിൻ തനിക്ക് വരക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ ഷഹന മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ അനശ്വര ഗായകൻ എസ്.പി.ബിയടക്കമുള്ളവരെ അതിമനോഹരമായാണ് വരച്ചിരിക്കുന്നത്.
Next Story