Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightതീ​പി​ടി​ച്ച...

തീ​പി​ടി​ച്ച വീ​ട്ടി​ൽ​നി​ന്ന് കു​ടും​ബ​ത്തെ ര​ക്ഷി​ച്ച സൗ​ദി വ​നി​ത​ക്ക് ആ​ദ​രം

text_fields
bookmark_border
തീ​പി​ടി​ച്ച വീ​ട്ടി​ൽ​നി​ന്ന് കു​ടും​ബ​ത്തെ ര​ക്ഷി​ച്ച സൗ​ദി വ​നി​ത​ക്ക് ആ​ദ​രം
cancel
camera_alt

സ​മാ​ഹ് ബി​ന്ദ് സ​ഊ​ദ് അ​ൽ ദോ​സ​രി​യെ ന​ജ്‌​റാ​ൻ അ​മീ​ർ ജ​ലാ​വി ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ആ​ദ​രി​ച്ച​പ്പോ​ൾ

ന​ജ്‌​റാ​ൻ: ന​ഗ​ര​ത്തി​ലെ ഒ​രു വ​സ​തി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ​നി​ന്ന് ഒ​രു കു​ടും​ബ​ത്തെ ധീ​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ സ​മാ​ഹ് ബി​ന്ദ് സ​ഊ​ദ് അ​ൽ ദോ​സ​രി​യെ ന​ജ്‌​റാ​ൻ അ​മീ​ർ ജ​ലാ​വി ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഔ​ദ്യോ​ഗി​ക​മാ​യി ആ​ദ​രി​ച്ചു. ചൊ​വ്വാ​ഴ്ച അ​മീ​റി​െൻറ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മാ​ഹി​െൻറ അ​സാ​മാ​ന്യ ധൈ​ര്യ​ത്തെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ന​ജ്‌​റാ​നി​ലെ ഒ​രു വീ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ പു​ക നി​റ​ഞ്ഞ മു​റി​ക​ൾ​ക്കു​ള്ളി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​നാ​വാ​തെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​പ​ക​ട​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട സ​മീ​പ​വാ​സി​യാ​യ സ​മാ​ഹ്, സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ഓ​രോ​രു​ത്ത​രെ​യാ​യി സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. തീ ​അ​തി​വേ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ട്ടും ഒ​ട്ടും ഭ​യ​പ്പെ​ടാ​തെ സ​മാ​ഹ് ന​ട​ത്തി​യ വേ​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി. സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ നി​ർ​ണാ​യ​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചു. പൗ​ര​ന്മാ​രു​ടെ ഇ​ത്ത​രം ധീ​ര​വും മാ​നു​ഷി​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ജ്യം അ​ഭി​മാ​നി​ക്കു​ന്ന​താ​യി അ​മീ​ർ ജ​ലാ​വി വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം സ​ൽ​പ്ര​വൃ​ത്തി​ക​ൾ സ​മൂ​ഹ​ത്തി​ലെ ഐ​ക്യ​വും ക​രു​ണ​യു​മാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​സ്‌​ലാ​മി​െൻറ യ​ഥാ​ർ​ഥ മൂ​ല്യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ് സ​മാ​ഹി​െൻറ പ്ര​വ​ർ​ത്ത​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തി​െൻറ​യും മ​റ്റു​ള്ള​വ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള മ​നോ​ഭാ​വ​ത്തി​െൻറ​യും ഉ​ദാ​ഹ​ര​ണ​മാ​ണ് സ​മാ​ഹെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ജ്‌​റാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ന​വാ​ഫ് അ​ൽ ഒ​തൈ​ബി, സ​മാ​ഹി​െൻറ പി​താ​വ് എ​ന്നി​വ​രും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​ഹി​െൻറ ധീ​ര​ത​യെ സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​ർ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. അ​പ​ക​ട​സ​മ​യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ പൗ​ര​ന്മാ​ർ​ക്ക് വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ച്ച സ​മാ​ഹി​െൻറ പ്ര​വ​ർ​ത്ത​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​ലും വ​ലി​യ പ്ര​ശം​സ​യാ​ണ് നേ​ടു​ന്ന​ത്. മ​നു​ഷ്യ സേ​വ​ന​ത്തി​നും ധൈ​ര്യ​ത്തി​നും മി​ക​ച്ച മാ​തൃ​ക​യാ​യാ​ണ് സ​മാ​ഹി​നെ ഇ​പ്പോ​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Life SaveSaudi womanSaudi Arabiahouse burned
News Summary - Saudi woman praised for saving family from burning house
Next Story