Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightച​രി​ത്ര​ത്തി​ലേ​ക്ക്​...

ച​രി​ത്ര​ത്തി​ലേ​ക്ക്​ പ​റ​ന്നു​യ​ർ​ന്ന്​ ശൈ​ഖ മോ​സ

text_fields
bookmark_border
ച​രി​ത്ര​ത്തി​ലേ​ക്ക്​ പ​റ​ന്നു​യ​ർ​ന്ന്​ ശൈ​ഖ മോ​സ
cancel
camera_alt

എ.​ഡ​ബ്ലി​യു 609 ടി​ൽ​ട്രേ​റ്റ​റി​ൽ ശൈ​ഖ മോ​സ

Listen to this Article

ദു​ബൈ: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ എ.​ഡ​ബ്ല്യു 609 ടി​ൽ​ട്രേ​റ്റ​ർ​ പ​റ​പ്പി​ച്ച്​ ദു​ബൈ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ മോ​സ ബി​ൻ​ത്​ മ​ർ​വാ​ൻ ആ​ൽ മ​ക്​​തൂം. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ വ​നി​ത പൈ​ല​റ്റാ​ണ്​ ശൈ​ഖ മോ​സ. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ യു.​എ​സ്​ ഹെ​ലി​കോ​പ്​​ട​ർ ഹെ​ഡ്​​ക്വാ​ർ​ട്ടേ​ഴ്​​സി​ലാ​യി​രു​ന്നു മോ​സ​യു​ടെ സാ​ഹ​സി​ക പ്ര​ക​ട​നം. സി​വി​ൽ ഏ​വി​യേ​ഷ‍െൻറ ച​രി​ത്ര​ത്തി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ലെ​ഴു​തി ചേ​ർ​ത്താ​ണ്​ ശൈ​ഖ മോ​സ പ​റ​ന്നു​യ​ർ​ന്ന​ത്.

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സിവിൽ സർട്ടിഫിക്കേഷൻ ലഭിച്ച ടി​ൽ​ട്രേ​റ്റ​റാ​ണ്​ എ.​ഡ​ബ്ല്യു 609. ഹെ​ലി​കോ​പ്​​ട​റി​ന് സ​മാ​ന​മാ​യ രൂ​പ​മാ​ണെ​ങ്കി​ലും വി​മാ​നം പോ​ലെ​യാ​ണ്​ ടി​ൽ​ട്രേ​റ്റ​റി‍െൻറ പ്ര​വ​ർ​ത്ത​ന​വും വേ​ഗ​ത​യും. ഹെ​ലി​കോ​പ്​​ട​ർ പോ​ലെ കു​ത്ത​നെ ​പ​റ​ന്നു​യ​രാ​നും കു​ത്ത​നെ ലാ​ൻ​ഡ്​ ചെ​യ്യാ​നും ഇ​തി​നു​ ക​ഴി​യും. ര​ണ്ടു ചി​റ​കു​ക​ളി​ലാ​യാ​ണ്​ ഇ​തി‍െൻറ പ്രൊപ്പല്ലറുകൾഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം ശൈ​ഖ മോ​സ ആ​കാ​ശ​ത്ത്​ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി. ബോ​യി​ങ്​ 777‍െൻ​റ ക്യാ​പ്​​റ്റ​നും സ​ർ​ട്ടി​ഫൈ​ഡ്​ ഹെ​ലി​കോ​പ്​​ട​ർ പൈ​ല​റ്റു​മാ​ണ്​ അ​വ​ർ.

ദു​ബൈ രാ​ജ​കു​ടും​ബ​ത്തി​ലെ ആ​ദ്യ പൈ​ല​റ്റാ​ണ്. 12ാം വ​യ​സ്സി​ൽ ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ ക​യ​റി​യ​തു മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് പ​റ​ക്കാ​നു​ള്ള​ മോ​സ​സ​യു​ടെ ആ​ഗ്ര​ഹം. 17ാം വ​യ​സ്സി​ൽ ഇം​ഗ്ല​ണ്ടി​ലെ ഒ​ക്​​​സ്ഫോ​ഡ്​ ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യി​ൽ ചേ​ർ​ന്നു. അ​ക്കാ​ദ​മി​യി​ൽ ചേ​ർ​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു മോ​സ. ബോ​യി​ങ്​ 777 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ 2015ൽ ​എ​മി​റേ​റ്റ്​​സി​ൽ ചേ​ർ​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ആ​ദ്യ​ത്തെ യാ​ത്ര വി​മാ​നം പ​റ​ത്തി. ദു​ബൈ​യി​ൽ​നി​ന്ന്​ ജോ​ർ​ഡ​നി​ലെ അ​മ്മാ​നി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര. ദു​ബൈ പൊ​ലീ​സ്​ എ​യ​ർ​വി​ങ്ങി​ലെ ആ​ദ്യ ലെ​ഫ്​​റ്റ​ന​ന്‍റ്​ പൈ​ല​റ്റ്​ കൂ​ടി​യാ​ണ്​ മോ​സ.

അ​തി​വി​ദ​ഗ്ദ​രാ​യ പൈ​ല​റ്റു​മാ​ർ​ക്ക്​ മാ​ത്രം പ​റ​ത്താ​ൻ ക​ഴി​യു​ന്ന എ​യ​ർ​ക്രാ​ഫ്​​റ്റാ​ണ്​ ടി​ൽ​ട്രേ​റ്റ​ർ. വി​മാ​ന​ത്തി​ലും ഹെ​ലി​കോ​പ്​​ട​റി​ലു​മു​ള്ള പ​രി​ച​യ സ​മ്പ​ത്ത്​ പ്ര​ധാ​ന​മാ​ണ്. മ​ണി​ക്കൂ​റി​ൽ 500 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ പ​റ​ക്കു​ന്ന എ​യ​ർ​ക്രാ​ഫ്​​റ്റി​ന്​ 1400 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും ദു​രി​താ​ശ്വാ​സ​ മേ​ഖ​ല​ക​ളി​ലും തി​ര​ച്ചി​ലി​നും അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്.

ഇ​ത്​ ത​‍െൻറ വ്യ​ക്​​തി​ഗ​ത നേ​ട്ടം മാ​ത്ര​മ​ല്ലെ​ന്നും വ​നി​ത​ക​ൾ​ക്കു​ള്ള സ​ന്ദേ​ശ​മാ​ണെ​ന്നും ശൈ​ഖ മോ​സ പ​റ​ഞ്ഞു. എ.​ഡ​ബ്ല്യു 609‍െൻ​റ ആ​ദ്യ​കാ​ല ചി​ത്ര​ങ്ങ​ൾ ക​ണ്ട​തു മു​ത​ൽ താ​ൻ ഈ ​ദി​നം ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ എ​ത്ത​ണ​മെ​ന്നും അ​വ​ർ​ക്കാ​യി തു​റ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ശൈ​ഖ മോ​സ കൂ​ട്ടി​ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saikha MossaAW609 Tiltrator
News Summary - Saikha Mossa ascends to history
Next Story