എം.എ മ്യൂസിക്കിൽ ഒന്നാം റാങ്ക് തിളക്കവുമായി റിയ അന്ന റോയ്
text_fieldsറിയ അന്ന റോയ്
ദോഹ: കേരള യൂനിവേഴ്സിറ്റിയുടെ എം.എ മ്യൂസിക്കിൽ ഒന്നാം റാങ്ക് തിളക്കവുമായി പ്രവാസി മലയാളി വിദ്യാർഥിനി റിയ അന്ന റോയ്. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽനിന്നാണ് എം.എ പൂർത്തിയാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അടൂർ പാറക്കോട് സ്വദേശിയും ദോഹയിൽ മതാർ ഖദീമിൽ താമസിക്കുന്ന റോയ്-ബ്ലെസി ദമ്പതികളുടെ മകളാണ് ഒന്നാം റാങ്ക് നേട്ടം കരസ്ഥമാക്കിയത്.
12ാം ക്ലാസ് വരെ ഖത്തറിൽ പഠിച്ചുവളർന്ന റിയ ഉന്നത വിദ്യാഭ്യാസത്തിനായാണ് കേരളത്തിലെത്തുന്നത്. 2024ൽ ഇന്റർ യൂനിവേഴ്സിറ്റി ദേശീയതല മത്സരത്തിൽ വെസ്റ്റേൺ സോളോ മ്യൂസിക്കിൽ രണ്ടാം സ്ഥാനം നേടിയ റിയ, നേരത്തേ മഴവിൽ മനോരമയുടെ പാട്ടിലെ താരം റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്. തിരുവനന്തപുരത്തെ നിരവധി സ്റ്റേജ് ഷോകളിലും പാട്ടുകൾ പാടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

