Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബിക് കാലിഗ്രഫിയിൽ കരവിരുതുതീർത്ത് റംഷീന

text_fields
bookmark_border
അറബിക് കാലിഗ്രഫിയിൽ കരവിരുതുതീർത്ത് റംഷീന
cancel
camera_alt

അറബിക് കാലിഗ്രഫി വരക്കുന്ന റംഷീന

അറബിക് അക്ഷരങ്ങൾകൊണ്ട് അതിമനോഹരമായ കാലിഗ്രഫി സാധ്യമാക്കുകയാണ് ഈ കുടുംബിനി. പൂക്കരത്തറയിലെ വട്ടംപറമ്പത്ത് ശിഹാബുദ്ദീ​െൻറ ഭാര്യയായ റംഷീനയുടെ സർഗമികവിൽ വിരിയുന്നത് ആരെയും അതിശയിപ്പിക്കുന്ന അക്ഷരാവിഷ്കാരം.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇവർ വരച്ച കാലിഗ്രഫിക് കാരിക്കേച്ചറുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരൊറ്റ മാസത്തെ അനുഭവത്തി​െൻറ പേനത്തുമ്പിലാണ് ഈ യുവതി വരയുടെ പെരുമ തീർക്കുന്നത്.

പ്ലസ് ടുവിന് ശേഷം കുടുംബജീവിതത്തിലേക്ക്​ വന്ന റംഷീന വീട്ടുകാര്യങ്ങളിൽ മുഴുകി മുന്നോട്ട് നീങ്ങുമ്പോഴാണ്‌ അവിചാരിതമായി സ്വന്തം സിദ്ധിയെ തിരിച്ചറിഞ്ഞത്. 30 ദിവസത്തിനുള്ളിൽ 20 ചിത്രങ്ങൾ വരെ വരച്ചുകഴിഞ്ഞ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടതിനെ തുടർന്ന് നല്ല പ്രോത്സാഹനങ്ങളാണ് ലഭിക്കുന്നത്. വരച്ച ചിത്രങ്ങളിൽ ചിലത് ഫെയിം ചെയ്ത് വീട്ടിൽ വെച്ചത് കണ്ട് പലരും അവർക്കായി വരച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നതായി റംഷീന പറയുന്നു.

പൂക്കത്തറയിലെ വീട്ടിൽ മരുമകൾക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നുണ്ട് വട്ടംപറമ്പത്ത് അലി മൗലവിയും പത്നി ജമീലയും. കുറ്റിപ്പുറം കൂരടയിലെ പൂഴിത്തറ നാസറി​െൻറയും അത്താണിക്കൽ റംലയുടെയും മകളാണ്. ഒമാനിൽ ജോലിചെയ്യുകയാണ് ഭർത്താവ് ശിഹാബുദ്ദീൻ. നാല് വയസ്സുകാരി ഫാത്വിമ നഷ്​വ, ഒരു വയസ്സുള്ള മുഹമ്മദ് റബീഹ്​ എന്നിവർ മക്കളാണ്​​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story