ഇവിടെ ചൂളംവിളി നിയന്ത്രിക്കാൻ നാല് വനിതകൾ
text_fieldsപുതുക്കാട് റെയിൽവേസ്റ്റേഷൻ നിയന്ത്രിക്കുന്നവർ (ഇടത്തുനിന്ന്) കെ.ഒ. ജിൻസി, കെ.കെ. അനന്തലക്ഷ്മി, എം.പി. അമ്പിളി, സ്റ്റെഫി പൈലി
ആമ്പല്ലൂർ: പുതുക്കാട് റെയിൽവേ സ്റ്റേഷൻ നിയന്ത്രിക്കുന്നത് നാല് വനിതകൾ. കഴിഞ്ഞമാസം സ്റ്റേഷൻ സൂപ്രണ്ട് കെ.എസ്. ജയകുമാർ വിരമിക്കുമ്പോൾ സ്റ്റേഷൻ മാസ്റ്റർമാരായി കെ.കെ. അനന്തലക്ഷ്മിയും സ്റ്റെഫി പൈലിയും ഇവിടെ ഉണ്ടായിരുന്നു. പിന്നീട് സ്ഥലം മാറിവന്നത് വനിതകളായ കെ.ഒ. ജിൻസിയും എം.പി. അമ്പിളിയും.
ഇതോടെ പുതുക്കാട് റെയിൽവേ സ്റ്റേഷന്റെ പൂർണ നിയന്ത്രണം ഇവർക്കായി. നിലവിൽ കെ.കെ. അനന്തലക്ഷ്മിക്കാണ് സൂപ്രണ്ടിന്റെ ചുമതല. പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ ആദ്യമായാണ് ഒരു വനിത സ്റ്റേഷൻ സൂപ്രണ്ട് പദവി വഹിക്കുന്നത്.
പുതുക്കാട് റെയിൽവേ സ്റ്റേഷനെ സ്ത്രീ സൗഹൃദ സ്റ്റേഷനായി മാറ്റുകയും യാത്രക്കാർക്ക് കൃത്യമായ സേവനങ്ങൾ നൽകുകയുമാണ് ലക്ഷ്യമെന്ന് അനന്തലഷ്മി പറഞ്ഞു.

