ആൾക്കൂട്ടത്തിൽ ഉലകനായകന്റെ ചിത്രം ഉയർത്തിപ്പിടിച്ച് റഫീന
text_fieldsകമൽ ഹാസന്റെ ചിത്രവുമായെത്തിയ റഫീന
ഷാർജ: കമോൺ കേരളയുടെ ആൾക്കൂട്ടത്തിനിടയിൽ കമൽഹാസന്റെ ചിത്രം ഉയർത്തിപ്പിടിച്ചൊരു പെൺകുട്ടി. കണ്ണൂർ സ്വദേശിയായ റഫീനയാണ് സ്വയം വരച്ച ചിത്രവുമായി എത്തിയത്.
ഈ ചിത്രം കമലിന് സമ്മാനിക്കണം എന്നതാണ് അവളുടെ ആഗ്രഹം. ഷാർജ ബുതീനയിൽ താമസിക്കുന്ന റഫീന രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റഫീനക്ക് തന്റെ ആദ്യ പുസ്തകത്തിന് സുകുമാർ അഴീക്കോടിൽനിന്ന് കേരള സംസ്ഥാന ശിശു ക്ഷേമ അവാർഡ് നേടിയിട്ടുണ്ട്. അടുത്ത് ലുലു ഗ്രൂപ് സ്ഥാപകൻ എം.എ. യൂസുഫലിക്കും റഫീന താൻ വരച്ച ചിത്രം സമ്മാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

