Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightജനഹൃദയങ്ങളിലേക്ക്...

ജനഹൃദയങ്ങളിലേക്ക് ഗോളടിച്ച ഫിദ ഖത്തറിലേക്ക്

text_fields
bookmark_border
ജനഹൃദയങ്ങളിലേക്ക് ഗോളടിച്ച ഫിദ  ഖത്തറിലേക്ക്
cancel

മേ​ലാ​റ്റൂ​ർ: ഒ​രൊ​റ്റ ഫ്രീ​കി​ക്കി​ലൂ​ടെ​ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ഗോ​ള​ടി​ച്ചു​ക​യ​റി​യ ഫി​ദ ഫാ​ത്തി​മ ലോ​ക​ക​പ്പ്​ മ​ത്സ​രം കാ​ണാ​ൻ ഖ​ത്ത​റി​ലേ​ക്ക്. തി​രൂ​ർ​ക്കാ​ട് എ.​എം ഹൈ​സ്കൂ​ൾ ഒ​മ്പ​താം ത​രം വി​ദ്യാ​ർ​ഥി​നി​യും മേ​ലാ​റ്റൂ​ർ എ​ട​പ്പ​റ്റ ആ​ലും​കു​ന്ന്​ സ്വ​ദേ​ശി​യു​മാ​യ ഫി​ദ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഖ​ത്ത​റി​ലേ​ക്ക്​ തി​രി​ച്ചു.

ട്രാ​വ​ൽ ​ഗ്രൂ​പ്പാ​യ ഗോ​മു​സാ​ഫി​ർ ക​മ്പ​നി​യാ​ണ്​ ലോ​ക​ക​പ്പ്​ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ആ​രാ​ധി​ക​യാ​യ ഫി​ദ​ക്ക്​ സ്കൂ​ളി​ൽ​നി​ന്ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. 29ന്​ ​ന​ട​ക്കു​ന്ന പോ​ർ​ചു​ഗ​ൽ- ഉ​റു​ഗ്വാ​യ്​ മ​ത്സ​ര​മാ​ണ്​ ഫി​ദ വീ​ക്ഷി​ക്കു​ക. പ്ര​സി​ദ്ധ​മാ​യ 'റോ​ണോ കി​ക്കി'​ലൂ​ടെ ഗോ​ൾ നേ​ടി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ വൈ​റ​ലാ​യ​തോ​ടെ​യാ​ണ്​ ഫി​ദ താ​ര​മാ​യ​ത്.

സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ലാ​ണ് എ​തി​ർ ടീം ​തീ​ർ​ത്ത മ​നു​ഷ്യ​മ​തി​ലി​ന്​ മു​ക​ളി​ലൂ​ടെ ഗോ​ൾ നേ​ടി​യ​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ ജൂ​നി​യ​ർ വി​ഭാ​ഗം സു​ബ്ര​തോ ക​പ്പ് ഉ​പ​ജി​ല്ല ജേ​താ​ക്ക​ളാ​യ സ്കൂ​ൾ ടീം ​അം​ഗ​മാ​യ ഫി​ദ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​ൻ.​എം.​എം.​എ​സ് സ്കോ​ള​ർ​ഷി​പ് ജേ​താ​വാ​ണ്. അ​രി​പ്ര ജു​മാ​മ​സ്ജി​ലെ ഖ​ത്തീ​ബ് മു​ട്ടു​പ്പാ​റ ഷി​ഹാ​ബ് മൗ​ല​വി​യു​ടെ​യും ബു​ഷ്റ​യു​ടെ​യും മ​ക​ളാ​ണ് ഫി​ദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Fida Fatima to Qatar to watch World Cup match
Next Story