അഭിമാന നേട്ടത്തിൽ ഡോ. ഫോതുഹ് അൽ റഖും
text_fieldsഡോ. ഫോതുഹ് അൽ റഖും
കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കെ.ഐ.എസ്.ആർ) ടെക്നോളജീസ് പ്രോഗ്രാം മാനേജർ ഡോ. ഫോതുഹ് അൽ റഖുമിന് യുനൈറ്റഡ് സ്റ്റേറ്റ്സ് അസോസിയേഷൻ ഓഫ് എനർജി എൻജിനീയേഴ്സിന്റെ വിശിഷ്ട സേവന പുരസ്കാരത്തിന് അർഹയായി.
ഊർജ കാര്യക്ഷമത മേഖലയിലെ ശാസ്ത്ര ഗവേഷണ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 20 വർഷത്തെ ശാസ്ത്ര ജീവിതത്തിൽ അൽ റഖും നിരവധി പ്രാദേശിക, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അതിന്റെ തുടർച്ചയായിരുന്നു 2023 ലെ ഈ നേട്ടം.
അൽ റഖൂമിനെ മുമ്പ് ശാസ്ത്ര ജേണലുകളുടെ തലവനായി യുനൈറ്റഡ് സ്റ്റേറ്റ്സ് അസോസിയേഷൻ ഓഫ് എനർജി എൻജിനീയേഴ്സ് (എ.ഇ.ഇ) തിരഞ്ഞെടുത്തിരുന്നു. 2022 ൽ എ.ഇ.ഇ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ഈ സ്ഥാനത്ത് എത്തുന്ന ആദ്യ അറബ് വനിതയും അസോസിയേഷൻ സ്ഥാപിതമായതിനുശേഷം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന നാലാമത്തെ വനിതയുമാണ് ഡോ.ഫോതുഹ് അൽ റഖും.

